കിൻഫ്ര പാർക്ക്

കിൻഫ്ര പാർക്ക് (KINFRA)

വ്യവസായങ്ങൾക്കാവശ്യമായ അടിസ്ഥാന പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിന് അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായും കേരള സർക്കാർ ആരംഭിച്ച സ്ഥാപനമാണ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര). വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ, പ്രത്യേക വ്യവസായ മേഖലകൾ എന്നിവ സ്ഥാപിക്കുക എന്ന ഉദ്ദേശ്യവുമായി 1993ൽ ആണ് കിൻഫ്ര പ്രവർത്തനം തുടങ്ങിയത്. വ്യവസായ യൂണിറ്റുകൾക്കുവേണ്ട പശ്ചാത്തലമൊരുക്കുകയാണ് കിൻഫ്ര പാർക്കുകളുടെ സ്ഥാപിത ലക്ഷ്യം. തുണിത്തരങ്ങൾ, വിജ്ഞാന വിനോദം, കടൽ വിഭവങ്ങൾ, റബർ കയറ്റുമതി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, ബയോടെക്നോളജി, ഭക്ഷ്യസംസ്കരണം, ചെറുകിട - ഇടത്തരം സംരംഭങ്ങൾ എന്നീ മേഖലകളിൽ ഇതുവരെ 24 വ്യവസായ പാർക്കുകൾ കിൻഫ്ര സ്ഥാപിച്ചിട്ടുണ്ട്.

കിൻഫ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യവസായ പാർക്കുകൾ

■ അന്താരാഷ്ട്ര അപ്പാരൽ പാർക്ക് (തിരുവനന്തപുരം)

■ കയറ്റുമതി വികസന വ്യവസായ പാർക്ക് (എറണാകുളം)

■ ഗ്രീൻഫീൽഡ് ഇലക്ട്രോണിക് പാർക്ക് (എറണാകുളം)

■ ഫിലിം ആൻഡ് വീഡിയോ പാർക്ക് (തിരുവനന്തപുരം)

■ ഭക്ഷ്യ സംസ്കരണ വ്യവസായ പാർക്ക് (മലപ്പുറം)

■ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് (അരൂർ, ആലപ്പുഴ)

■ ഗ്ലോബൽ ആയുർവേദ വില്ലേജ് (തിരുവനന്തപുരം)

■ ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് (പാലക്കാട്) 

■ ഡിഫൻസ് പാർക്ക് (ഒറ്റപ്പാലം, പാലക്കാട്)

■ റബ്ബർ പാർക്ക് (ഐരാപുരം, എറണാകുളം)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വ്യവസായങ്ങൾക്ക് ആവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്ന സ്ഥാപനം - കേരള വ്യവസായ പശ്ചാത്തല സൗകര്യ വികസന കോർപ്പറേഷൻ (കിൻഫ്ര)

2. കിൻഫ്ര സ്ഥാപിതമായത് - 1993 ൽ 

3. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര അപ്പാരൽ പാർക്ക് - കിൻഫ്ര (തിരുവനന്തപുരം)

4. ഇന്ത്യയിലെ ആദ്യത്തെ ഇൻഫോടെയിൻമെന്റ് പാർക്ക് - കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് 

5. ഇന്ത്യയിലെ ആദ്യത്തെ കയറ്റുമതി പാർക്ക് - കിൻഫ്ര (എറണാകുളം)

6. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് - കിൻഫ്ര (ഐരാപുരം, എറണാകുളം)

7. ഇന്ത്യയിലെ ആദ്യ സീഫുഡ് പാർക്ക് - കിൻഫ്ര (അരൂർ)

8. ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസംസ്കരണ വ്യവസായ പാർക്ക് - കിൻഫ്ര (കാക്കഞ്ചേരി, മലപ്പുറം)

9. ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്റെ കേരളത്തിലെ നോഡൽ ഏജൻസി സ്ഥിതിചെയ്യുന്നത് - കിൻഫ്രയിൽ 

10. കേരളത്തിലെ കിൻഫ്ര ഭക്ഷ്യസംസ്കരണ പാർക്കുകൾ - കിൻഫ്ര ഫുഡ് പ്രൊസസിങ് പാർക്ക് (കാക്കഞ്ചേരി, മലപ്പുറം), കിൻഫ്ര സ്മാൾ ഇൻഡസ്ട്രീസ് പാർക്ക് (മഴുവന്നൂർ, എറണാകുളം), കിൻഫ്ര ഫുഡ് പ്രൊസസിങ് പാർക്ക് (അടൂർ, പത്തനംതിട്ട), കിൻഫ്ര സ്മാൾ ഇൻഡസ്ട്രീസ് പാർക്ക് (കൽപ്പറ്റ, വയനാട്)

11. ട്രാവൻകൂർ പ്ലൈവുഡ് ലിമിറ്റഡ് (ഇപ്പോൾ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്) എവിടെയാണ് സ്ഥാപിച്ചത് - പുനലൂർ

12. 7. കേരളത്തിൽ കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് നിലവിൽ വരുന്നത് - അമ്പലമുകൾ (എറണാകുളം)

13. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണ ചുമതല വഹിച്ച കമ്പനി - കിൻഫ്ര

14. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ വസ്ത്രപാർക്ക് - കിൻഫ്ര 

15. കിൻഫ്രയുടെ കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക് സ്ഥിതിചെയ്യുന്നത് - എറണാകുളം 

16. കിൻഫ്രയുടെ ഹൈടെക് പാർക്ക് സ്ഥിതിചെയ്യുന്നത് - കൊച്ചി

Post a Comment

Previous Post Next Post