ആധുനിക ഇന്ത്യൻ വ്യവസായം

ആധുനിക ഇന്ത്യൻ വ്യവസായം (Industrial Sector in India)

പത്തൊൻപതാം നൂറ്റാണ്ടിലാണ് ആധുനിക വ്യവസായങ്ങൾ ഇന്ത്യയിൽ വികാസം പ്രാപിക്കാൻ തുടങ്ങിയത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നവയാണ് കുടിൽ, മൈക്രോ, ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾ. ആദ്യകാലങ്ങളിൽ പരുത്തി, പട്ട്, കയർ, ചണവ്യവസായം തുടങ്ങിയവയും തുടർന്ന് ഉരുക്ക്, രാസവളം, റയോൺ, റബ്ബർ, സിമന്റ്, പോളിയെസ്റ്റർ, നൈലോൺ, അക്രലിക്, പോളിപ്രൊപ്പലെൻ, കാർബൺ ഫൈബർ, ഗ്ലാസ് ഫൈബർ, പഞ്ചസാര, കുരുമുളക് തുടങ്ങിയ വ്യവസായങ്ങളും സ്ഥാപിക്കപ്പെട്ടു. 1907 ൽ ജംഷഡ്‌പുരിൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (ടിസ്‌കോ) ഇന്ത്യൻ വ്യവസായവത്കരണത്തിലെ നാഴികക്കല്ലാണ്. ആദ്യത്തെ ഏഴ് പഞ്ചവത്സര പദ്ധതികാലങ്ങളിലും വ്യവസായമേഖല വളരെ നിർണായകമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ജംഷഡ്‌ജി ടാറ്റ 

2. ഇന്ത്യയിലെ ആസൂത്രിത വ്യവസായ നഗരം എന്നറിയപ്പെടുന്നത് - ജംഷെഡ്പൂർ 

3. വ്യവസായ ഉൽപന്നങ്ങളുടെ ഗുണമേന്മയ്ക്കുള്ള അംഗീകാരം നൽകുന്ന സ്ഥാപനം - ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS)

4. ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്‌ട്രക്ഷൻ (BIFR) സ്ഥാപിതമായ വർഷം - 1987 

5. വ്യവസായശാലകളിലെ മലിനീകരണം കുറയ്ക്കുന്നതിനായി 'സ്റ്റാർ റേറ്റിംഗ് പ്രോഗ്രാം' ആരംഭിച്ച സംസ്ഥാനം - ഒഡീഷ

Post a Comment

Previous Post Next Post