സർദാർ വല്ലഭായ് പട്ടേൽ

സർദാർ വല്ലഭായ് പട്ടേൽ (Sardar Vallabhbhai Patel)

ജനനം: 1875 ഒക്ടോബർ 31

മരണം : 1950 ഡിസംബർ 15


ഗുജറാത്തിലെ നദിയാ ജില്ലയിൽ ജനിച്ച പട്ടേൽ 'ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നു. പ്രമുഖ ഭരണതന്ത്രജ്ഞനായ അദ്ദേഹം 1918-ൽ ഗുജറാത്തിൽ കൈര കർഷക സത്യാഗ്രഹം നയിച്ചു. നെഹ്രുവുമായി പല കാര്യങ്ങളിലും ഭിന്നത പുലർത്തിയിരുന്നു. ദണ്ഡിയാത്രയിലും ക്വിറ്റിന്ത്യാ സമരത്തിലും പട്ടേലിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു സർദാർ വല്ലഭായ് പട്ടേൽ. 600-ലേറെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ മുഖ്യപങ്കു വഹിച്ച സർദാർ പട്ടേലിന് 'ഉരുക്കു മനുഷ്യൻ' എന്ന പേരുലഭിച്ചു. 

  

സർദാർ വല്ലഭായ് പട്ടേൽ ജീവചരിത്രം


1875 ഒക്ടോബർ 31ന് ഗുജറാത്തിലായിരുന്നു പട്ടേൽ ജനിച്ചത്. പിതാവ് ശ്രീ ജാവേര്‍ഭായ്‌. അദ്ദേഹം 1857/1858ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈനികനായിരുന്നു. പഞ്ചാബിൽ നിന്നും ഗുജറാത്തിലേയ്ക്ക് കുടിയേറി പാർത്തവരാണ് പട്ടേൽ വർഗക്കാർ. ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വല്ലഭായി പട്ടേൽ ഒരു സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനും മെട്രിക്കുലേഷനും ശേഷം അദ്ദേഹം നിയമപഠനം പൂർത്തിയാക്കി. ഗോധ്രയിൽ വക്കീലായി. ശൈശവ വിവാഹം നിലനിന്ന സമയമായതിനാൽ തന്റെ പതിനാറാമത്തെ വയസ്സിൽ സാവർ ബായി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു.


1910-ൽ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി  പോയി. അവിടെനിന്നും ബാരിസ്റ്റർ ബിരുദം നേടി. ബാരിസ്റ്ററായി തിരികെ ഇന്ത്യയിൽ തിരിച്ചെത്തി അഹമ്മദാബാദിൽ വക്കീലായി പ്രവർത്തിച്ചുവന്നു. അഹിംസ, സത്യാഗ്രഹം എന്നിവയെക്കുറിച്ച് ഗാന്ധിജിയിൽ നിന്ന് കേട്ട പട്ടേൽ അദ്ദേഹത്തിൽ ആകൃഷ്ടനായി. ഗാന്ധിജിയെ നേരിട്ട് കണ്ട് അദ്ദേഹവുമായി ചർച്ചനടത്തി. ഗാന്ധിജിയുടെ ഒരു അനുയായിയായി മാറുകയും ചെയ്തു. 1918-ൽ ഖേദ ജില്ലയിൽ കർഷകരുടെ കൃഷി നശിപ്പ് ദുരിതം അനുഭവിക്കുന്ന സമയത്ത് പട്ടിണിയും സാമ്പത്തികമുട്ടിലുമായിരുന്ന കർഷകരുടെ പക്കൽ നിന്നും നികുതി ഈടാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ വിവരം അറിഞ്ഞ ഗാന്ധിജി പ്രശ്നപരിഹാരത്തിനായി പട്ടേലിനെ അവിടേക്ക് അയച്ച് വിശദാംശങ്ങൾ മനസ്സിലാക്കി. ഗാന്ധിജി പട്ടേലിനെ കൊണ്ട് ഇതിനെതിരെ സമരം നടത്തി. അവിടുത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ ശക്തിയും പട്ടേലിന്റെ നേതൃത്വവും ഈ സമരത്തെ വൻ വിജയമാക്കി ഫലം കണ്ടു. 1917-ൽ അഹമ്മദാബാദിലെ പ്രഥമ ഇന്ത്യൻ മുനിസിപ്പൽ കൗൺസിലറായി അദ്ദേഹം. 1924 മുതൽ 1928 വരെ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്നു. 1928-ൽ നികുതി വർധിപ്പിച്ചതിനെതിരെ ബർദോളിയിൽ നടത്തിയ സമരം അദ്ദേഹത്തെ പ്രസിദ്ധനാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് 1929ൽ സ്ഥാനാർത്ഥിയായി. ജവാഹർലാൽ നെഹ്‌റുവിന് അവസരം ലഭിക്കുന്നതിനായി തന്റെ സ്ഥാനാർത്ഥിത്വം പട്ടേൽ പിൻവലിച്ചു. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. 1946-ൽ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയിൽ പട്ടേൽ ആഭ്യന്തര മന്ത്രിയായിരുന്നു.


