കേരളത്തിലെ ഐ.ടി വ്യവസായം

കേരളത്തിലെ ഐ.ടി വ്യവസായം (IT Industry in Kerala)

കേരളത്തിലെ തൊഴിൽമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കികൊണ്ടാണ് ഐ.ടിയുടെ കടന്നുവരവ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്നോപാർക്ക് സ്ഥാപിതമായത് കേരളത്തിലാണ്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ കമ്പനികളെ ഒരു കുടകീഴിൽ കൊണ്ടുവരികയായിരുന്നു ടെക്നോപാർക്കിന്റെ ലക്ഷ്യം. 1991 ൽ ഇന്ത്യ വ്യാവസായിക ഉദാരവത്കരണ നടപടികൾ ആരംഭിച്ചശേഷം ഐ.ടി മേഖല വളർച്ചയുടെ പാതയിലായി. കേരള ഗവൺമെന്റ് ആദ്യമായി ഐ.ടി നയം പ്രഖ്യാപിച്ചത് 1998 ലാണ്. 1999 ൽ ഐ.ടി മിഷൻ സ്ഥാപിതമായി. തിരുവിതാംകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് 1955 പ്രകാരമാണ് കേരള സ്റ്റേറ്റ് ഐ.ടി മിഷൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള സംസ്ഥാന വിവരസാങ്കേതിക മിഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി - കേരള, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നിവയാണ് സംസ്ഥാനത്ത് ഐ.ടി മേഖലയിലെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സംസ്ഥാന സർക്കാരിന്റെ വിവരസാങ്കേതിക വകുപ്പിന് ഭരണപരമായ സഹായങ്ങൾ നൽകുന്ന സ്വയം ഭരണ നോഡൽ ഏജൻസി - കേരള സംസ്ഥാന വിവര സാങ്കേതിക മിഷൻ (ഐ.ടി മിഷൻ)

2. കേരള സംസ്ഥാന വിവര സാങ്കേതിക മിഷൻ സ്ഥാപിതമായത് - 1999 

3. ഐ.ടി മിഷന്റെ ചെയർമാൻ - മുഖ്യമന്ത്രി 

4. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഓഫീസ് - ഐ.ടി.മിഷൻ

5. പതിനാലു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക് - കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (KSWAN)

6. കേരളത്തിലെ ഐ.ടി മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സ്‌ഥാപിച്ച പബ്ലിക് ലിമിറ്റഡ് കമ്പനി - കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL)

7. ഐ.ടി വ്യവസായത്തിന്റെയും, ഐ.ടി പ്രത്യേക സാമ്പത്തിക മേഖലകളുടെയും, ഐ.ടി ടൗൺഷിപ്പ്, ഐ.ടി പാർക്ക് എന്നിവയുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരളത്തിലെ അപെക്സ് കമ്പനി - കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL)

8. KSITIL നടപ്പാക്കുന്ന പദ്ധതികൾ - സൈബർ പാർക്ക്, പാല ഇൻഫോസിറ്റി, ഐ.ഐ.ഐ.ടി-കേരള, ഐ.സി.ടി അക്കാദമി, ഇൻഫോപാർക്ക്

9. വിവര സാങ്കേതികവിദ്യയിലെ ഉന്നതപഠനത്തിനും ഗവേഷണത്തിനും വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് - കേരള (IIITM-K)

10. IIITM-K സ്ഥാപിതമായത് - 2000 

11. ഇന്ത്യയിലെയും വിദേശത്തെയും ഫ്രീ സോഫ്റ്റ്‌വെയർ സംഘടനകളുമായി ചേർന്ന് ഫ്രീ സോഫ്റ്റ്‌വെയറുകളുടെ വികസനവും പ്രയോഗവും വിജ്ഞാനവും വിതരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച അന്താരാഷ്ട്ര കേന്ദ്രം - ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയർ (ഐ.സി. ഫോസ്സ്)

12. ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്ക് - ടെക്നോപാർക്ക്

13. ടെക്നോപാർക്ക് സ്ഥാപിതമായ വർഷം - 1990 (തിരുവനന്തപുരം)

14. ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം, കുണ്ടറ (കൊല്ലം)

15. ഐ.ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2004 ൽ കൊച്ചിയിൽ തുടങ്ങിയ സൊസൈറ്റി - ഇൻഫോപാർക്ക്

16. ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്നത് - കൊച്ചി, കൊരട്ടി (തൃശൂർ), ചേർത്തല (ആലപ്പുഴ), അമ്പലപ്പുഴ (ആലപ്പുഴ)

17. മലബാർ മേഖലയിൽ ഐ.ടി തൊഴിലവസരങ്ങൾ വർധിപ്പിക്കാനായി തുടങ്ങിയ സൊസൈറ്റി - സൈബർ പാർക്ക് 

18. സൈബർപാർക്ക് സ്ഥിതിചെയ്യുന്നത് - കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് 

19. കിൻഫ്ര നിയോസ്‌പെയിസ് സ്ഥിതിചെയ്യുന്നത് - കക്കാഞ്ചേരി (മലപ്പുറം)

20. കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സിന്റെ കീഴിൽ ഐ.ടി ഹബ് സ്ഥാപിതമാകുന്നത് - മങ്ങാട്ടുപറമ്പ് (കണ്ണൂർ)

21. കേരളത്തിൽ നടപ്പാക്കിവരുന്ന കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി - അക്ഷയ

22. അക്ഷയ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല - മലപ്പുറം (2002)

23. അക്ഷയ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസിഡർ - മമ്മൂട്ടി 

24. അക്ഷയ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച വർഷം - 2008 

25. സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് പദ്ധതി നടപ്പാക്കുന്നതിന് ആരംഭിച്ച സ്ഥാപനം - ഇൻഫർമേഷൻ കേരള മിഷൻ 

26. കേരള സർക്കാരിന്റെ പ്രധാന ഇ-ഗവേണൻസ് പദ്ധതി - ഫ്രണ്ട്സ് 

27. നികുതികൾ, ഫീസുകൾ, ബില്ലുകൾ മുതലായവ അടയ്ക്കാനുള്ള ഏകജാലക സംവിധാനം - ഫ്രണ്ട്സ് 

28. ഫ്രണ്ട്സ് സ്ഥാപിതമായത് - 2000 (തിരുവനന്തപുരം)

29. സംസ്ഥാനത്തെ ആദ്യ ഇ-ജില്ലകൾ - പാലക്കാടും കണ്ണൂരും 

30. കേന്ദ്രസർക്കാരിന്റെ ഇ-ഗവേണൻസ് പദ്ധതി - ഇ-ജില്ല 

31. വ്യത്യസ്ത ശേഷിയുള്ള കുട്ടികൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതി - ഇൻസൈറ്റ് 

32. ഇൻഫർമേഷൻ കേരള മിഷൻ നിലവിൽ വന്നത് - 1999 ജൂൺ 

33. സംസ്ഥാനത്ത് ഏറ്റവും വലിയ ഡാറ്റാബേസ് ഉള്ള പ്രോജക്ട് - ഇൻഫർമേഷൻ കേരള മിഷൻ

34. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയറുകൾ - സുലേഖ, സേവന, സഞ്ചിത, സാകല്യ, സൂചിക 

35. സംരംഭകത്വ വികസനം, ഇൻകുബേഷൻ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസി - കേരള സ്റ്റാർട്ട് അപ്പ് മിഷൻ (2007)

36. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ നോൺ അക്കാദമിക് ബിസിനസ്സ് ഇൻകുബേറ്റർ - കേരള സ്റ്റാർട്ട് അപ്പ് മിഷൻ 

37. കേരളത്തിലെ പുതിയ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷനും സോൺ സ്റ്റാർട്ട് അപ്‌സ് ഇന്ത്യയും ചേർന്ന് ആരംഭിച്ച പദ്ധതി - കേരള ആക്സിലറേറ്റർ പ്രോഗ്രാം

38. കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ - പട്ടം (തിരുവനന്തപുരം)

39. മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ്സൈറ്റുകളുള്ള ആദ്യ സംസ്ഥാനം - കേരളം 

40. കേരളത്തിൽ ഐ.ടി@സ്കൂൾ പദ്ധതി ആരംഭിച്ച വർഷം - 2001 

41. EDUSAT ന്റെ കീഴിലുള്ള ഇന്ത്യയുടെ ആദ്യത്തെ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് - VICTERS 

42. ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക് - എസ്.ബി.ടി 

43. കാർഷിക മേഖലയെ സഹായിക്കാൻ കേരള സർക്കാർ രൂപീകരിച്ച വെബ് പോർട്ടൽ - ഇ-കൃഷി 

44. കേരള സർക്കാരിന്റെ ഏറ്റവും വലിയ ക്യാമ്പസ് നെറ്റ്‌വർക്ക് - സെക്‌വാൻ 

45. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം - ദീപിക 

46. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമ്പൂർണ്ണ ഡാറ്റാബേസ് - സ്പാർക്ക് 

47. മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസീൻ - പുഴ.കോം 

48. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബില്ലിംഗ് സോഫ്റ്റ്‌വെയർ - ഒരുമ 

49. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വകുപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ പുരോഗതി ഓരോ മാസവും വിലയിരുത്തുന്നതിനുവേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി - VARAM

50. ഔദ്യോഗിക ഭാഷാ വകുപ്പിന് വേണ്ടി സി.ഡിറ്റ് വികസിപ്പിച്ചെടുത്ത മലയാള സ്വതന്ത്ര സോഫ്റ്റ്‌വെയർ - കാവേരി 

51. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ വില്ലേജ് - ചമ്രവട്ടം (മലപ്പുറം)

52. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് - വെള്ളനാട് (തിരുവനന്തപുരം)

53. കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പോലീസ് സ്റ്റേഷൻ - നഗരൂർ (ആറ്റിങ്ങൽ)

54. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽകൃത താലൂക്ക് ഓഫിസ് - ഒറ്റപ്പാലം 

55. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽകൃത കളക്ട്രേറ്റ് - പാലക്കാട് 

56. ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്‌മെന്റ് ഗ്രാമപഞ്ചായത്ത് - മഞ്ചേശ്വരം (കാസർഗോഡ്)

Post a Comment

Previous Post Next Post