കേരളത്തിലെ കയർ വ്യവസായം

കേരളത്തിലെ കയർ വ്യവസായം (Coir Industry in Kerala)

പത്തൊൻപതാം നൂറ്റാണ്ടിലാണ് കേരളത്തിൽ കയർ വ്യവസായം ആരംഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി തുടങ്ങിയത് കയറിന്റെ സ്വന്തം നാടായ ആലപ്പുഴയിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, ജയിംസ് ഡാറാ എന്ന അയർലൻഡുകാരൻ സ്ഥാപിച്ച ഡാറാ സ്മെയിൽ ആൻഡ് കോ (ഇന്ത്യ) ലിമിറ്റഡ് എന്ന ഈ ഫാക്ടറി. കേരളത്തിന്റെ ഉൾനാടുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കയർ വ്യവസായത്തിന് ലോകവിപണിയിൽ ഇടം നേടിക്കൊടുത്തു. അതോടെ കേരളത്തിൽ നിന്നുള്ള പായ്, തടുക്ക്, കാർപെറ്റ് തുടങ്ങിയവ വിദേശവിപണിയിലെത്തി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കയർ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം കയർ വ്യവസായത്തിന്റെ ഭൂരിഭാഗവും ഉത്പാദനത്തിന്റെ 85 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. കേരളത്തിൽ 3.75 ലക്ഷത്തോളം പേർ കയർമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കയർ ബോർഡ്, കയർഫെഡ്, കയർ ക്രാഫ്റ്റ്, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, എൻ.സി.ആർ.എം.എ, സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന കയർ കോർപറേഷൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കയർ സഹകരണ സംഘങ്ങൾ എന്നിവ കയർമേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളാണ്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് - കയർ വ്യവസായം 

2. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന വ്യവസായം - കയർ 

3. ലോകത്ത് ഏറ്റവും കൂടുതൽ കയർ ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ 

4. ഇന്ത്യയിൽ നിന്ന് കയർ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് - ചൈന 

5. കേരളത്തിൽ ഏറ്റവും കൂടുതൽ കയർ വ്യവസായമുള്ള ജില്ല - ആലപ്പുഴ 

6. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി - ഡാറാ സ്മെയിൽ ആൻഡ് കോ (ഇന്ത്യ) ലിമിറ്റഡ്

7. ഡാറാ സ്മെയിൽ സ്‌ഥാപിച്ച വർഷം - 1859 

8. ഡാറാ സ്മെയിൽ സ്ഥാപിച്ചത് - ജയിംസ് ഡാറാ, ഹെൻറി സ്മെയിൽ 

9. കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം - 2010 

10. കയർ ഉത്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം - കയർ ബോർഡ് (1954)

11. കയർ ബോർഡിന്റെ ആസ്ഥാനം - കൊച്ചി 

12. കയർ ബോർഡ് നിലവിൽ വന്നതിന്റെ അറുപതാം (ഡയമണ്ട് ജൂബിലി) വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് അന്താരാഷ്ട്ര കയർ മ്യൂസിയം നിലവിൽ വന്നത് - ആലപ്പുഴയിലെ കലവൂരിൽ (2014)

13. കേരളത്തിൽ കയർ വ്യവസായവുമായി ബന്ധപ്പെട്ട നയങ്ങൾ നടപ്പാക്കുന്നതിനുള്ള ഗവൺമെന്റ് ഏജൻസി - കയർ വികസന ഡയറക്ടറേറ്റ്

14. കയർ ഉത്പന്നങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 2010 ൽ നടപ്പാക്കിയ പദ്ധതി - ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം 

15. കേരള കയറിന്റെ മുദ്രാവാക്യം - 'കേരള കയർ - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ നൂൽ'

16. കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം - വയലാർ (ആലപ്പുഴ)

17. കേരളത്തിലെ ഇക്കോ - കയർ ഗ്രാമം - ഹരിപ്പാട്

18. കയർ മേഖലയിൽ ഗവേഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി 1994 ൽ സ്ഥാപിക്കപ്പെട്ടതാണ് - ദേശീയ കയർ ഗവേഷണ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI)

19. ഗവേഷണ വികസന പ്രവർത്തനങ്ങളിലൂടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും കൽപനാധിഷ്ഠിത ഉൽപ്പന്നങ്ങളും വികസിച്ച് ന്യായവിലയ്ക്ക് കയർ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനം - NCRMI

20. NCRMI ന്റെ ആദ്യപേര് - സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് കയർ ടെക്നോളജി

21. NCRMI യുടെ ആസ്ഥാനം - തിരുവനന്തപുരം 

22. മൂല്യവർദ്ധിത കയർ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി 1979 ൽ നിലവിൽ വന്ന സ്ഥാപനം - ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് (ഫോമിൽ)

23. സംസ്ഥാനത്തെ കയർമേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അപെക്സ് ഏജൻസി - കയർഫെഡ്

24. കയർഫെഡിന്റെ പൂർണരൂപം - കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിംഗ് ഫെഡറേഷൻ

25. കയർഫെഡിന്റെ ആസ്ഥാനം - ആലപ്പുഴ

26. കേരളത്തിലെ കയർമേഖലയ്ക്കാവശ്യമായ യന്ത്രസാമഗ്രികൾ നൽകുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴയിൽ ആരംഭിച്ച സ്ഥാപനം - കേരള സംസ്ഥാന കയർ യന്ത്ര നിർമാണ കമ്പനി (2014)

27. 1959 ൽ സ്ഥാപിതമായ സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - ആലപ്പുഴ 

28. കേരളത്തിലെ കയർ വ്യവസായത്തിന്റെ വ്യവസ്ഥാപിതമായ പുരോഗതിക്കായി നിലവിൽ വന്ന സ്ഥാപനം - കയർ ക്രാഫ്റ്റ് 

29. കയർ ക്രാഫ്റ്റ് എന്നറിയപ്പെടുന്നത് - കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡ്

30. കയർ ക്രാഫ്റ്റ് നിലവിൽ വന്ന വർഷം - 1969

31. കേന്ദ്ര കയർ ബോർഡിന്റെ SFURTI പദ്ധതിയുടെ ഭാഗമായി ചകിരിയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ കയർ ബോർഡ് ക്ലസ്റ്റർ ആരംഭിക്കുന്ന സ്ഥലം - തിരുപുറം (തിരുവനന്തപുരം)

32. ഗ്രാമീണ വനിതകൾക്ക് കയർ വ്യവസായ മേഖലയിലും ചകിരി ഉത്പാദന മേഖലയിലും സ്വയം തൊഴിൽ സംരംഭങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന ആദ്യത്തെ കേന്ദ്ര പദ്ധതി - മഹിളാ കയർ യോജന 

33. കയർ വ്യവസായ പുനരുദ്ധാരണം, നവീകരണം എന്നിവയിലൂടെ സ്ത്രീകൾക്കും ഗ്രാമീണമേഖലയിലെ ദുർബല വിഭാഗങ്ങൾക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന് ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതി - കയർ ഉദ്യമി യോജന 

34. അസംസ്കൃത വസ്തുക്കളുടെ ഉപയോഗം, ഗ്രാമീണ ജനങ്ങളുടെ തൊഴിൽ വികസിപ്പിക്കുക, കയർ ഉത്പന്നങ്ങളുടെ കയറ്റുമതിയും വിപണനവും ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കയർ വ്യവസായം ശക്തിപ്പെടുത്താൻ നിലവിൽ വന്ന പദ്ധതി - കയർ വികാസ് യോജന

Post a Comment

Previous Post Next Post