1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭിന്നിച്ചു സ്വതന്ത്രമായി നിന്ന 600-ൽ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. വി.പി.മേനോൻ എന്ന മലയാളിയുടെ സഹായത്തോടെ പട്ടേൽ വിവിധ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. 1950 ഡിസംബർ 15ന് അദ്ദേഹം അന്തരിച്ചു.


നാൾവഴി


■ 1875 ഒക്ടോബർ 31-ന്‌ ഗുജറാത്തിലെ നാദിയാഡിൽ ജനിച്ചു. പിതാവ്‌ ജാവേര്‍ഭായ്‌. മാതാവ്‌ ലാദ്ബായ്‌.


■ 1896-ല്‍ ഹൈസ്‌കൂൾ ജയിച്ചു. നിയമക്ലാസ്സുകളില്‍ ചേരാന്‍ നിവൃത്തിയില്ലാതെ കോടതികളില്‍ വാദങ്ങൾ കേട്ട്‌ നിയമപരീക്ഷ ജയിച്ചു. ഗോധ്രയില്‍ പ്രാക്ടീസ്‌ തുടങ്ങി.


■ ഇംഗ്ലണ്ടിലേക്കു പോയ പട്ടേല്‍ ബാരിസ്റ്റര്‍ അറ്റ്‌ലോ പരീക്ഷ ജയിച്ചു. 1913-ല്‍ ഇന്ത്യയിലേക്കു മടങ്ങി.


■ 1917-ല്‍ അഹമ്മദാബാദിലെ സാനിറ്റേഷന്‍ കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി.


■ 1918-ല്‍ ഗുജറാത്തിലെ ഖേദയില്‍ അമിത നികുതി പിരിവിനെതിരെ നടന്ന സമരത്തില്‍ മുഖ്യപങ്കു വഹിച്ചതോടെ ദേശീയതലത്തില്‍ ശ്രദ്ധേയനായി.


■ 1922, 1924, 1927-കളില്‍ അഹമ്മദാബാദ്‌ മുനിസിപ്പല്‍ പ്രസിഡന്‍റ്‌.


■ 1928-ലെ ബര്‍ദോളി സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കി.


■ 1930-ല്‍ സിവില്‍ നിമയലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചു.


■ 1931-ലെ കറാച്ചി കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.


■ രണ്ടാം വട്ടമേശസമ്മേളനം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ 1932-ല്‍ പട്ടേലും ഗാന്ധിജിയും യെര്‍വാഡ ജയിലിലടയ്ക്കപ്പെട്ടു.


■ ക്വിറ്റ്‌ ഇന്ത്യാ സമരത്തെത്തുടര്‍ന്ന്‌ വിണ്ടും ജയിലില്‍.


■ ആദ്യ നെഹ്‌റു മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്‌കാസ്റ്റിങ്‌ വകുപ്പുമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചു. മിനിസ്ട്രി ഓഫ്‌ സ്റ്റേറ്റ്സിന്റെ ചുമതലയും പട്ടേലിനായിരുന്നു.


