കേരളത്തിലെ തുണി വ്യവസായം

കേരളത്തിലെ തുണി വ്യവസായം (Textile Industry in Kerala)

കേരള സംസ്ഥാനത്ത് ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിച്ച് നടപ്പിലാക്കുക എന്ന പ്രധാന ലക്ഷ്യത്തോടുകൂടി 1972 ൽ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായി. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായപ്പോൾ അളഗപ്പ തുണിമിൽ, വിജയമോഹിനി മിൽസ്, പാർവതി മിൽസ്, കേരള ലക്ഷ്മി മിൽസ് എന്നിവയെ ഏറ്റെടുത്തു. 1975 ൽ അവയെ ദേശസാത്ക്കരിച്ചു. പ്രഭുറാം മിൽസ്, കോട്ടയം മിൽസ്, ഇടരിക്കോട് ടെക്സ്റ്റൈൽസ്, മലബാർ സ്പിന്നിംഗ് ആൻഡ് വീവിങ് മിൽസ്, കോമളപുരം സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് എന്നിവയാണ് നിലവിൽ കേരളത്തിൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാന മില്ലുകൾ. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച സ്ഥലം - കൊല്ലം (1884)

2. കേരളത്തിലെ ആദ്യത്തെ റയോൺ ഫാക്ടറി - ട്രാവൻകൂർ റയോൺസ് ഫാക്ടറി (1950)

3. കേരളത്തിലെ ആദ്യത്തെ റയോൺ ഫാക്ടറി സ്ഥാപിതമായത് - പെരുമ്പാവൂർ

4. കേരളത്തിൽ റയോൺ ഉത്പാദനം നടത്തിയിരുന്ന സ്വകാര്യമേഖലാ സ്ഥാപനം - മാവൂർ ഗ്വാളിയർ റയോൺസ് (കോഴിക്കോട്)

5. സംസ്ഥാനത്ത് ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിച്ച് നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ 1972 ൽ നിലവിൽ വന്ന കേരള സർക്കാർ സംരംഭം - കേരള സംസ്ഥാന ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ടി.സി.എൽ)

6. കേരള സംസ്ഥാന ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് നിലവിൽ വന്നപ്പോൾ ഏറ്റെടുത്ത കേരളത്തിൽ പ്രവർത്തിച്ചിരുന്ന ടെക്സ്റ്റൈൽ തുണി മില്ലുകൾ - അളഗപ്പ തുണിമിൽ, വിജയമോഹിനി മിൽസ്, പാർവതി മിൽസ്, കേരള ലക്ഷ്മി മിൽസ്

7. കേരള സംസ്ഥാന ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് ഏറ്റെടുത്ത തുണിമില്ലുകൾ നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷനു കൈമാറിയ വർഷം - 1975

8. പരുത്തിനൂൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനുവേണ്ടി ആരംഭിച്ച വ്യവസായ സ്ഥാപനം - വിജയമോഹിനി മിൽ 

9. വിജയമോഹിനി മിൽ സ്ഥിതിചെയ്യുന്നത് - തിരുമല (തിരുവനന്തപുരം)

10. വിജയമോഹിനി മിൽ ദേശസാത്ക്കരിച്ചത് - 1974

11. അളഗപ്പ തുണിമിൽ സ്ഥാപിതമായത് - കൊച്ചി 

12. പാർവതി തുണിമിൽ സ്ഥാപിതമായത് - കൊല്ലം 

13. കേരള ലക്ഷ്മി തുണിമിൽ സ്ഥാപിതമായത് - തൃശൂർ

14. കേരള സംസ്ഥാന ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് ടെസ്റ്റിംഗ് ഡിവിഷൻ - സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് & ഡെവലപ്മെന്റ് ഇൻ ടെക്സ്റ്റൈൽസ് (CARDT)

15. കേരളത്തിലെ ടെക്സ്റ്റൈൽ യൂണിറ്റുകളിലുള്ള നൂൽ, പഞ്ഞി, തുണിത്തരങ്ങൾ മുതലായവയുടെ ഗുണനിലവാര പരിശോധന നടത്തുന്ന സ്ഥാപനം - സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് & ഡെവലപ്മെന്റ് ഇൻ ടെക്സ്റ്റൈൽസ്

16. സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് & ഡെവലപ്മെന്റ് ഇൻ ടെക്സ്റ്റൈൽസ് (CARDT) സ്ഥിതിചെയ്യുന്നത് - ബാലരാമപുരം

17. കേരളത്തിലെ സഹകരണമേഖലയിലെ ടെക്സ്റ്റൈൽ യൂണിറ്റുകളുടെ സ്ഥാപനം മാനേജ്‌മെന്റ് എന്നിവയിൽ സഹായിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിനായി 1992 ൽ രൂപം കൊണ്ട സ്ഥാപനം - കേരള സംസ്ഥാന സഹകരണ ടെക്സ്റ്റൈൽ ഫെഡറേഷൻ ലിമിറ്റഡ് (ടെക്സ്ഫെഡ്)

Post a Comment

Previous Post Next Post