കേരളത്തിലെ കശുവണ്ടി വ്യവസായം

കേരളത്തിലെ കശുവണ്ടി വ്യവസായം (Cashew Nut Industry in Kerala)

നമുക്ക് ഏറെ വിദേശനാണ്യം നേടിത്തരുന്ന സസ്യങ്ങളിലൊന്നാണ് കശുമാവ്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് കശുമാവ് ഭാരതത്തിൽ എത്തിച്ചത്. ഒരു കാലത്ത് കേരളത്തിന്റെ സാമ്പത്തികനില നിയന്ത്രിച്ചിരുന്നത് കശുവണ്ടി വ്യവസായമായിരുന്നു. ഇന്ത്യയിൽ തന്നെ കശുവണ്ടി സംസ്കരിക്കുന്ന ഏറ്റവും കൂടുതൽ ഫാക്ടറികൾ ഉണ്ടായിരുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലാണ്. ഇന്നും ലോകകമ്പോളത്തിൽ എത്തുന്ന കശുവണ്ടിപ്പരിപ്പിൽ പകുതിയും ഇന്ത്യയിൽ നിന്നാണ്. കശുവണ്ടിയുത്പാദനത്തിൽ മൂന്നാംസ്ഥാനവും സംസ്കരണത്തിൽ ഒന്നാം സ്ഥാനവും ഉപഭോഗത്തിൽ മൂന്നാം സ്ഥാനവും ഇന്ത്യക്കാണ്. ഏകദേശം 800 കശുവണ്ടി സംസ്കരണ - കയറ്റുമതി യൂണിറ്റുകൾ/ഫാക്ടറികൾ കേരളത്തിൽ പ്രവർത്തിക്കുന്നതുണ്ട്. കേരളത്തിൽ കശുവണ്ടി വ്യവസായം കൊല്ലം ജില്ല കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഈ പരമ്പരാഗത വ്യവസായത്തിൽ ഏകദേശം 1.5 ലക്ഷത്തോളം തൊഴിലാളികളുണ്ട്. കേരളത്തിലെ കശുമാവ് കൃഷി 90000 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. 

കേരളത്തിലെ കശുവണ്ടി സംസ്കരണമേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന ഏജൻസികൾ, 

■ കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ (കെ.എസ്.സി.ഡി.സി)

■ കേരള സംസ്ഥാന കശുവണ്ടി തൊഴിലാളി സഹകരണസംഘം (കാപെക്‌സ്)

■ കേരള സ്റ്റേറ്റ് ഏജൻസി ഫോർ ദി എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷൻ (KSACC)

■ കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (CEPCI)

■ ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട് ആൻഡ് കൊക്കോ ഡെവലപ്പ്മെന്റ്

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. പ്രധാന കശുവണ്ടി ഉൽപാദക സംസ്ഥങ്ങളിൽ ഉത്പാദനത്തിലും ഉത്പ്പാദനക്ഷമതയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 

2. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വ്യവസായം - കശുവണ്ടി വ്യവസായം 

3. ദേശീയ കശുവണ്ടി ഗവേഷണകേന്ദ്രം - പുട്ടൂർ (കർണാടക)

4. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല - കൊല്ലം 

5. കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആസ്ഥാനം - കൊല്ലം 

6. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രങ്ങൾ - ആനക്കയം (മലപ്പുറം), മാടക്കത്തറ (തൃശ്ശൂർ)

7. കശുവണ്ടി തൊഴിലാളി പ്രാഥമിക സഹകരണസംഘങ്ങളുടെ ഉന്നതസ്ഥാപനം - കാപെക്‌സ് (കൊല്ലം)

8. കാപെക്‌സിന്റെ ആസ്ഥാനം - കൊല്ലം

9. ഇന്ത്യയിൽ നിന്ന് കശുവണ്ടിപ്പരിപ്പ്, കശുവണ്ടിത്തോടിന്റെ എണ്ണ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനം - CEPCI

10. കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (CEPCI) യുടെ ആസ്ഥാനം - കൊല്ലം

11. കേരളത്തിൽ കുറഞ്ഞുവരുന്ന കശുവണ്ടി കൃഷി വ്യാപിപ്പിക്കുന്നതിനായി സർക്കാർ രൂപം നൽകിയ ഏജൻസി - KSACC 

12. KSACC നിലവിൽ വന്നത് - 2008 

13. കേരളത്തിൽ കശുവണ്ടി കൃഷി വിപുലീകരിക്കുന്നതിന് നാഷണൽ ഹോർട്ടികൾച്ചർ മിഷൻ അംഗീകരിച്ച നോഡൽ ഏജൻസി - KSACC

14. KSACC യുടെ ആസ്ഥാനം - കൊല്ലം 

15. കേരള സംസ്ഥാന കശുവണ്ടി മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ നേരിടുന്നതിനായി സ്ഥാപിതമായ ലിമിറ്റഡ് കമ്പനി - കേരള കശുവണ്ടി ബോർഡ് ലിമിറ്റഡ് 

16. ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല - കൊല്ലം 

17. ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികളുള്ള ജില്ല - കൊല്ലം 

18. ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ

Post a Comment

Previous Post Next Post