സസ്യ ചലനങ്ങൾ

സസ്യ ചലനങ്ങൾ (Movements in Plants)

മനുഷ്യരും മൃഗങ്ങളും ചലിക്കുന്നത് പോലെ സസ്യങ്ങളും ചലിക്കാറുണ്ട്. സസ്യങ്ങൾ നടക്കും എന്നല്ല ഇതിനർത്ഥം. പൂക്കൾ വിടരുന്നത്, കായ് പിളരുന്നത്, ഇല കൂമ്പുന്നത്, തടി ഇളകുന്നത് തുടങ്ങിയവയെല്ലാം ചലനങ്ങളാണ്. സസ്യശരീരത്തിലെ ചെറുതും വലുതുമായ ഭാഗങ്ങളെല്ലാം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ചലനങ്ങളെ നിയന്ത്രിക്കുന്നതാവട്ടെ ഹോർമോണുകൾ, രാസഘടകങ്ങൾ, ജലം, ആന്തരികസംവിധാനങ്ങൾ തുടങ്ങിയവയാണ്. സസ്യങ്ങളിൽ കാണാറുള്ള ചലനങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. പ്രകൃതിയിലെ ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവയും അല്ലാത്തവയും. ആദ്യത്തേതിനെ ട്രോപ്പിക ചലനമെന്നും, രണ്ടാമത്തേതിനെ നാസ്റ്റിക ചലനമെന്നുമാണ് വിളിക്കുന്നത്. ഇവ കൂടാതെ വേറെയും ചില ചലനങ്ങളുണ്ട്. പൂമ്പൊടി പരാഗണസ്ഥലത്ത് പതിച്ചാൽ ഭ്രൂണസഞ്ചിക്കുനേരെ വളരുന്ന പരാഗനാളം ഒരു പ്രത്യേകതരം ചലനത്തിനുദാഹരണമാണ്.വേരിൽ നിന്നും ജലം ഇലയിലെത്തുന്നത് വേറൊരു തരം ചലനമാണ്. സസ്യങ്ങളുടെ വളർച്ചയ്ക്കും നിലനിൽപിനും ആവശ്യമാണ് ഈ ചലനങ്ങൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സസ്യങ്ങളിൽ കാണാറുള്ള ചലനങ്ങൾ ഏവ - ട്രോപ്പിക ചലനങ്ങൾ, നാസ്റ്റിക ചലനങ്ങൾ

2. ഉദ്ദീപനദിശയും ചലനദിശയും തമ്മിൽ ബന്ധമുള്ള ചലനങ്ങൾ - ട്രോപ്പിക ചലനങ്ങൾ

3. പ്രകൃതിയിലെ ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ചലനങ്ങൾ - ട്രോപ്പിക ചലനങ്ങൾ

4. ട്രോപ്പിക ചലനത്തിന് ഉദാഹരണങ്ങൾ - പ്രകാശത്തിന്റെ ദിശയ്ക്ക് നേരെ വളരുന്ന സസ്യകാണ്ഡവും പ്രകാശത്തിന്റെ എതിർദിശയിലേക്ക് വളരുന്ന വേരും 

5. ഉദ്ദീപനദിശയും ചലനദിശയും തമ്മിൽ ബന്ധമില്ലാത്ത ചലനങ്ങൾ - നാസ്റ്റിക ചലനങ്ങൾ (ഉദാ: തൊട്ടാവാടി) 

6. പ്രകൃതി ഘടകങ്ങൾ സ്വാധീനിക്കാത്ത ചലനങ്ങൾ - നാസ്റ്റിക ചലനങ്ങൾ

7. നാസ്റ്റിക ചലനത്തിന് ഉദാഹരണങ്ങൾ - പൂക്കളുടെ ഇതളുകൾ വിടരുന്നത്, കൂമ്പ് മുളച്ചു വരുന്നത്

8. പ്രകാശത്തിനുനേരെ വളരാനുള്ള സസ്യ പ്രവണത - പ്രകാശട്രോപിക ചലനം (ഫോട്ടോട്രോപ്പിസം)

9. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യ പ്രവണത - ഭൂഗുരുത്വട്രോപ്പിക ചലനം (ജിയോട്രോപ്പിസം)

10. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യ പ്രവണത - തിഗ്മോട്രോപിസം

11. ജലവുമായി ബന്ധപ്പെട്ട ഒരു സസ്യ അവയവത്തിന്റെ ചലനം - ഹൈഡ്രോട്രോപിസം

12. രാസപ്രേരകശക്തികൾക്ക് അനുസരണമായുള്ള സസ്യ അവയവത്തിന്റെ വളർച്ച - കീമോട്രോപിസം

13. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - ക്രെസ്‌കോഗ്രാഫ്

14. ക്രെസ്‌കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ സസ്യശാസ്ത്രജ്ഞൻ - ജെ സി ബോസ്

15. സസ്യ ചലനത്തെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോൺ - ഓക്സിൻ

Post a Comment

Previous Post Next Post