മണ്ണ്

മണ്ണ് (Soil)
1. എന്തിനെയൊക്കെ കുറിച്ചുള്ള പഠനശാഖയാണ്‌ പെഡോളജി?
മണ്ണ്‌, കുട്ടികൾ

2. മണ്ണിന്റെ രൂപംകൊള്ളലിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ?
കാലാവസ്ഥ, ഭൂപ്രകൃതി, മഴ, ശിലകളുടെ സ്വഭാവം

3. എന്താണ്‌ പെഡോജനിസിസ്‌?
മണ്ണ്‌ രൂപംകൊള്ളുന്ന പ്രക്രിയ

4. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവനസ്തുവേത്‌?
കാല്‍സ്യം ഹൈഡ്രോക്സൈഡ്‌ (കുമ്മായം)

5. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത്‌?
അലുമിനിയം സൾഫേറ്റ്‌

6. മണ്ണിലെ നൈട്രജന്‍ ഫിക്സേഷനെ സഹായിക്കുന്ന ബാക്ടീരിയ ഏത്‌?
അസൊറ്റോബാക്ടർ

7. കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി.എച്ച്‌.എത്ര?
6നും 7.5നും മധ്യേ

8. ജൈവവസ്തുക്കളുടെ അഴുകലിന്‌ സഹായിക്കുന്ന ഏത്‌ ബാക്ടീരിയയുടെ സാന്നിധ്യമാണ്‌ മണ്ണിന്‌ മണം നല്‍കുന്നത്‌?
ആക്ടിനോ ബാക്ടീരിയ

9. ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനമേത്‌?
എക്കല്‍ മണ്ണ്‌ (Alluvial Soil)

10. നദീതീരങ്ങളിലും ഡെല്‍റ്റാപ്രദേശങ്ങളിലും കൂടുതലായി കാണുന്ന മണ്ണിനമേത്‌?
എക്കല്‍ മണ്ണ്‌

11. ഇന്ത്യയിലെ ഏറ്റവും പ്രധാന മണ്ണിനം?
എക്കല്‍ മണ്ണ്‌

12. എക്കല്‍ മണ്ണില്‍ പൊതുവെ കുറവായി കണ്ടുവരുന്ന ധാതുക്കൾ?
നൈട്രജന്‍, ഫോസ്ഫറസ്‌ ജൈവാംശങ്ങൾ

13. നദീതടങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന എക്കല്‍ മണ്ണ്‌ അറിയപ്പെടുന്നതെങ്ങനെ?
ഖാദര്‍

14. പഴയ എക്കല്‍ മണ്ണ്‌ ഏതുപേരില്‍ അറിയപ്പപെടുന്നു?
ഭംഗര്‍

15. ഇന്ത്യയിലെ മണ്ണിനങ്ങളില്‍ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത്‌ ഏത്‌ പോഷകത്തിന്റെ അഭാവമാണ്‌?
നൈട്രജന്റെ

16. പരുത്തിക്കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ കറുത്തമണ്ണ്‌ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്‌?
റിഗര്‍

17. ലാവാശില പൊടിഞ്ഞ്‌ രൂപംകൊള്ളുന്ന മണ്ണിനമേത്‌?
കറുത്തമണ്ണ്‌

18, ഇന്ത്യയില്‍ കറുത്തമണ്ണ്‌ വ്യാപകമായി കണ്ടുവരുന്ന പ്രദേശം?
ഡെക്കാണ്‍ പീഠഭുമി

19. കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ്‌ രൂപമെടുക്കുന്ന മണ്ണിനം?
ചെമ്മണ്ണ്‌

20. ചെമ്മണ്ണിന്‌ ചുവപ്പുനിറം നല്‍കുന്നതെന്ത്‌?
ഇരുമ്പിന്റെ അംശം

21. മണ്‍സൂണ്‍ കാലാവസ്ഥാ മേഖലകളില്‍ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണിനമേത്‌?
ലാറ്ററൈറ്റ്‌ (ചെങ്കല്‍മണ്ണ്)

22. കളിമണ്ണിലെ പ്രധാന ഘടകങ്ങൾ ഏതൊക്കെ?
അലൂമിനിയം ഓക്സൈഡ്‌, സിലിക്ക

23. ഏതുതരം മണ്ണിലാണ്‌ അലിയുന്ന ലവണങ്ങൾ കാണപ്പെടുന്നത്?
മരുഭൂമി മണ്ണ്

24. ജൈവാംശം ഏറ്റവും കൂടുതലുള്ളത്‌ ഏത്‌ മണ്ണിനത്തിലാണ്‌?
പര്‍വത മണ്ണ്‌

25. നെല്‍ക്കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണിനമേത്‌?
എക്കല്‍ മണ്ണ്‌

