ഐ.ടി വ്യവസായം

ഇന്ത്യയിലെ ഐ.ടി വ്യവസായം (IT Industry in India)

1991 ൽ ഇന്ത്യ സാമ്പത്തിക ഉദാരവത്കരണ നടപടികൾ ആരംഭിച്ച ശേഷം ഏറ്റവും അധികം വളർച്ച നേടിയ വ്യവസായ മേഖലകളിൽ ഒന്നാണ് വിവര സാങ്കേതികവിദ്യ. വൻതോതിൽ തൊഴിൽ ലഭ്യമാക്കുന്നതിനൊപ്പം ഇന്ത്യയുടെ മൊത്തം ഉൽപ്പാദന നിരക്കിൽ കാര്യമായ വളർച്ച നേടുന്നതിലും ഈ മേഖല ഏറെ സഹായിച്ചു. ഇന്ത്യയുടെ കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുന്നതിലും ഐ.ടി മേഖല കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. പ്രധാനമായും രണ്ട് മേഖലകളിലാണ് ഇന്ത്യൻ ഐ.ടി വ്യവസായത്തിന്റെ ഊന്നൽ. ഐ.ടി സേവനങ്ങളും പുറം കരാർ ജോലിയെന്ന ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്‌സിങ്ങും (ബി.പി.ഒ). ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് ഇന്ത്യയിലെ ഐ.ടി വ്യവസായങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐ.ടി കയറ്റുമതിയിൽ ഭൂരിഭാഗവും ബാംഗളൂരുവിൽ നിന്നാണ്. 'ഇന്ത്യയിലെ സിലിക്കൻ വാലി' എന്നാണ് ഇവിടം അറിയപ്പെടുന്നത്. ടാറ്റയുടെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി. ഏറ്റവും അധികം കയറ്റുമതി വരുമാനം നേടുന്ന കമ്പനിയും ടി.സി.എസ് തന്നെ. ഇൻഫോസിസ് ടെക്നോളജീസ്, കൊഗ്നീസെന്റ്, വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ്, പട്നി കംപ്യൂട്ടേഴ്സ്, മഹീന്ദ്രാ ടെക്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന്റെ രണ്ട് പ്രധാന ശാഖകൾ - ഐ.ടി സർവ്വീസസ്, ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് (BPO)

2. ഇന്ത്യയിലെ ഐ.ടി സർവ്വീസ് വ്യവസായത്തിന് തുടക്കമിട്ട സ്ഥലം - മുംബൈ 

3. ഇന്ത്യയിലെ ഐ.ടി വ്യവസായത്തിന് തുടക്കമിട്ട കമ്പനി - ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്)

4. ടാറ്റ കൺസൾട്ടൻസി സർവീസസ്സിന്റെ ആസ്ഥാനം - മുംബൈ 

5. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനി - ടാറ്റ കൺസൾട്ടൻസി സർവീസസ്

6. ഇന്ത്യ ആസ്ഥാനമായ പ്രമുഖ ഐ.ടി കമ്പനികൾ - ഇൻഫോസിസ് (ബംഗളൂരു), വിപ്രോ (ബംഗളൂരു), ടെക് മഹീന്ദ്ര (പൂനെ), എച്ച്.സി.എൽ (നോയിഡ)

7. ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്ന നഗരം - ബംഗളൂരൂ 

8. ഇന്ത്യയിലെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്ന നഗരം - ഹൈദരാബാദ് 

9. ബിസിനസ് പ്രോസസ് ഔട്ട്സോഴ്‌സിംഗ് വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന നഗരം - ചെന്നൈ

10. നൂറ് കോടി ഡോളർ വരുമാനമുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഐ.ടി കമ്പനി - ഇൻഫോസിസ് 

11. ഇന്ത്യയിലെ കമ്പ്യൂട്ടർ ഗവേഷണ രംഗത്തെ പ്രശസ്ത സ്ഥാപനങ്ങൾ - സി-ഡാക്, സി-ഡിറ്റ് 

12. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് - ബാംഗ്ലൂർ, ഹൈദരാബാദ് 

13. ഓൺലൈൻ ലോട്ടറി ആരംഭിച്ച ആദ്യ സംസ്ഥാനം - സിക്കിം 

14. ഇന്റർനെറ്റ് വഴി കോഴ്‌സുകൾ ആരംഭിച്ച ആദ്യ ഇന്ത്യൻ സർവകലാശാല - ആന്ധ്രാ സർവകലാശാല 

15. സ്കൂൾതലത്തിൽ നടപ്പാക്കി വരുന്ന കമ്പ്യൂട്ടർവത്കരണ പരിപാടി - വിദ്യാവാഹിനി 

16. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം - ഫിനാൻഷ്യൽ എക്‌സ്പ്രസ്

17. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം - ദീപിക 

18. ഗവൺമെന്റിന്റെ എല്ലാ സേവനങ്ങളും ഇന്ത്യൻ പൗരന്മാർക്ക് ഇലക്ട്രോണിക് മീഡിയ വഴി ലഭ്യമാകുന്ന സംരംഭം - നാഷണൽ ഇ-ഗവർണൻസ് പ്ലാൻ 

19. യു.ജി.സിയുടെ കീഴിലുള്ള ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററിന്റെ നെറ്റ്‌വർക്ക് - INFLIBNET (Information and Library Network)

20. ഇന്ത്യയിലെ ആദ്യ കടലാസ് രഹിത ഓഫീസ് - ഐ.ടി മിഷൻ 

21. ഗൂഗിൾ എർത്തിനു സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ - ഭുവൻ 

22. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ സംസ്ഥാനം - തമിഴ്‌നാട് 

23. മുഴുവൻ വോട്ടർപ്പട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ സംസ്ഥാനം - ഹരിയാന 

24. ഇന്ത്യ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടർ - ആകാശ് 

25. ആകാശ് ടാബ്‌ലറ്റ് നിർമ്മിക്കുന്ന കമ്പനി - ഡേറ്റാ വിൻഡ് 

26. ജി.പി.എസിന് ബദലായ ഇന്ത്യയുടെ പദ്ധതി - IRNSS (Indian Regional Navigation Satellite System)

Post a Comment

Previous Post Next Post