കേരളത്തിലെ മുള വ്യവസായം

കേരളത്തിലെ മുള വ്യവസായം (Bamboo Industry in Kerala)

ഹരിതസ്വർണം എന്ന പേരിലാണ് മുള അറിയപ്പെടുന്നത്. പാവപ്പെട്ടവന്റെ മരം എന്നാണ് മുളയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ 136 ഇനം മുളകളുണ്ട്. വടക്കുകിഴക്കൻ മേഖലയും പശ്ചിമഘട്ടവുമാണ് മുളയുടെ പ്രധാന കേന്ദ്രം. ഇന്ത്യയിലെ പലയിടങ്ങളിലുള്ള ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. വാണിജ്യപരമായി വളരെയേറെ ഉപയോഗങ്ങളുള്ള ചെടിയാണ് മുള. കുട്ട, കടലാസ്, വട്ടി, പരമ്പ്, അഗർബത്തി, കരകൗശല വസ്തുക്കൾ, ഫ്ളോറിങ് ടൈൽ, പ്ലൈവുഡ്, ഫർണിച്ചർ, മുറങ്ങൾ തുടങ്ങി പലതരം വസ്തുക്കൾ മുള കൊണ്ടുണ്ടാക്കുന്നു. ലോകത്ത് 2.5 ബില്യൺ പേർ മുള പല രൂപത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കേരളത്തിൽ 28 ഇനം മുളകളുണ്ട്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷം പേർ മുള വ്യവസായവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നു. വ്യവസായത്തിനുള്ള 67.3 ശതമാനം മുളകളും പുരയിടങ്ങളിൽ നിന്നുതന്നെ ലഭിക്കുന്നു എന്നതാണ് കേരളത്തിലെ മുള വ്യവസായത്തിന്റെ പ്രത്യേകത.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മുള, ഈറ, ചൂരൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹനവും ലക്ഷ്യമിട്ട് 1971 ൽ തുടങ്ങിയ സ്ഥാപനം - കേരള ബാംബൂ കോർപ്പറേഷൻ 

2. ബാംബൂ ഫ്ളോറിങ് ടൈൽ, ബാംബൂ ഫർണിച്ചർ എന്നിവ നിർമ്മിക്കുന്ന ഹൈടെക് ബാംബൂ ഫ്ളോറിങ് ടൈൽ ഫാക്ടറി സ്ഥിതിചെയ്യുന്നത് - നല്ലളം (കോഴിക്കോട്)

3. കേരള സ്റ്റേറ്റ് ബാംബൂ മിഷൻ രൂപീകരിച്ച വർഷം - 2003 

4. കേരളത്തിൽ ബാംബൂ ഇന്നവേഷൻ സെന്റർ സ്ഥിതിചെയ്യുന്നത് - അങ്കമാലി (എറണാകുളം)

5. കേരള ബാംബൂ കോർപ്പറേഷന്റെ ആസ്ഥാനം - അങ്കമാലി 

6. ബാംബൂ ഇന്നവേഷൻ സെന്റർ നിലവിൽ വന്ന വർഷം - 2016 

7. കേരള ബാംബൂ കോർപ്പറേഷനു കീഴിൽ ബാംബൂ ബസാർ നിലവിൽ വന്ന സ്ഥലം - കുമരകം (കോട്ടയം) 

8. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത്‌ - മുള

9. പുല്‍വര്‍ഗത്തിലെ സസ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത്‌ - മുള

10. ബുദ്ധാസ്‌ ബെല്ലി ഏതിനം സസ്യമാണ്‌ - മുള

11. പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം - മുള

12. ഈ സസ്യം പുഷ്പിക്കുന്നത്‌ ക്ഷാമകാലത്തിന്റെ മുന്നറിയിപ്പാണെന്നാണ്‌ വിശ്വാസം. ഏതാണാ സസ്യം? - മുള

13. വിയറ്റ്നാമിന്റെ ദേശീയ വൃക്ഷം - മുള

14. ഭീമന്‍ പാണ്ടയുടെ മുഖ്യാഹാരം ഏത്‌ സസ്യത്തിന്റെ ഇലകളാണ്‌ - മുള

15. ജീവിതകാലത്തിന്റെ അവസാനം ഒരിക്കല്‍മാത്രം പൂക്കുകയും തുടര്‍ന്ന്‌ പട്ടുണങ്ങുകയും ചെയ്യുന്ന സസ്യം - മുള 

16. ഓടക്കുഴല്‍ എന്തുപയോഗിച്ചാണ്‌ നിര്‍മിക്കുന്നത്‌ - മുള

17. നിര്‍മാണത്തിന്‌ തേക്കിനൊപ്പം ഉപയോഗിക്കുന്നത്‌ - മുള

18. ഹിരോഷിമയില്‍ ബോംബ്‌ വീണതിനുശേഷം (1945) ആദ്യമായി നട്ടുപിടിപ്പിച്ച സസ്യം - മുള

19. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം - പട്ടാഴി 

Post a Comment

Previous Post Next Post