ഇന്‍റര്‍നെറ്റ് ക്വിസ്
1. ആഗോള കമ്പ്യൂട്ടര്‍ 'നെറ്റ്വര്‍ക്കുകളുടെ നെറ്റ്വര്‍ക്ക്' എന്നറിയപ്പെടുന്നതെന്ത് ?
ഇന്‍റര്‍നെറ്റ്
2. ഇന്‍റര്‍നെറ്റിന്റെ പിതാവ് ?
വിന്‍റണ്‍ സെര്‍ഫ്
3. ഇന്‍റര്‍നെറ്റിന്റെ ആദ്യകാല രൂപം ഏതായിരുന്നു ?
ARPANET (Advanced Research Project Agency Network)
4. ഇന്‍റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന സംവിധാനം ?
ട്രാന്‍സ്മിഷന്‍ കണ്‍ട്രോൾ പ്രോട്ടോക്കോൾ (TCP)
5. വെബ് പേജുകളും അവയുടെ ലിങ്കുകളും ലോകത്തെവിടെയും ഇന്‍റര്‍നെറ്റ് വഴി സ്വീകരിക്കാന്‍ സഹായിക്കുന്ന സംവിധാനം ?
വേൾഡ് വൈഡ് വെബ് (www)
6. വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവാര് ?
ടിം ബെര്‍ണേഴ്‌സ് ലീ
7. വേഡ് വൈഡ് വെബ്ബില്‍ വിവരങ്ങൾ ലഭ്യമാക്കാന്‍ തയാറാക്കിയ പ്രത്യേക പേജുകൾ അറിയപ്പെടുന്നതെങ്ങനെ ?
വെബ് പേജ്
8. വിവിധ വെബ് പേജുകളെ സൂചിപ്പിക്കുന്ന പ്രത്യേക വെബ് അഡ്രസുകൾ എങ്ങനെയാണ് അറിയപ്പെടുന്നത്?
യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ (URL)
9. ഇന്‍റര്‍നെറ്റിലൂടെ വിവരങ്ങൾ കൈമാറാനുള്ള നയമായ എച്ച്.ടി.ടി.പി.യുടെ മുഴുവന്‍ രൂപമെന്ത് ?
Hypertext Transfer Protocol
10. വെബ് പേജുകളില്‍ നിന്നും വിവരങ്ങൾ കമ്പ്യൂട്ടറുകളിലേക്ക് ലഭ്യമാക്കിത്തരുന്ന പ്രോഗ്രാമുകൾ ഏതാണ് ?
വെബ് ബ്രൗസറുകൾ
11. പ്രധാനപ്പെട്ട വെബ് ബ്രൗസറുകൾ ഏതെല്ലാം ?
ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയര്‍ഫോക്സ്, ഓപ്പെറ
12. ലോകത്തിലെ ഏറ്റവും പ്രധാന വെബ് ബ്രൗസറായി കണക്കാക്കപ്പെടുന്ന ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഏത് കമ്പനിയുടേതാണ് ?
മൈക്രോസോഫ്റ്റ്
13.വേൾഡ് വൈഡ് വെബ്ബില്‍ ചിതറിക്കിടക്കുന്ന വെബ് പേജ് അഡ്രസുകളെ ആവശ്യാനുസരണം തിരഞ്ഞു പിടിക്കുന്ന പ്രത്യേക വെബ് സൈറ്റുകൾ എങ്ങനെ അറിയപ്പെടുന്നു ?
സെര്‍ച്ച് എഞ്ചിന്‍
14. ലോകത്തിലെ പ്രമുഖ സെര്‍ച്ച് എഞ്ചിനുകൾ ഏതൊക്കെ ?
ഗൂഗിൾ, യാഹൂ
15. 1998-ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലാ വിദ്യാര്‍ഥികളായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ പ്രശസ്ത സെര്‍ച്ച് എഞ്ചിനേത് ?
ഗൂഗിൾ
16. ബെര്‍ണേഴ്‌സ് ലീ വികസിപ്പിച്ച, ലോകത്തിലെ ആദ്യത്തെ വെബ് ബ്രൗസറിനു നല്‍കിയ പേരെന്ത്?
വേൾഡ് വൈഡ് വെബ്
17. യാഹൂവിന്റെ സ്ഥാപകര്‍ ആരെല്ലാമാണ് ?
ജെറി യാങ്, ഡേവിഡ് ഫിലോ
18. ഗൂഗിൾ എര്‍ത്ത് എന്ന പ്രോഗ്രാം 2004-ല്‍ വികസിപ്പിച്ചെടുത്ത സ്ഥാപനമേത് ?
കീഹോൾ ഇന്‍കോര്‍പ്പറേറ്റഡ്
19. വീഡിയോ ഷെയറിങ് വെബ്സൈറ്റായ യുട്യൂബ് വികസിപ്പിച്ചെടുത്തത് ആരെല്ലാം?
