ആർ.കെ.ഷണ്മുഖം ചെട്ടി

സർ ആർ.കെ ഷണ്മുഖം ചെട്ടി ജീവചരിത്രം (Sir RK. Shanmukham Chetty)

ജനനം : 1892 ഒക്ടോബർ 17

മരണം : 1953 മെയ് 5

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ധനകാര്യമന്ത്രിയും നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനും കൊച്ചി ദിവാനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ആർ.കെ. ഷണ്മുഖം ചെട്ടി. 1933 മുതൽ 1935 വരെ ഇന്ത്യൻ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രസിഡന്റ്, 1935 മുതൽ 1941 വരെ കൊച്ചി നാട്ടുരാജ്യത്തിലെ ദിവാൻ, 1947 മുതൽ 1948 വരെ സ്വതന്ത്ര ഭാരതത്തിന്റെ ധനകാര്യ മന്ത്രി എന്നീ പദവികളിലൊക്കെ മഹത്തായ സേവനമാണ് ആർ.കെ. ഷണ്മുഖം ചെട്ടി കാഴ്ചവച്ചത്. 1936ൽ ആർ.കെ. ഷണ്മുഖം ചെട്ടി കൊച്ചി ദിവാനായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് വൈദ്യുതി വിതരണം നടത്തുന്നതിന് മദ്രാസിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്പിക്കുവാനുള്ള അദ്ദേഹത്തിന്റെ  തീരുമാനം ജനകീയപ്രക്ഷോഭത്തിന് ഇടയാക്കി. അദ്ദേഹത്തിന്റെ കാലത്താണ് കൊച്ചിയിൽ 1938 ജൂൺ 17ന് ദ്വിഭരണ സംവിധാനം (ഡയാർക്ക്) ഏർപ്പെടുത്തിയത്. ദ്വിഭരണം നിലവിൽവന്നതോടെ കൊച്ചി രാജ്യത്ത് ഒരു മന്ത്രി നിയമിക്കപ്പെട്ടു. കൊച്ചി തുറമുഖത്തിന്റെ ഉന്നതിക്കു വേണ്ടി അക്കാലത്ത് പരിശ്രമിച്ചു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചത് സർ ആർ.കെ ഷണ്മുഖം ചെട്ടിയായിരുന്നു. രാജ്യത്തിന്റെ ഒരു വർഷത്തേക്കുള്ള സാമ്പത്തികപദ്ധതികളുടെ രൂപരേഖയായ 'ബജറ്റ്' ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ആർ.കെ ഷണ്മുഖം ചെട്ടിയാണ്. ഇന്ത്യയുടെ ബജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ധനമന്ത്രിയാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് 1947 നവംബർ 26 നാണ്. നെഹ്‌റു മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആർ.കെ ഷൺമുഖം ചെട്ടി ഇന്ത്യയിലെ ഈ ആദ്യ ബജറ്റ് ഒരു സമ്പൂർണ വർഷത്തേക്കല്ലാത്തതിനാൽ 'ഇടക്കാല ബജറ്റ്' എന്നാണ് അതിനെ വിശേഷിപ്പിച്ചത്. 1948 ഫെബ്രുവരി 28ന് രാജ്യത്തെ രണ്ടാമത്തെ ബജറ്റും അദ്ദേഹം തന്നെ അവതരിപ്പിച്ചു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്‌ ഏത്‌ ദിവാന്റെ കാലത്താണ്‌ - ആർ.കെ.ഷണ്മുഖം ചെട്ടി

2. സ്വതന്ത്രഭാരതം രൂപവത്കരിച്ച മന്ത്രിസഭയില്‍നിന്ന്‌ രാജിവച്ച ആദ്യമന്ത്രി - ആർ.കെ.ഷണ്മുഖം ചെട്ടി

3. കൊച്ചി രാജ്യത്ത്‌ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ ദിവാന്റെ കാലത്താണ്‌ - ആർ.കെ.ഷണ്മുഖം ചെട്ടി

4. സ്വതന്ത്ര ഇന്ത്യയില്‍ ബഡ്ജറ്റ്‌ അവതരിപ്പിച്ച ആദ്യത്തെ ധനമന്ത്രി - ആർ.കെ.ഷണ്മുഖം ചെട്ടി

5. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചത്‌ - ആർ.കെ.ഷണ്മുഖം ചെട്ടി

6. കൊച്ചിയില്‍ ദ്വിഭരണം നടപ്പിലാക്കിയ ദിവാന്‍ - ആർ.കെ.ഷണ്മുഖം ചെട്ടി

7. കൊച്ചിരാജ്യത്ത്‌ ദിവാനായശേഷം കേന്ദ്രമന്ത്രിയായ വ്യക്തി - ആർ.കെ.ഷണ്മുഖം ചെട്ടി

Post a Comment

Previous Post Next Post