റോബോട്ടിക്സ്

റോബോട്ടിക്സ് (Robotics)

ഏറെ കായികാധ്വാനമുള്ള ജോലികൾ എളുപ്പമാക്കുന്നതിനായി മനുഷ്യർ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട്. അത്തരം കണ്ടുപിടിത്തങ്ങൾ ശാസ്ത്രീയമായി നടത്തി അവ പഠനങ്ങളായി രേഖപ്പെടുത്തിയ വ്യക്തിയാണ് അൽ ജസാരി (എ.ഡി 1136-1206). ആധുനിക റോബോട്ടിക്സിന് ഈ കണ്ടെത്തലുകൾ വഴികാട്ടിയായി. പ്രാചീന അനറ്റോളിയയിൽ ജീവിച്ചിരുന്ന ഇദ്ദേഹം 'പുരാതന റോബോട്ടിക്സിന്റെ പിതാവ്' എന്നാണ് അറിയപ്പെടുന്നത്. റോബോട്ടിക്സ് രംഗത്തെ സംഭാവനകളുടെ പേരിൽ അമേരിക്കക്കാരനായ ജോർജ് ഡിവോൾ 'റോബോട്ടിക്സിന്റെ മുത്തച്ഛൻ' എന്ന വിശേഷണം സ്വന്തമാക്കി. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ജോസഫ് ഏംഗൽബർഗർ ആണ് ലോകത്തിലെ ആദ്യത്തെ വ്യാവസായിക റോബോട്ടിന്റെ സ്രഷ്ടാവ്. ഇവർ 'യൂണിമേഷൻ' എന്ന റോബോട്ടിക്സ് കമ്പനി ആരംഭിച്ചു. ആധുനിക റോബോട്ടിക്സിന്റെ പിതാവായി അറിയപ്പെടുന്നത് 'ജോസഫ് ഏംഗൽബർഗറാണ്'. ആധുനിക റോബോട്ടിക്സിന്റെ വളർച്ചയെ തുടർന്ന് മുമ്പ് മനുഷ്യൻ ചെയ്തിരുന്ന പല ജോലികളും ഇന്ന് റോബോട്ടുകൾ കൈയടക്കി. കാറുണ്ടാക്കുന്നതുമുതൽ വീട്ടുജോലിക്കുവരെ റോബോട്ടുകൾ 'ഒരു കൈ' സഹായിക്കുന്ന ഈ ആധുനികകാലത്ത് ചികിത്സാരംഗത്തും അവയുടെ സേവനം ലഭ്യമാണ്.

PSC ചോദ്യങ്ങൾ 

1. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിച്ച ലോകത്തിലെ ആദ്യ റോബോട്ട് - സോഫിയ (സൗദി അറേബ്യ)

2. ഹിന്ദി സംസാരിക്കുന്ന ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ട് - രശ്‌മി

3. ഇന്ത്യയിലെ ആദ്യത്തെ Lip Syncing Robot - രശ്‌മി 

4. ബഹിരാകാശത്ത് സംസാരിച്ച ആദ്യ യന്ത്രമനുഷ്യൻ - കിറോബോ (ജപ്പാൻ)

5. ലോകത്തിലെ ആദ്യത്തെ ബയോണിക് മനുഷ്യൻ - റെക്‌സ് 

6. ഏറ്റവും കൂടുതൽ റോബോട്ടുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം - ജപ്പാൻ 

7. ഇന്ത്യയിലെ ആദ്യത്തെ ബാങ്കിങ് റോബോട്ട് - ലക്ഷ്‌മി (നിർമ്മിച്ചത് - സിറ്റി യൂണിയൻ ബാങ്ക്)

8. ഇന്ത്യയിൽ ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയ ആശുപത്രി - AIIMS (ഡൽഹി)

9. എന്താണ് റോബോട്ടിക്‌സ് - റോബോട്ടുകളുടെ ശാസ്ത്രീയ പഠനം 

10. വ്യാവസായിക റോബോട്ടിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോസഫ് ഏംഗൽബർഗർ

11. വ്യാവസായിക റോബോട്ടിന്റെ ഉൽപാദന അവകാശം ആർക്ക് - ജോർജ് ഡിവോൾ

12. റോബോട്ടിലെ പ്രധാന മൂന്ന് ഭാഗങ്ങൾ ഏത് - മാനിപ്പുലേറ്റർ, ബ്രെയിൻ, പവർ സപ്ലൈ 

13. റോബോട്ടിന്റെ കൈകളുടെ ചലനം നിയന്ത്രിക്കുന്ന ഭാഗം ഏത് - മാനിപ്പുലേറ്റർ

14. റോബോട്ട് സിസ്റ്റത്തിൽ കമ്പ്യൂട്ടർ വഹിക്കുന്ന പങ്ക് എന്ത് - നിയന്ത്രണം നിർവഹിക്കൽ

15. കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന ഒരു റോബോട്ടിനാവശ്യമായ ഹാർഡ്‌വെയർ ഏതാണ് - മെമ്മറി, സി.പി.യു, എ/ഡി കൺവെർട്ടർ, ഡി/എ കൺവെർട്ടർ

Post a Comment

Previous Post Next Post