കേരളത്തിലെ കൈത്തറി വ്യവസായം

കേരളത്തിലെ കൈത്തറി വ്യവസായം (Handloom Industry in Kerala)

കേരളത്തിലെ തുണി വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന വിഭാഗങ്ങളാണ് പരമ്പരാഗത കൈത്തറി മേഖല, യന്ത്രത്തറി മേഖല, സ്പിന്നിംഗ് മേഖല. സംസ്ഥാനത്തെ കൈത്തറിമേഖലയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സംസ്ഥാനതല സ്ഥാപനങ്ങളാണ് ഹാൻടെക്സും ഹാൻവീവും. 1961 ലാണ് കേരള സഹകരണസംഘം നിയമം അനുസരിച്ച് ഹാൻടെക്സ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരമാണ് ആസ്ഥാനം. അസംസ്കൃത വസ്തുക്കളുടെ സംഭരണം, പ്രോസസിംഗ്, വിപണനം, ഗുണനിലവാരമുള്ള നൂലുകളുടെ പ്രോസസിംഗ്, കയറ്റുമതിയിലൂടെ കൈത്തറി ഉത്പ്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ബിസിനസ്സ് എന്നിങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങൾക്കാവശ്യമായ കാര്യങ്ങൾ നടപ്പാക്കുന്ന അപ്പെക്‌സ് സ്ഥാപനമാണ് ഹാൻടെക്സ്. 450 ലേറെ പ്രാഥമിക സഹകരണസംഘങ്ങളുടെ ഉന്നതതല ഏജൻസിയാണിത്. 1968 ലാണ് ഹാൻവീവ് സ്ഥാപിതമായത്. കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹാൻവീവ്. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വ്യവസായ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനവും കൈത്തറി മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങൾ, മനുഷ്യശേഷി സഹായങ്ങൾ എന്നിവ നൽകുകയും ചെയ്യുന്ന നോഡൽ ഏജൻസിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി). 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമം അനുസരിച്ച് 1987 ൽ സ്ഥാപിതമായി. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം - കൈത്തറി

2. കേരളത്തിലെ തുണി വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന പരമ്പരാഗത മേഖല - കൈത്തറി

3. കേരളത്തിലെ പ്രധാന കൈത്തറി കേന്ദ്രങ്ങൾ - ബാലരാമപുരം (തിരുവനന്തപുരം), ചേന്ദമംഗലം (എറണാകുളം), കൂത്താമ്പുള്ളി (തൃശൂർ)

4. ഏറ്റവും കൂടുതൽ കൈത്തറിശാലകൾ ഉള്ള ജില്ല - കണ്ണൂർ 

5. ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - തിരുവനന്തപുരം 

6. ഏറ്റവും കുറവ് കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - വയനാട് 

7. ഹാൻടെക്സ് എന്നറിയപ്പെടുന്നത് - കേരള സംസ്ഥാന ഹാൻഡ്‌ലൂം വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി

8. കേരളത്തിലെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം - ഹാൻടെക്സ്

9. ഹാൻടെക്സിന്റെ ആസ്ഥാനം - കണ്ണൂർ 

10. ഹാൻടെക്സ് സ്ഥാപിതമായത് - 1961 

11. ഹാൻവീവ് എന്നറിയപ്പെടുന്നത് - കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ 

12. കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത് - ഹാൻവീവ് 

13. ഹാൻവീവിന്റെ ആസ്ഥാനം - കണ്ണൂർ

14. ഹാൻവീവ് സ്ഥാപിതമായത് - 1968

15. കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ - തനിമ (തിരുവനന്തപുരം), കൃതിക (കണ്ണൂർ)

16. 2018 ലെ പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള പ്രതീകമായി നിർമ്മിച്ച പാവകൾ അറിയപ്പെടുന്നത് - ചേക്കുട്ടി പാവകൾ 

17. കൈത്തറി ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാനായി പതിക്കുന്ന മുദ്ര - ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര 

18. കേന്ദ്രസർക്കാർ മികച്ച നെയ്ത്തുകാർക്ക് നൽകുന്ന പുരസ്‌കാരം - സന്ത്‌കബീർ 

19. ദേശീയ കൈത്തറി ദിനം - ഓഗസ്റ്റ് 7 

20. ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത് - നരേന്ദ്രമോദി 

21. കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരകശക്തിയായ ചരിത്ര പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം (1905 ഓഗസ്റ്റ് 7)

Post a Comment

Previous Post Next Post