പഞ്ചസാര വ്യവസായം

ഇന്ത്യയിലെ പഞ്ചസാര വ്യവസായം (Sugar Industry in India)

ലോകമാകെ കൃഷിചെയ്യുന്ന പുല്ലു വർഗത്തിൽ പെടുന്ന ഒരു വിള സസ്യമാണ് കരിമ്പ്. ഉഷ്ണമേഖലാപ്രദേശങ്ങളിലോ മിതോഷ്ണമേഖലകളിലോ ആണ് കരിമ്പ് വിളയുക. മധുരം നിറഞ്ഞ 2 - 6 മീറ്റർ ഉയരവും നാരുമുള്ള ഈ തണ്ടിന് നല്ല ഉറപ്പും അതിൽ ധാരാളം മുട്ടുകളും ഉണ്ട്. പഞ്ചസാരയും ശർക്കരയും ഉണ്ടാക്കുന്നത് കരിമ്പിന്‍നീരില്‍ നിന്നാണ്. ലോകത്തെ ആകെ പഞ്ചസാര ഉത്പാദനത്തിന്റെ പകുതിയും ഇന്ത്യയും ബ്രസീലുമാണ് ഉത്പാദിപ്പിക്കുന്നത്. ഗംഗാനദീതട നിവാസികളാണ്‌ കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കുന്ന രീതി കണ്ടെത്തിയത്. അത്‌ ചൈനക്കാര്‍ മനസ്സിലാക്കുകയും അവരത്‌ പരിഷ്കരിച്ച്‌ വിപുലീകരിക്കുകയും ചെയ്തു. ഒന്‍പത്‌, പത്ത്‌ നൂറ്റാണ്ടുകളില്‍ ഈജിപ്റ്റില്‍ വാണിജ്യാടിസ്ഥാനത്തില്‍ പഞ്ചസാര നിര്‍മാണം ആരംഭിച്ചെങ്കിലും അത്‌ തുച്ഛമായിരുന്നു. പഞ്ചസാരയുടെ ഇംഗ്ലീഷ് പദമായ ഷുഗര്‍, ശര്‍ക്കര എന്ന സംസ്കൃതപദത്തിൽ നിന്നും രൂപപ്പെട്ടതാണെന്ന്‌ അഭിപ്രായമുണ്ട്‌. ഇന്ത്യയില്‍ പഞ്ചസാര ഉല്‍പാദിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ കൂടുതലായി ശര്‍ക്കരയുണ്ടാക്കാന്‍ വേണ്ടി കരിമ്പ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ലോകത്ത് ആദ്യമായി കരിമ്പിന്‍നീര് കുറുക്കി ഒരിനം പഞ്ചസാരയുണ്ടാക്കിയത് - ഗംഗാനദീതട നിവാസികൾ

2. പരുത്തി തുണി വ്യവസായം കഴിഞ്ഞാൽ കാർഷികാടിസ്ഥാന വ്യവസായങ്ങളിൽ രണ്ടാം സ്ഥാനം - പഞ്ചസാര വ്യവസായം

3. കരിമ്പ് ഉല്പാദനത്തിലും പഞ്ചസാര ഉല്പാദനത്തിലും ലോകത്തിൽ രണ്ടാം സ്ഥാനം - ഇന്ത്യ 

4. പഞ്ചസാര ഉല്പാദിപ്പിക്കുന്ന മധുരമുള്ള പ്രസിദ്ധ നാണ്യവിള - കരിമ്പ്

5. ഇന്ത്യയുടെ 'പഞ്ചസാര കിണ്ണം' എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 

6. ഏറ്റവും കൂടുതൽ കരിമ്പ്, പഞ്ചസാര എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 

7. മഹാരാഷ്ട്രയിലെ പ്രധാന പഞ്ചസാര ഫാക്ടറികൾ ഉള്ള കേന്ദ്രങ്ങൾ - നാസിക്, സാൻഗ്ലി, കോൽഹാപ്പൂർ 

8. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതിചെയ്യുന്നത് - ലഖ്‌നൗ 

9. നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - കാൺപൂർ

Post a Comment

Previous Post Next Post