■ 1950 ഡിസംബർ 15ന്‌ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന്‌ അന്തരിച്ചു.


■ 1991-ൽ ഭാരതരത്നം നൽകി രാഷ്ട്രം സർദാർ വല്ലഭായ് പട്ടേലിനെ ആദരിച്ചു.


■ വല്ലഭായ് പട്ടേലിന് 'സർദാർ' എന്ന സ്ഥാനപ്പേര് നൽകിയത് ഗാന്ധിജിയാണ്.


ഏകതാ പ്രതിമ (Statue of Unity)


■ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - ഏകതാ പ്രതിമ (സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ)


■ ഏകതാ പ്രതിമയുടെ ഉയരം - 182 മീറ്റർ


■ ഏകതാ പ്രതിമയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചത് - നരേന്ദ്രമോദി (2018 ഒക്ടോബർ 31)


■ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ? - നർമ്മദ ജില്ലയിലെ Sadhu-Bet ദ്വീപ് (ഗുജറാത്ത്)


■ ഏകതാ പ്രതിമയുടെ ശില്പി - രാം.വി.സുതർ


■ 2020 ജനുവരിയിൽ Shanghai Cooperation Organisation (SCO)ന്റെ 8 SCO അദ്‌ഭുതങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ സ്മാരകം - സ്റ്റാച്യു ഓഫ് യൂണിറ്റി (ഗുജറാത്ത്)


■ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ സർദാർ വല്ലഭായി പട്ടേൽ പ്രതിമ നിലവിൽ വന്നത് എവിടെ - അഹമ്മദാബാദ് (അൻപത് ഫീറ്റ്, സർദാർദ്ധം ക്യാമ്പസ്)


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു - ഹൈദരാബാദ്


2. ഇന്ത്യൻ ബിസ്മാർക് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - സർദാർ പട്ടേൽ


3. ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനെ സഹായിച്ച മലയാളി - വി.പി.മേനോൻ


4. സർദാർ പട്ടേൽ അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം - കറാച്ചി (1931)


5. നാഷണൽ പോലീസ് അക്കാദമി ആരുടെ നാമത്തിൽ അറിയപ്പെടുന്നു - സർദാർ വല്ലഭായി പട്ടേൽ


6. സർദാർ പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു - സൂറത്ത്


7. പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ ഉപപ്രധാനമന്ത്രി - വല്ലഭായി പട്ടേൽ


8. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ കേന്ദ്രമന്ത്രി - വല്ലഭായി പട്ടേൽ


9. ബർദോളി സത്യാഗ്രഹം നയിച്ചത് - പട്ടേൽ


10. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി - സർദാർ പട്ടേൽ


11. ഏറ്റവുമൊടുവിൽ മഹാത്മാ ഗാന്ധിയെ സന്ദർശിച്ച ദേശിയ നേതാവ് - സർദാർ പട്ടേൽ


12. സർദാർ പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ് - അഹമ്മദാബാദ്


13. വല്ലഭായി പട്ടേലിന് സർദാർ പദവിനൽകിയത് - ഗാന്ധിജി


14. ഇന്ത്യയിൽ ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച സർവകലാശാല - സർദാർ പട്ടേൽ സർവകലാശാല (ഗുജറാത്ത്)


15. സർദാർ പട്ടേൽ ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു - ദേശീയ മനുഷ്യവകാശ കമ്മീഷൻ (ഇപ്പോൾ മാനവർ അധികാർ ഭവൻ)


16. സർദാർ പട്ടേൽ മ്യൂസിയം എവിടെയാണ് - സൂറത്ത്


17. സർദാർ വല്ലഭായ് പട്ടേൽ മരിച്ചതെന്ന് - 1950 ഡിസംബർ 15


18. സർദാർ വല്ലഭായ് പട്ടേൽ ബർദോളി സത്യാഗ്രഹം നയിച്ചതെന്ന് - 1928-ൽ


19. ഖെദയിലെ സമരം എത്ര മാസം നീണ്ടുനിന്നു - നാല് മാസം

0 Comments