26. കേരളത്തില്‍ ഏറ്റവും കൂടുതലായുള്ള മണ്ണിനം?
ലാറ്ററൈറ്റ്‌ മണ്ണ്‌ (65 ശതമാനത്തോളം)

27. ലാറ്ററൈറ്റ്‌ മണ്ണില്‍ പ്രധാനമായും കൃഷിചെയ്യുന്ന വിളകൾ?
റബ്ബര്‍, കുരുമുളക്‌, കശുമാവ്

28. കേരളത്തില്‍ കറുത്തമണ്ണ്‌ കാണപ്പെടുന്ന പ്രദേശമേത്‌?
പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്ക്‌

29. ഓൾ ഇന്ത്യ സോയില്‍ ആന്‍ഡ്‌ ലാന്‍ഡ്‌ യൂസ്‌ സര്‍വേയുടെ ആസ്ഥാനം എവിടെ?
ജാര്‍ഖണ്ഡിലെ റാഞ്ചി

30. കണ്ടല്‍വനങ്ങളുടെ വളർച്ചയ്ക്ക്  യോജിച്ച മണ്ണിനമേത്‌?
ചതുപ്പുകളിലെ പീറ്റ്മണ്ണ്‌

31. ഇന്ത്യയിലെ മണ്ണിനങ്ങളെ എത്രയായി തരാം തിരിക്കാം - 8

32. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം - എക്കൽ മണ്ണ്

33. ഇന്ത്യയുടെ വിസ്തൃതിയുടെ എത്ര ശതമാനമാണ് എക്കൽ മണ്ണ് - 24

34. ഫലപുഷ്ടി കൂടിയതായ എക്കൽ മണ്ണ് കാണപ്പെടുന്നത് - നദീതടങ്ങളിലും തീര്രപദേശങ്ങളിലും

35. എല്ലാത്തരം കൃഷിക്കും അനുയോജ്യമായ മണ്ണാണ്‌ - ഏക്കല്‍ മണ്ണ്

36. ഉത്തരേന്ത്യന്‍ സമതലത്തിലെ എക്കല്‍ മണ്ണിനെ എത്രയായി തരംതിരിക്കാം - രണ്ട്

37. പുതിയ എക്കല്‍മണ്ണ്‌ അറിയപ്പെടുന്നത്‌ - ഖാദര്‍

38. പഴയ എക്കല്‍മണ്ണ്‌ അറിയപ്പെടുന്നത്‌ - ബങ്കഡ്‌

39. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണ്‌ - കറുത്തമണ്ണ്‌

40. പരുത്തികൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണ്‌ - കറുത്തമണ്ണ്‌

41. കറുത്ത മണ്ണിന്റെ മറ്റു പേരുകള്‍ - റിഗര്‍ മണ്ണ്‌, ചേർണോസെം

42. ഡക്കാന്‍ പീഠഭൂമിയുടെ ഭാഗത്ത്‌ കാണപ്പെടുന്ന മണ്ണ്‌ - കറുത്തമണ്ണ്‌

43. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മണ്ണ്‌ - ചെമ്മണ്ണ്

44. ചെമ്മണ്ണിനു ‌ ചുവപ്പ്‌ നിറം നല്‍കുന്നത്‌ - ഇരുമ്പിന്റെ ഓക്സൈഡിന്റെ സാന്നിദ്ധ്യം

45. മണ്‍സൂണ്‍ കാലാവസ്ഥയിലൂടെ രൂപംകൊ ള്ളുന്ന മണ്ണ്‌ - ലാറ്ററൈറ്റ്‌ മണ്ണ്‌

46. കണ്ടല്‍വനങ്ങളുടെ വളര്‍ച്ചയ്ക്ക്‌ സഹായകമായ മണ്ണ്‌ - പീറ്റ് മണ്ണ്‌

47. നനവുള്ള പ്രദേശങ്ങളില്‍ ജൈവവസ്തുക്കൾ വീണുണ്ടാവുന്ന മണ്ണ് - പീറ്റ് മണ്ണ് 

48. തേയില കൃഷിക്ക് അനുയോജ്യമായ മണ്ണ് - പർവ്വത മണ്ണ്

49. ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ കാണപ്പെടുന്ന മണ്ണ് - മരുഭൂമിയിലെ മണ്ണ്

50. ജലാംശം തീരെയില്ലാത്ത മണ്ണ് - മരുഭൂമിയിലെ മണ്ണ്

51. ലവണാംശം കൂടുതലുള്ള മണ്ണ് - സലൈൻ മണ്ണ്

Post a Comment

Previous Post Next Post