സ്റ്റീവ് ചെന്‍, ചാഡ് ഹര്‍ലി, ജോഡ് കാരിം (2005)
20. ഇന്‍റര്‍നെറ്റ് സോഷ്യൽ നെറ്റ്വർക്കായ ഓർക്കുട്ട് വികസിപ്പിച്ചെടുത്തതാര് ?
ടര്‍ക്കിഷ് എഞ്ചിനീയറായ ഓർക്കുട്ട് ബുയോകോട്ടൻ (2004)
21. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാനകോശമേത് ?
വിക്കിപീഡിയ
22. വിക്കിപീഡിയയുടെ സ്ഥാപകര്‍ ആരെല്ലാം ?
ജിമ്മി വെയ്‌ല്‍സ്, ലാറി സാന്‍ഗര്‍ (2001)
23. ഹോട്ട്‌മെയില്‍ സ്ഥാപിച്ച ഇന്ത്യാക്കാരനാര് ?
സബീര്‍ ഭാട്ടിയ (1996)
24. ഹോട്ട്മെയിലിനെ 1997-ല്‍ സ്വന്തമാക്കിയ സ്ഥാപനമേത് ?
മൈക്രോസോഫ്റ്റ്
25. അന്താരാഷ്ട്ര സൈബര്‍ സുരക്ഷാദിനമായി ആചരിക്കുന്നതെന്ന് ?
നവംബര്‍-30
26. ഇന്‍റര്‍നെറ്റ് സുരക്ഷാദിനമായി ആചരിക്കുന്നതെന്ന് ?
ഫിബ്രവരി-6
27. ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനമെന്നാണ് ?
ഡിസംബര്‍-2
28. ഇന്‍റര്‍നെറ്റിനെ 'ഇന്‍ഫര്‍മേഷന്‍ സുപ്പര്‍ ഹൈവേ' എന്നു വിശേഷിപ്പിച്ചതാര് ?
അല്‍ ഗോര്‍ (മുന്‍ യു.എസ്.വൈസ് പ്രസിഡന്റ്)
29. 1995-ല്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ആദൃമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയ സ്ഥാപനമേത് ?
വിദേശ് സഞ്ചാര്‍ നിഗം ലിമിററഡ് (VSNL)
30. സൈബര്‍ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?
വില്യം ഗിബ്സണ്‍
31. ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസർ?
എപിക്
32. ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്ന അവാർഡ്?
വെമ്പി അവാർഡ്
33. e-mail ലെ "e" എന്തിനെ സൂചിപ്പിക്കുന്നു?
Electronic
34. ഇന്റർനെറ്റിലെ എസ്.എം.എസ് എന്നറിയപ്പെടുന്നത്?
ട്വിറ്റർ
35. ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ പ്രധാനപ്പെട്ട കമ്പ്യൂട്ടർ ഏതു പേരിലറിയപ്പെടുന്നു?
സെർവർ
36. ബ്രോഡ്ബാൻഡ് കണക്ഷനുവേണ്ടി ഉപയോഗിക്കുന്ന വിനിമയ മാധ്യമം?
ഒപ്റ്റിക്കൽ ഫൈബർ
37. ഇന്റർനെറ്റ് പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?
1982
38. ഇലക്ട്രോണിക് രീതിയിൽ ഇന്റർനെറ്റ് വഴി ബിസിനസ് നടത്താൻ സഹായിക്കുന്ന സംവിധാനം ?
ഇ-കോമേഴ്‌സ്
39. കമ്പ്യൂട്ടറിന്റെ കൃത്യമായ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന അഡ്രസ്സ്?
ഐ.പി.അഡ്രസ്സ് (ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്സ്)
40. വേൾഡ് വൈഡ് വെബിന്റെ ആസ്ഥാനം?
ജനീവ
41. ഒരു വെബ്‌പേജിലെ പ്രധാന പേജ് ഏതു പേരിലറിയപ്പെടുന്നു?
ഹോം പേജ്
42. ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്വർകിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ?
ബ്രൗസ്
43. സ്വന്തം രചനകൾ വെബ്‌പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?
ബ്ലോഗ്
44. എന്താണ് URL?
വെബ്സൈറ്റ് അഡ്രസ്സ് (Uniform Resource Locator)
45. ഇ-മെയിലിന്റെ ഉപജ്ഞാതാവ്?
റേ ടോംലിൻസൺ (1970)
46. 'Don't Be Evil' എന്നത്?
ഗൂഗിളിന്റെ ആപ്തവാക്യം
47. മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് മാസിക?
puzha.com
48. ഇന്റർനെറ്റിലൂടെ ഡാറ്റാ അയയ്ക്കുന്ന വ്യക്തിയുടെ വിശ്വസ്തത ഉറപ്പുവരുത്തുന്ന സംവിധാനം?
ഡിജിറ്റൽ സിഗ്നേച്ചർ
49. ആപ്പിൾ കമ്പനി വികസിപ്പിച്ചെടുത്ത വെബ് ബ്രൗസർ?
സഫാരി
50. ബ്ലോഗുകൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്?
വെബ് ലോഗ്
0 Comments