വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങൾ

കേരളത്തിലെ വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങൾ

വ്യവസായങ്ങളെ കുടിൽ, ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾ എന്ന് തരംതിരിക്കാം. കുടിൽ വ്യവസായങ്ങൾ ഒഴികെയുള്ള വ്യവസായങ്ങളെ ഉൽപ്പാദന വ്യവസായങ്ങൾ (Production Industry), സേവന വ്യവസായങ്ങൾ (Service Industry) എന്നിങ്ങനെ രണ്ടായി തിരിക്കാം. 1951 ലെ ഇന്ത്യൻ വ്യവസായ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പെടുന്ന ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നതോ, പ്രത്യേക പേരോ സ്വഭാവമോ ഉപയോഗമോ ഉള്ള ഉൽപ്പന്നങ്ങളെ യന്ത്രസഹായത്തോടെ പരിഷ്കരിക്കുന്നതോ ആയ വ്യവസായങ്ങളെയാണ് ഉൽപ്പാദന വ്യവസായങ്ങൾ എന്നു പറയുന്നത്. ഏതെങ്കിലും സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഏർപ്പെട്ടവയാണ് സേവന വ്യവസായങ്ങൾ. കേരളത്തിലെ കയർ നിർമാണം, ചെമ്മീൻ സംസ്കരണം, കശുവണ്ടി വ്യവസായം, കൈത്തറി നിർമാണം, കരകൗശലം എന്നിവയൊക്കെ ഉൽപ്പാദന വ്യവസായങ്ങൾക്ക് ഉദാഹരണങ്ങളാണ്.  ടൂറിസം, മെഡിക്കൽ & ആയുർവേദം, തീർത്ഥാടനം, ഐ.ടി, ഗതാഗതം, ബാങ്കിങ് & ധനകാര്യം, വിദ്യാഭ്യാസം, വാർത്താവിനിമയം, കെട്ടിട നിർമ്മാണം തുടങ്ങിയവ സേവന വ്യവസായങ്ങൾക്ക് ഉദാഹരണമാണ്. 

കേരളത്തിലെ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനായി നിരവധി വ്യവസായ പ്രോത്സാഹന സ്ഥാപനങ്ങൾ സ്ഥാപിതമായി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSIDC), കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA), കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (SIDCO), എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ്, കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ (KITCO), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസ് (KSIE) എന്നിവ വ്യവസായ പ്രോത്സാഹന ഏജൻസികൾക്ക് ഉദാഹരണങ്ങളാണ്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വ്യവസായ ധനകാര്യ സ്ഥാപനം - കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC)

2. 1953 ൽ KFC സ്ഥാപിതമായത് ഏത് പേരിൽ - ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപ്പറേഷൻ

3. KFCയുടെ ആസ്ഥാനം - തിരുവനന്തപുരം

4. കേരളത്തിൽ ഇടത്തര - വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനി - കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSIDC)

5. KSIDC സ്ഥാപിതമായത് - 1961

6. KSIDCയുടെ ആസ്ഥാനം - തിരുവനന്തപുരം 

7. കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ നാലു പതിറ്റാണ്ടു മുൻപ് ആരംഭിച്ച സ്ഥാപനം - കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (SIDCO)

8. സിഡ്‌കോയുടെ ആസ്ഥാനം - തിരുവനന്തപുരം 

9. KITCOയുടെ ആസ്ഥാനം - കൊച്ചി 

10. KSIEയുടെ ആസ്ഥാനം - തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് 

11. എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം - തൃശൂർ 

12. എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഴയ പേര് - സ്മാൾ ഇൻഡസ്ട്രീസ് സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്

13. കോർപറേറ്റ് മേഖലയ്ക്കും വികസന ഏജൻസികൾക്കും ഗവേഷണ, പരിശീലന സഹായം നൽകുന്ന സ്ഥാപനം - സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD)

14. CMDയുടെ ആസ്ഥാനം - തിരുവനന്തപുരം

15. CMD സ്ഥാപിതമായത് - 1979 

16. വ്യവസായങ്ങൾക്കാവശ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സ്ഥാപനം - കിൻഫ്ര (1993)

17. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര അപ്പാരൽ പാർക്ക് - കിൻഫ്ര (തിരുവനന്തപുരം) 

18. കേരളത്തിലെ വ്യാവസായിക മേഖലയിലെ വികസനങ്ങൾ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി - മേക്ക് ഇൻ കേരള 

19. മേക്ക് ഇൻ കേരളയുടെ ബ്രാൻഡ് അംബാസിഡർ - മമ്മൂട്ടി 

20. കേരളത്തിലേക്ക് പുതിയ വ്യാവസായിക നിക്ഷേപകരെ കൊണ്ട് വരുന്ന പദ്ധതി - എമേർജിങ് കേരള

21. പനയുമായി ബന്ധപ്പെട്ട പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കാനുള്ള സർക്കാർ സ്ഥാപനം - കെൽപാം 

22. കെൽപാമിന്റെ ആസ്ഥാനം - കൊറ്റാമം (തിരുവനന്തപുരം)

Post a Comment

Previous Post Next Post