കേരളത്തിലെ കാർഷിക മേഖല

കേരളത്തിലെ ഭക്ഷ്യസംസ്കരണം

ഉത്പാദനം, ഉപഭോഗം, കയറ്റുമതി, ഭാവിയിലെ വളർച്ചാ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമാണ് ഭക്ഷ്യസംസ്കരണ വ്യവസായം. രാജ്യത്തിന്റെ മൊത്തം ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനം കേരളത്തിലാണ്. സംസ്ഥാനത്തെ കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരുന്നതും ഭക്ഷ്യവിളകളിൽ നിന്നും ഭക്ഷ്യേതര വിളകളിലേക്കുള്ള മാറ്റവും കാർഷികേതര ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ഭൂമിയുടെ വർധനവും കേരളം നേരിടുന്ന വെല്ലുവിളികളാണ്. രാജ്യത്ത് കർഷകകുടുംബങ്ങളുടെ ശതമാനം ഏറ്റവും കുറവ് കേരളത്തിലാണ്. വരുമാനസ്രോതസ് അടിസ്ഥാനമാക്കിയാൽ കേരളത്തിൽ 61 ശതമാനം കർഷകുടുംബങ്ങളും കാർഷികേതര പ്രവർത്തനങ്ങളിൽ നിന്ന് വരുമാനം നേടുന്നവരാണ്. നെല്ല്, മധുരക്കിഴങ്ങ്, മരച്ചീനി, വാഴപ്പഴം, ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവയാണ് കേരളത്തിൽ കൃഷിചെയ്യുന്ന പ്രധാന ഭക്ഷ്യവിളകൾ. കശുവണ്ടി, റബ്ബർ, കുരുമുളക്, നാളികേരം, കവുങ്ങ്, ഏലം, തേയില, കാപ്പി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന നാണ്യവിളകൾ. വിളകളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത് തെങ്ങും റബ്ബറും നെൽക്കൃഷിയുമാണ്. പാൽ ഉത്പന്നങ്ങൾ, മത്സ്യമാംസ ഉത്പന്നങ്ങൾ, മസാലപ്പൊടികൾ, വെളിച്ചെണ്ണ, മറ്റെണ്ണകൾ, ആയുർവേദ മരുന്നുകൾ, പഴച്ചാറുകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ഭക്ഷ്യസംസ്കരണ വ്യവസായ ഉത്പന്നങ്ങൾ.

കാർഷിക വിള ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകൾ 

■ മരച്ചീനി - തിരുവനന്തപുരം 

■ റബ്ബർ - കോട്ടയം 

■ തേയില, കുരുമുളക്, വെളുത്തുള്ളി, ഏലം, ചന്ദനം, ഗ്രാമ്പു, കറുവപ്പട്ട, കരിമ്പ്, കൊക്കോ - ഇടുക്കി 

■ കൈതച്ചക്ക - എറണാകുളം 

■ അരി, നിലക്കടല, ഓറഞ്ച്, പരുത്തി, മഞ്ഞൾ, പച്ചമുളക്, പയർ വർഗ്ഗം, മാമ്പഴം, മധുരക്കിഴങ്ങ് - പാലക്കാട് 

■ പപ്പായ, മുരിങ്ങ - മലപ്പുറം 

■ നാളികേരം - കോഴിക്കോട് 

■ കാപ്പി, ഇഞ്ചി - വയനാട് 

■ കശുവണ്ടി - കണ്ണൂർ 

■ പുകയില, അടയ്ക്ക - കാസർഗോഡ്

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഭക്ഷ്യവസ്തുക്കളായി നേരിട്ട് ഉപയോഗിക്കുന്ന വിളകൾ - ഭക്ഷ്യവിളകൾ 

2. വാണിജ്യ - വ്യാവസായിക പ്രാധാന്യമുള്ള വിളകൾ - നാണ്യവികൾ

3. കേരളത്തിന്റെ ആകെ കൃഷിവിസ്തൃതിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന വിളകൾ - നാണ്യവിളകൾ 

4. കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന ഭക്ഷ്യവിളകൾ - നെല്ല്, മരച്ചീനി, പയറുവർഗങ്ങൾ 

5. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള - നെല്ല് (7.7 ശതമാനം)

6. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി വിസ്തൃതിയുള്ള നാണ്യവിള - തെങ്ങ് (രണ്ടാമത് റബ്ബർ)

7. കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിള - നെല്ല് 

8. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല - പാലക്കാട് 

9. കേരള കർഷക ദിനം - ചിങ്ങം 1 

10. ദേശീയ കർഷക ദിനം - ഡിസംബർ 23 

11. 'പമ്പയുടെ ദാനം' എന്നറിയപ്പെടുന്ന സ്ഥലം - കുട്ടനാട് 

12. 'കേരളത്തിന്റെ നെതർലാൻഡ്', 'കേരളത്തിന്റെ ഹോളണ്ട്' എന്നറിയപ്പെടുന്ന സ്ഥലം - കുട്ടനാട് 

