കേരളത്തിലെ രാസവള വ്യവസായം

കേരളത്തിലെ രാസവള വ്യവസായം (Chemical Fertilizer Industry in Kerala)

കേരളത്തിൽ ആലുവക്കടുത്ത് ഉദ്യോഗമണ്ഡലിൽ ആരംഭിച്ച എഫ്.എ.സി.ടി (ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ) ഇന്ത്യയിലെ ആദ്യ വൻകിട രാസവള നിർമാണശാലകളിൽ ഒന്നാണ്. ഇന്ത്യയിലെ ആദ്യ നൈട്രജൻ വളം നിർമാണശാലയും ഇത് തന്നെയാണ്. തിരുവിതാംകൂർ ദിവാനായ സി.പി രാമസ്വാമി അയ്യരുടെ പിന്തുണയോടെ 1943ൽ കൊച്ചിയിലെ ഉദ്യോഗമണ്ഡലിൽ ഇത് പ്രവർത്തനമാരംഭിച്ചു. പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഫാക്ടറിയായി എഫ്.എ.സി.ടി മാറി. കൽക്കരിയോ പ്രകൃതി വാതകമോ എത്തിക്കാനാകാതിരുന്ന ആദ്യകാലത്ത് മലയാറ്റൂർ വനത്തിൽനിന്നുള്ള വിറക് ഉപയോഗിച്ചാണ് എഫ്.എ.സി.ടി കമ്പനി പ്രവർത്തിച്ചത്. കാർഷിക വളർച്ചയ്ക്ക് താങ്ങും തണലുമായി നിന്ന വ്യവസായമായി രാസവള നിർമാണം മാറി. സ്വാതന്ത്ര്യം നേടിയതിന് ശേഷം ഉണ്ടായിരുന്ന കടുത്ത വെല്ലുവിളിയായിരുന്ന ഭക്ഷ്യക്ഷാമം. കാർഷിക വളർച്ചയിൽ രാസവളങ്ങളുടെ പങ്ക് കണക്കിലെടുത്ത് കേരള സംസ്ഥാനത്തിൽ വ്യവസായ നയങ്ങളിൽ അതിന് കാര്യമായ പരിഗണന നൽകി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിൽ ആദ്യമായി അമോണിയം സൾഫേറ്റ് നിർമ്മിച്ച വ്യവസായ സ്ഥാപനം - ഫാക്ട് 

2. ഇന്ത്യയിലെ ആദ്യ നൈട്രജൻ വളം നിർമാണശാല - ഫാക്ട്

3. ഫാക്ട് സ്ഥാപിതമായത് - 1943 സെപ്റ്റംബർ 22 

4. ഫാക്ട് സ്ഥാപിതമായതെവിടെ - ആലുവ 

5. ഫാക്ട് ദേശസാത്ക്കരിക്കപ്പെട്ടത് - 1960 

6. കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണശാല - ഫാക്ട് 

Post a Comment

Previous Post Next Post