സസ്യ ഹോർമോണുകൾ

സസ്യ ഹോർമോണുകൾ (Plant Hormones)

സസ്യങ്ങളുടെ വളർച്ചയും രൂപീകരണവും മറ്റു നിരവധി ധർമങ്ങളും നിയന്ത്രിക്കുന്ന ജൈവരാസ സംയുക്തങ്ങളാണ് ഹോർമോണുകൾ. ഹോർമോഡിൻ എന്ന ലാറ്റിൻ വക്കിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്. സസ്യപ്രവർത്തനങ്ങളുടെ വേഗം കൂട്ടാനും കുറക്കാനും ഇവയ്ക്കാവും. രണ്ടിനങ്ങളിൽപ്പെട്ട അഞ്ച് തരം സസ്യഹോർമോണുകളുണ്ട്. വളർച്ചയെ സഹായിക്കുന്നവയും വളർച്ചയെ തടയുന്നവയും. ഖര-ദ്രവ-വാതക രൂപത്തിലുള്ള ഇവയാണ് സസ്യങ്ങളുടെ സ്വഭാവം രൂപപ്പെടുത്തുന്നത്. മനുഷ്യശരീരത്തിലെന്നതു പോലെ പ്രത്യേക ഗ്രന്ഥികളിലല്ല സസ്യങ്ങളിൽ ഹോർമോണുകൾ നിർമ്മിക്കപ്പെടുന്നത്. സസ്യശരീരത്തിൽ പലയിടങ്ങളിലായി നിർമിക്കപ്പെടുന്ന ഈ ഹോർമോണുകൾ സംവഹനകലകളാണ് സസ്യശരീരത്തിലാകെ എത്തിക്കുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സസ്യങ്ങളുടെ വളർച്ചയും രൂപീകരണവും മറ്റു നിരവധി ധർമങ്ങളും നിയന്ത്രിക്കുന്ന സസ്യകോശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന രാസവസ്തുക്കൾ - സസ്യഹോർമോണുകൾ 

2. സസ്യവളർച്ചാ നിയന്ത്രകവസ്തുക്കൾ എന്ന് അറിയപ്പെടുന്നത് - സസ്യ ഹോർമോണുകൾ 

3. സസ്യകാണ്ഡത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ഹോർമോൺ - ഓക്സിൻ 

4. വേരിന്റെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന ഹോർമോൺ - ഓക്സിൻ 

5. ഒരു സ്വാഭാവിക ഓക്സിൻ ആണ് - ഇൻഡോൾ 3 അസറ്റിക് അമ്ലം (IAA)

6. സസ്യങ്ങളിലെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമാകുന്ന ഹോർമോൺ - ജിബ്ബർലിൻ 

7. ഫലങ്ങൾ പകമാകാൻ സഹായിക്കുന്ന ഹോർമോൺ - എഥിലിൻ 

8. വാതകരൂപത്തിൽ കാണുന്ന സസ്യഹോർമോൺ - എഥിലിൻ 

9. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ - സൈറ്റോകിനിൻ 

10. വേഗത്തിലുള്ള പോഷകവിഘടനത്തെ സഹായിക്കുന്ന ഹോർമോൺ - സൈറ്റോകിനിൻ

11. സസ്യങ്ങളിലെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നത് - അബ്സിസിക് ആസിഡ് 

12. പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ - ഫ്ളോറിജൻ 

13. കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങൾ - ഹോർട്ടോമോൺ, ആക്‌സാൻ

Post a Comment

Previous Post Next Post