13. കേരളത്തിന്റെ 'മംഗോ സിറ്റി' എന്നറിയപ്പെടുന്ന സ്ഥലം - മുതലമട (പാലക്കാട്)

14. കേരളത്തിൽ ഓറഞ്ച് കൃഷിയ്ക്ക് പ്രസിദ്ധമായ സ്ഥലം - നെല്ലിയാമ്പതി (പാലക്കാട്)

15. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക പ്രദേശം - ചിറ്റൂർ (പാലക്കാട്)

16. കേരളത്തിൽ പുകയില കൃഷിചെയ്യുന്ന ജില്ല - കാസർഗോഡ്

17. 60 വയസ്സിനു മുകളിൽ പ്രായമുള്ള കർഷകർക്കായി കേരള സർക്കാർ ഏർപ്പെടുത്തിയ പെൻഷൻ പദ്ധതി - കിസാൻ അഭിമാൻ പെൻഷൻ പദ്ധതി 

18. കർഷകർക്ക് പെൻഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം 

19. കേരള സർക്കാർ ആരംഭിച്ച കർഷകർക്കായുള്ള പലിശ രഹിത ലോൺ പദ്ധതി - ഗ്രീൻകാർഡ് പദ്ധതി 

20. കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ച് പിടിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ ജനങ്ങളെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന സംഘടന - വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (VFPCK)

21. പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവിളകൾ, കൂൺ, ഔഷധസസ്യങ്ങൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനം - ഹോർട്ടികൾച്ചർ മിഷൻ (2005)

22. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംരംഭം - ഹോർട്ടികൾച്ചർ മിഷൻ (2005)

23. കോളേജ് ഓഫ് ഹോർട്ടികൾച്ചർ സ്ഥിതിചെയ്യുന്നത് - വെള്ളാനിക്കര (തൃശ്ശൂർ)

24. സ്റ്റേറ്റ് അഗ്രിക്കൾച്ചർ മാനേജ്‌മെന്റ് ആൻഡ് എക്സ്റ്റെൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (SAMETI) സ്ഥിതിചെയ്യുന്നത് - വെൺപാലവട്ടം (തിരുവനന്തപുരം)

25. 'പൂപൊലി' പുഷ്പമേള സംഘടിപ്പിക്കുന്നത് - റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ (അമ്പലവയൽ)

26. കേരള ഗവൺമെന്റ് കരിമീൻ വർഷമായി ആചരിച്ചത് - 2010 - 2011 

27. ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല - ആലപ്പുഴ (മാവേലിക്കര)

28. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - മാട്ടുപ്പെട്ടി 

29. ഫലസമൃദ്ധി എന്ന പേരിൽ ഫലവൃക്ഷത്തോട്ടം ആരംഭിക്കുന്ന ജില്ല - തൃശൂർ 

30. 'കേരളം : മണ്ണും മനുഷ്യനും' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - ഡോ തോമസ് ഐസക്

31. കേരളത്തിൽ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസഡർ - മഞ്ജുവാര്യർ 

32. കേരള കൃഷി വകുപ്പ് പ്രസിദ്ധീകരിക്കുന്ന കാർഷിക മാസിക - കേരള കർഷകൻ 

33. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന കാർഷിക മാസിക - കല്പധേനു 

34. മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന കാർഷിക മാസിക - കർഷകശ്രീ

35. പ്രളയാനന്തര കേരളത്തിന്റെ കാർഷിക മേഖലയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേള - വൈഗ (തൃശ്ശൂർ)

36. 2018 ലെ പ്രളയത്തിൽ നശിച്ച കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതി - കാർഷിക പുനർജനി 

37. തക്കാളി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 'തക്കാളിഗ്രാമം' പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് - ആനാട് (തിരുവനന്തപുരം)

38. വിഷരഹിത പച്ചക്കറി ഗ്രാമം ലക്ഷ്യം വച്ച് എറണാകുളം ജില്ലയിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി പദ്ധതി - ചോറിനൊരു കൂട്ടാൻ നാടാകെ 

39. വിഷവിമുക്ത പച്ചക്കറി വ്യാപിപ്പിക്കുന്നതിനായുള്ള കൃഷി വകുപ്പിന്റെ പദ്ധതി - ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരാഗ്യം

40. കേരളത്തിൽ പ്രകൃത്യാ ചന്ദനമരങ്ങളുള്ള ഏക പ്രദേശം - മറയൂർ (ഇടുക്കി)

41. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട് - പൊൻമുടി 

42. ഇന്ത്യയിലെ ആദ്യ തേക്കുതോട്ടം - കനോലി പ്ലോട്ട് (നിലമ്പൂർ)

43. ഇന്ത്യയിലെ ഏക കറുവാതോട്ടം - അഞ്ചരക്കണ്ടി (കണ്ണൂർ)

44. ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് - പാലോട് (തിരുവനന്തപുരം)

1 Comments

  1. നിലവിൽ നാളികേരം ഏറ്റവും കൂടുതൽ ഉത്പാധിപ്പിക്കുന്ന ജില്ല -മലപ്പുറം ആണ്

    ReplyDelete
Previous Post Next Post