പ്രകാശസംശ്ലേഷണം

പ്രകാശ സംശ്ലേഷണം (Photosynthesis in Malayalam)

സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. പ്രകാശസംശ്ലേഷണ ഫലമായി ഗ്ലൂക്കോസും ഓക്‌സിജനും ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഗ്ലൂക്കോസിനെ വിഘടിപ്പിച്ചെങ്കിൽ മാത്രമേ സസ്യങ്ങൾക്ക് ജീവൽപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭ്യമാകൂ. ഗ്ലൂക്കോസിനെ വിഘടിപ്പിച്ച് ഊർജ്ജം സ്വാതന്ത്രമാക്കുന്നതിന് വേണ്ടിയാണ് സസ്യങ്ങളിൽ ശ്വസനം നടക്കുന്നത്. ശ്വസനത്തിനു വേണ്ട വായൂ ഉള്ളിലേക്ക് കടക്കുന്നത് ഇലകളുടെ വക്കിലെ സുഷിരങ്ങളായ സ്‌റ്റൊമാറ്റകളിലൂടെയാണ്. ഈ വായുവിലടങ്ങിയ ഓക്സിജനാണ് സസ്യങ്ങൾ ശ്വസനത്തിനുപയോഗിക്കുക. ഇതുവഴി തന്നെയാണ് കാർബൺ ഡയോക്‌സൈഡ് പുറന്തള്ളുന്നതും.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഹരിതസസ്യങ്ങൾ സൗരോർജത്തെ രാസോർജമാക്കി മാറ്റുന്ന പ്രക്രിയ - പ്രകാശ സംശ്ലേഷണം

2. ഹരിതസസ്യങ്ങൾ കാർബൺ ഡയോക്‌സൈഡ് സ്വീകരിച്ച് ഹരിതകത്തിന്റെ സഹായത്തോടെ ജലവും പോഷകങ്ങളും ഉപയോഗിച്ച്  ആഹാരം നിർമിക്കുന്ന പ്രക്രിയ - പ്രകാശസംശ്ലേഷണം

3. പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന വർണകം - ഹരിതകം എ 

4. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് ക്രമപ്പെടുത്തുന്ന ജീവവിഭാഗം - ഹരിതസസ്യങ്ങൾ 

5. പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം നിർമിക്കുന്നത് - പ്രകാശ പോഷികൾ 

6. ഭക്ഷ്യശൃംഖലയിലെ ആദ്യ കണ്ണികൾ - ഉത്പാദകർ (ഹരിതസസ്യങ്ങൾ)

7. പ്രകാശസംശ്ലേഷണത്തിന്റെ പ്രവർത്തനതോത് ഏറ്റവും കൂടിയ പ്രകാശം - ചുവപ്പ് 

8. പ്രകാശസംശ്ലേഷണത്തിന്റെ പ്രവർത്തനതോത് ഏറ്റവും കുറഞ്ഞ പ്രകാശം - മഞ്ഞ 

9. പ്രകാശസംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം - അന്നജം 

10. അന്നജ നിർമാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം - കാർബൺ ഡയോക്‌സൈഡ് 

11. അന്നജ നിർമാണ സമയത്ത് സസ്യങ്ങൾ പുറന്തള്ളപ്പെടുന്ന വാതകം - ഓക്സിജൻ 

12. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം - കാർബൺ ഡയോക്‌സൈഡ്

13. സസ്യങ്ങൾ ശ്വസനത്തിനുപയോഗിക്കുന്ന വാതകം - ഓക്സിജൻ 

14. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്സിജൻ ഉണ്ടാകുന്നുവെന്നു കണ്ടെത്തിയത് - ജോസഫ് പ്രീസ്റ്റിലി 

15. പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി പുറത്തുവരുന്ന ഓക്സിജന്റെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയത് - വാൻ നീൽ 

16. പ്രകാശസംശ്ലേഷണ ഫലമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ രാസപ്രവർത്തനങ്ങൾ വിശദീകരിച്ചത് - മെൽവിൻ കാൽവിൻ

17. പ്രകാശസംശ്ലേഷണത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് നോബൽ സമ്മാനം നേടിയ സസ്യശാസ്ത്രജ്ഞൻ - മെൽവിൻ കാൽവിൻ

18. പ്രകാശസംശ്ലേഷണത്തിന്റെ സമയത്ത് ഓസോൺ പുറപ്പെടുവിക്കുന്ന സസ്യം - തുളസി 

19. ഭൂമിയിലെത്തുന്ന സൗരോർജത്തിൽ സസ്യങ്ങൾ ഉപയോഗപ്പെടുത്തുന്ന ഊർജത്തിന്റെ അളവ് - 5 %

20. പ്രകാശസംശ്ലേഷണത്തിന്റെ ഉപോൽപ്പന്നമായ ഓക്സിജൻ, ശ്വസനത്തിന്റെ ഉപോൽപ്പന്നങ്ങളായ കാർബൺ ഡയോക്‌സൈഡ്, ജലം എന്നിവ പുറന്തള്ളുന്നത് - ആസ്യരന്ധ്രങ്ങൾ

21. സസ്യങ്ങളിലെ പ്രധാന വാതകവിനിമയ കേന്ദ്രങ്ങൾ - ആസ്യരന്ധ്രങ്ങൾ

22. കാണ്ഡത്തിന്റെയും വേരിന്റെയും ഉപരിതലത്തിൽ കാണപ്പെടുന്ന ചെറുസുഷിരങ്ങൾ - ലെന്റിസെല്ലുകൾ 

23. കാണ്ഡത്തിലും വേരിലും വാതകവിനിമയം നടക്കുന്ന സുഷിരം - ലെന്റിസെൽ 

24. ലെന്റിസെല്ലിലൂടെ കോശങ്ങൾക്കിടയിൽ വാതകവിനിമയം നടക്കുന്ന പ്രക്രിയ - ഡിഫ്യൂഷൻ

Post a Comment

Previous Post Next Post