കേരളത്തിലെ മത്സ്യബന്ധനം

കേരളത്തിലെ മത്സ്യബന്ധനം (Fisheries Sector in Kerala)

കേരളത്തിൽ 580 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന തീരമേഖലയാണുള്ളത്. കേരളത്തിൽ ജില്ല തിരിച്ചുള്ള മത്സ്യ ഉത്പാദനത്തിന്റെ കണക്കുകൾ പ്രകാരം കൊല്ലം ജില്ലയാണ് സമുദ്രമത്സ്യ ഉല്പാദനത്തിൽ മുൻപന്തിയിലുള്ളത്. എറണാകുളം, കണ്ണൂർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആലപ്പുഴയും കോട്ടയവും ആണ് ഉൾനാടൻ മത്സ്യ ഉല്പാദനത്തിൽ മുൻപന്തിയിലുള്ളത്. തൊട്ടു പിന്നിൽ തൃശൂർ, എറണാകുളം ജില്ലകളാണ്. മൊത്തം മത്സ്യ ഉല്പാദനത്തിന്റെ കാര്യത്തിൽ കൊല്ലം ജില്ല ഒന്നാമതും ആലപ്പുഴ, എറണാകുളം എന്നിവ രണ്ടും, മൂന്നും സ്ഥാനത്തിലുമാണ്. കേരളത്തിൽ നിന്നുള്ള സമുദ്ര ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ അളവിലും മൂല്യത്തിലും വർധന രേഖപെടുന്നുണ്ട്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ളത്. തൊട്ടുപിന്നിൽ തിരുവനന്തപുരവും മലപ്പുറവും. കേരള സർക്കാരിനു കീഴിൽ നിർമാണം പൂർത്തിയാക്കിയ 18 മത്സ്യബന്ധന തുറമുഖങ്ങളാണുള്ളത്. 7 തുറമുഖങ്ങളുടെ നിർമാണം പുരോഗമിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷൻ - മത്സ്യഫെഡ് 

2. മത്സ്യഫെഡിന്റെ ആസ്ഥാനം - കമലേശ്വരം (തിരുവനന്തപുരം)

3. മത്സ്യഫെഡിന്റെ ഉൽപ്പന്നം - ന്യൂട്രിഫിഷ് 

4. കേരളാ ഫിഷറീസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം - 1966 

5. കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം - മത്തി 

6. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം - ചെമ്മീൻ 

7. നീണ്ടകര ഏത് മേഖലയിലാണ് പ്രശസ്തം - മത്സ്യബന്ധനം

8. ഇൻഡോ നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പിലാക്കിയത് - നീണ്ടകര

9. ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം - മിസ് കേരള 

10. സമുദ്രമത്സ്യ ഉല്പാദനത്തിൽ മുൻപന്തിയിലുള്ള ജില്ല - കൊല്ലം (എറണാകുളം, കണ്ണൂർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ)

11. ഉൾനാടൻ മത്സ്യ ഉല്പാദനത്തിൽ മുൻപന്തിയിലുള്ള ജില്ലകൾ - ആലപ്പുഴയും കോട്ടയവും 

12. മൊത്തം മത്സ്യ ഉല്പാദനത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള ജില്ല - കൊല്ലം (ആലപ്പുഴ, എറണാകുളം എന്നിവ രണ്ടും, മൂന്നും സ്ഥാനത്തിലാണ്)

13. ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല - ആലപ്പുഴ 

14. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല - എറണാകുളം 

15. കടലിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല - തിരുവനന്തപുരം

16. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം 

17. കേരളത്തിലെ തീരദേശമേഖലയുടെ വികസനം ലക്ഷ്യമാക്കി വനിതാ മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി - തീരമൈത്രി 

18. കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ലാറ്റ് സമുച്ചയം നിലവിൽ വരുന്ന ജില്ല - ആലപ്പുഴ 

19. മീൻപിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം - സെർച്ച് ആൻഡ് റെസ്ക്യൂ ബീക്കൺ

20. കേരളത്തിലെ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ (KMFRA) നിലവിൽ വന്ന വർഷം - 1980 

21. കേരളത്തിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം - 1988 

22. മത്സ്യഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി കേരള സർക്കാർ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതി - മാതൃകാ മത്സ്യഗ്രാമം 

23. കേരളത്തിലെ ആദ്യ മാതൃകാ മത്സ്യബന്ധന ഗ്രാമം - കുമ്പളങ്ങി 

24. ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സർക്കാർ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതി - ഒരു നെല്ലും ഒരു മീനും 

25. ജൈവകൃഷി മാതൃകയിൽ മത്സ്യകൃഷി ജനകീയമാക്കാനുള്ള കേരള സർക്കാർ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതി - മുറ്റത്തൊരു മീൻതോട്ടം 

26. സംസ്ഥാനത്തെ തീരദേശമേഖലയുടെ സമഗ്ര വികസനം നടപ്പാക്കുന്നതിനായുള്ള കേരള സർക്കാർ സ്ഥാപനം - കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ (KSCADC)

27. സംസ്ഥാനത്തെ വനിതാ മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനുവേണ്ടി സ്ഥാപിതമായ ഏജൻസി - സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ 

28. മത്സ്യങ്ങളിൽ അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുവേണ്ടി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT) വികസിപ്പിച്ച റാപിഡ് ഡിറ്റക്‌ഷൻ കിറ്റ് - Check 'N' Eat 

29. മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിനുവേണ്ടി CIFT - ഉം സംസ്ഥാന സർക്കാരും ചേർന്ന് ആരംഭിച്ച ടെസ്റ്റ് കിറ്റ് - CIF Test Kit

30. കേരള സ്റ്റേറ്റ് ഫിഷറീസ് കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് - തിരുവനന്തപുരം

Post a Comment

Previous Post Next Post