ബോക്‌സർ കലാപം

ബോക്‌സർ കലാപം (Boxer Rebellion in Malayalam)

വിദേശസാമ്രാജ്യത്വശക്തികളിൽ നിന്ന് ചൈനയ്ക്ക് നിരന്തരം അവമതികൾ നേരിടേണ്ടി വന്നു. ചൈനീസ് ജനതയ്ക്കിടയിൽ നിരാശയും അമർഷവും പുകഞ്ഞു കൂടി. ഒടുവിൽ അതു പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. അതാണ് 1898 - 1900 ൽ നടന്ന ബോക്‌സർ കലാപം. വിചിത്രമായ ഒരു ചൈനീസ് രഹസ്യ സംഘടനയായിരുന്നു ബോക്സർമാർ. 'യിഹോധ്വാൻ' എന്ന പേരിൽ അറിയപ്പെട്ട അതിലെ അംഗങ്ങളെല്ലാം മുഷ്ടിയുദ്ധക്കാരായിരുന്നു. ചൈനയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം വിദേശികളാണെന്നായിരുന്നു അവരുടെ നിലപാട്. 'വിദേശപിശാചുകൾ'ക്കെതിരെ ഭീകരമായ ഒരു സമരം അവർ അഴിച്ചു വിട്ടു. 200 ക്രിസ്തീയ മിഷനറിമാരെയും, ക്രിസ്തുമതം സ്വീകരിച്ച ഇരുപതിനായിരത്തോളം ചൈനക്കാരെയും ഒരു ജാപ്പനീസ് നയതന്ത്ര പ്രതിനിധിയെയും അവർ വക വരുത്തി.

പിന്നെയവർ, ബെയ്‌ജിങ്ങിലെ വിദേശകാര്യാലയങ്ങൾ വളഞ്ഞു. പക്ഷേ, അവരുടെ വിജയാഹ്‌ളാദം നീണ്ടുനിന്നില്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും ജർമനിയുടെയും ഫ്രാൻസിന്റെയും റഷ്യയുടെയും ജപ്പാന്റെയും സേനകൾ ഒന്നിച്ചുചേർന്ന് അവരെ നേരിട്ടു. ഒടുവിൽ തോൽവി സമ്മതിച്ച ബോക്‌സർ സൈനികർക്കു മേൽ ഒരു സന്ധി അടിച്ചേൽപിക്കുകയും ചെയ്തു. കലാപകാരികളെ തുണച്ച ഉയർന്ന ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷ നൽകണമെന്നും, സർക്കാർ ഖജനാവിൽ നിന്ന് ഒരു വൻതുക നഷ്ടപരിഹാരമായി നൽകണമെന്നും അതിൽ വ്യവസ്ഥയുണ്ടായിരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വിദേശ ഇടപെടലിനും അധിപത്യത്തിനും അനുകൂല നിലപാട് സ്വീകരിച്ച ചൈനീസ് രാജവംശം - മഞ്ചു രാജവംശം 

2. വിദേശസാമ്രാജ്യത്വശക്തികൾക്കു വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മഞ്ചു രാജവംശത്തിനെതിരെ പ്രവർത്തിച്ചിരുന്ന ചൈനയിലെ ചില രഹസ്യസംഘടനകൾ അറിയപ്പെട്ടിരുന്നത് - ബോക്സർമാർ 

3. ബോക്‌സർ കലാപം നടന്ന വർഷം - 1900 

4. 1900 ത്തിലെ കലാപം ബോക്‌സർ കലാപം എന്നറിയപ്പെടാൻ കാരണം - മുദ്രയായി ബോക്സർമാരുടെ മുഷ്ടി സ്വീകരിച്ചത് കൊണ്ട് 

5. ബോക്‌സർ കലാപം നടന്ന രാജ്യം - ചൈന 

6. ബോക്‌സർ കലാപത്തിന്റെ മുദ്ര - ബോക്സർമാരുടെ മുഷ്ടി

Post a Comment

Previous Post Next Post