ടെക്നോപാർക്ക്

ടെക്നോപാർക്ക് (Technopark)

ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കായ കഴക്കൂട്ടം ടെക്നോപാർക്ക് കാൽ നൂറ്റാണ്ട് പിന്നിട്ടു. 1990ൽ 8000 ചതുരശ്ര അടിയുള്ള പമ്പ എന്ന കെട്ടിടത്തിൽ 50 ജീവനക്കാരുമായി തുടങ്ങിയ ടെക്നോപാർക്കിൽ ഇപ്പോൾ 465 കമ്പനികൾ ഉണ്ട്. 64000 ജീവനക്കാരാണ് ജോലിചെയ്യുന്നത്. ഒന്നേകാൽ ലക്ഷം പേരാണ് പരോക്ഷമായി ടെക്നോപാർക്കുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്നത്. പെരിയാർ, പമ്പ, നിള, ചന്ദ്രഗിരി, ഗായത്രി, ഭവാനി, തേജസ്വിനി എന്നീ കെട്ടിടങ്ങളിലാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരള സർവകലാശാലയുടെ കീഴിലായിരുന്ന വൈദ്യൻകുന്ന് എന്ന കുറ്റിക്കാടും കുന്നുകളും നിറഞ്ഞ 50 ഏക്കർ സ്ഥലം ഏറ്റെടുത്ത് ആദ്യത്തെ ഐ.ടി പാർക്ക് ഉദ്‌ഘാടനം ചെയ്തത്. മൂന്നാംഘട്ട വികസനം പൂർത്തിയാകുമ്പോൾ ഇന്നു ടെക്നോപാർക്കിന് 800 ഏക്കർ ഭൂമി സ്വന്തമായിട്ടുണ്ട്. മൂന്ന് പ്രത്യേക സാമ്പത്തിക മേഖലകളാണ് ഇതിനുള്ളിൽ ഉള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ.ടി ഫ്രഫഷനലുകളാണ് ഇവിടത്തെ കമ്പനികളിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും. ടെക്‌നോപാർക്കിന്റെ നിർദ്ദിഷ്ട നാലാംഘട്ട വികസന പദ്ധതിയാണ് ടെക്നോ സിറ്റി. ബയോടെക്നോളജിയും നാനോടെക്‌നോളജിയും ഉൾപ്പെടെ ഐ.ടി മേഖലയ്ക്കായി വിശാലമായ കവാടം തുറന്നിടുകയാണ് ടെക്നോസിറ്റി. പള്ളിപ്പുറം സി.ആർ.പി ക്യാംപിനു സമീപം 423 ഏക്കർ സ്ഥലത്താണ് ടെക്നോസിറ്റി ഒരുങ്ങുന്നത്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്ക് - ടെക്നോപാർക്ക് (തിരുവനന്തപുരം)

2. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ അധിഷ്ഠിത ക്യാമ്പസ് - ടെക്നോപാർക്ക് 

3. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക് - ടെക്നോപാർക്ക് 

4. ടെക്നോപാർക്ക് സ്ഥാപിതമായ വർഷം - 1990 

5. ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം, കുണ്ടറ (കൊല്ലം)

6. ടെക്‌നോപാർക്കിന്റെ ആദ്യ ചെയർമാൻ - കെ.പി.പി നമ്പ്യാർ

7. ടെക്നോപാർക്ക് ഔദ്യോഗികമായി രാഷ്ട്രത്തിന് സമർപ്പിച്ച വർഷം - 1995 

8. ടെക്നോപാർക്കിന്റെ നിർദ്ദിഷ്ട നാലാംഘട്ട വികസന പദ്ധതി - ടെക്നോസിറ്റി 

9. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെയും സഹകരണത്തോടെ കൊച്ചി കളമശ്ശേരിയിൽ 2012ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം - സ്റ്റാർട്ട് അപ്പ് വില്ലേജ് 

Post a Comment

Previous Post Next Post