പാലിയത്തച്ചൻ

പാലിയത്തച്ചൻ (Paliath Achan)

കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ  ‘പാലിയത്തച്ചൻ' എന്ന പേരിലാണ് പ്രശസ്തരായിരുന്നത്. പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുവന്നു. ശക്തൻ തമ്പുരാന്റെ കാലത്തും ദളവ സ്ഥാനം അലങ്കരിച്ചിരുന്നത് പാലിയത്തച്ചനായിരുന്നു. കൊച്ചിയിലെ അവസാനത്തെ പാലിയത്തച്ചനായ ഗോവിന്ദൻ അച്ഛൻ ഇംഗ്ലീഷുകാരോട് ഇടഞ്ഞുനിൽകുകയായിരുന്ന സമയത്ത് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുമായി സഖ്യമുണ്ടാക്കി. 'തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും ബ്രിട്ടീഷുകാരെ നാടുകടത്തുക!' ഈ ലക്ഷ്യത്തോടെ തിരുവിതാംകൂറിലെ വേലുത്തമ്പി ദളവയും കൊച്ചിയിലെ മന്ത്രി പാലിയത്തച്ചനും ബ്രിട്ടീഷുകാർക്കെതിരെ രഹസ്യ സന്ധിയുണ്ടാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്. 

തുടർന്ന് വേലുത്തമ്പിയും പാലിയത്തച്ചനും മൗറീഷ്യസിലുള്ള ഫ്രഞ്ചുകാരുടെയും കോഴിക്കോട് സാമൂതിരിയുടെയും സഹായം തേടി. ചെമ്പിൽ അരയനെപ്പോലുള്ള വിശ്വസ്തരായ സൈനികരോടൊപ്പം പാലിയത്തച്ചൻ 1808ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. എന്നാൽ, അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന മെക്കാളെ പ്രഭു ചാരന്മാർ വഴി അക്രമണവിവരം മുൻകൂട്ടി അറിയുകയും കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്തു. കൊച്ചി അക്രമിച്ചുകൊണ്ടാണ് ഇംഗ്ലീഷുകാർ ഇതിന്റെ വൈരാഗ്യം തീർത്തത്. അവർ പാലിയത്തച്ചനെ പിടികൂടി നാടുകടത്തി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് - പാലിയത്തച്ചൻ

2. വേലുത്തമ്പി ദളവയുടെ പോരാട്ടങ്ങളെ സഹായിച്ച കൊച്ചി മന്ത്രിമുഖ്യൻ - പാലിയത്തച്ചൻ 

3. വേലുത്തമ്പി ദളവയും പാലിയത്തച്ചനും സന്ധിയിലെത്തിയത് ആർക്കെതിരെ പടനയിക്കാനായിരുന്നു - കേണൽ മെക്കാളെക്കെതിരെ 

4. ബ്രിട്ടീഷുകാർക്കെതിരെ കൊച്ചിയിൽ സമരം ആസൂത്രണം ചെയ്ത കൊച്ചി മന്ത്രിമുഖ്യൻ - പാലിയത്തച്ചൻ 

5. പാലിയത്തച്ചൻ കൊച്ചി മന്ത്രിമുഖ്യനായിരുന്നപ്പോൾ കൊച്ചി റസിഡന്റ് - കേണൽ മെക്കാളെ

1 Comments

Previous Post Next Post