രാസവള വ്യവസായം

ഇന്ത്യയിലെ രാസവള വ്യവസായം (Chemical Fertilizer Industry in India)

1906 മുതൽ തന്നെ ഇന്ത്യയിൽ രാസവളനിർമാണം ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ റാണിപേട്ട് എന്ന സ്ഥലത്ത് ആരംഭിച്ച ഇ.ഐ.ഡി.പാരി എന്ന സൂപ്പർ ഫോസ്ഫേറ്റ് ഫാക്ടറിയാണ് ഇന്ത്യയിലെ ആദ്യ രാസവള നിർമാണശാല. 1951 ൽ സിന്ത്രിയിൽ മറ്റൊരു വൻകിട രാസവള നിർമാണശാല പൊതുമേഖലയിൽ ആരംഭിച്ചു. ഇതിനുശേഷം സ്വകാര്യ കമ്പനികളും ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് പോലുള്ള സഹകരണ സ്ഥാപനങ്ങളും രാസവള നിർമാണശാലകൾ ആരംഭിച്ചു. കാൺപൂർ, ഗോവ, വിശാഖപട്ടണം, മംഗലാപുരം, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇന്ന് സ്വകാര്യ രാസവള നിർമാണശാലകളുണ്ട്. സമീപകാലത്ത് രാസവള ഉൽപ്പാദനത്തിന് പ്രകൃതി വാതകം ഉപയോഗപ്പെടുത്തിത്തുടങ്ങിയതോടെ ചെലവ് കുറയുകയും ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്തു. പ്രകൃതി വാതകം ഉപയോഗിക്കുന്ന പത്ത് വൻകിട രാസവള നിർമാണശാലകൾ ആരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിൽ ആദ്യ രണ്ടെണ്ണം മഹാരാഷ്ട്രയിലും രണ്ടാമത്തേത് ഗുജറാത്തിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിൽ ആദ്യ രാസവള നിർമ്മാണശാല ആരംഭിച്ച സ്ഥലം - റാണിപേട്ട് (തമിഴ്‌നാട്, 1906)

2. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫോസ്ഫേറ്റ് ഫാക്ടറി സ്ഥിതിചെയ്യുന്നത് - തമിഴ്‌നാട് (1906)

3. ഇന്ത്യയിൽ പൊതുമേഖലയിലെ ആദ്യ വൻകിട രാസവള നിർമാണശാല - സിന്ത്രി

4. സിന്ത്രി രാസവള നിർമാണശാല നിലവിൽ വന്നത് - ജാർഖണ്ഡ് (1951)

5. ഇന്ത്യയിലെ രാസവള നിര്‍മാണ, വിപണന സഹകരണ സ്ഥാപനം - ഇഫ്‌കോ (IFFCO, ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്)

6. IFFCO യുടെ ആസ്ഥാനം - ന്യൂഡൽഹി

7. ഇന്ത്യയിൽ ഏറ്റവുമധികം രാസവളങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം - ഗുജറാത്ത് 

8. ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് - ആചാര്യ പി.സി.റേ 

9. ഏറ്റവും അധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം - പഞ്ചാബ് 

10. ഇന്ത്യയിലെ ആദ്യത്തെ കോൾ-ഗ്യാസിഫിക്കേഷൻ ഫെർട്ടിലൈസർ പ്ലാന്റ് നിലവിൽ വരുന്നത് - താൽച്ചർ (ഒഡീഷ)

Post a Comment

Previous Post Next Post