പറമ്പിക്കുളം വന്യജീവി സങ്കേതം

പറമ്പിക്കുളം വന്യജീവി സങ്കേതം (Parambikulam Wildlife Sanctuary)

പാലക്കാട് ജില്ലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് പറമ്പിക്കുളം വന്യജീവി സങ്കേതവും കടുവാസങ്കേതവും സ്ഥിതിചെയ്യുന്നത്. ആനമലനിരകൾക്കും നെല്ലിയാമ്പതി മലനിരകൾക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. കേരളത്തിലൂടെ ഔദ്യോഗിക പ്രവേശനകവാടം ഇല്ലാത്ത ഏക സംരക്ഷണ മേഖലയാണ് പറമ്പിക്കുളം. തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി നാഷണൽ പാർക്കുമായി ചേർന്നുകിടക്കുന്ന പറമ്പിക്കുളത്ത് പ്രവേശിക്കണമെങ്കിൽ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലെത്തണം. ലോകത്തിലെ ഏറ്റവും വലിയ തേക്കായ കണ്ണിമാറ തേക്ക് പറമ്പിക്കുളത്താണ്. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരപ്പാലം എന്നിവയാണ് ഇവിടുത്തെ മൂന്ന് ഡാമുകൾ. ട്രെക്കിങ്, ഡാമിലൂടെയുള്ള ചങ്ങാടയാത്ര, വന്യജീവി നിരീക്ഷണം എന്നീ ആകർഷണങ്ങൾ സഞ്ചാരികൾക്കായി പറമ്പിക്കുളത്ത് ഒരുക്കിയിട്ടുണ്ട്. കാട്ടുപോത്തുകളെയും കടുവകളെയും ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന കേരളത്തിലെ സങ്കേതങ്ങളിൽ ഒന്ന് കൂടിയാണ് ഇവിടം. 2010 ൽ ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ് - പറമ്പിക്കുളം (ഇന്ത്യയിൽ - 38th)

2. പറമ്പിക്കുളം ടൈഗർ റിസർവ് ഉദ്‌ഘാടനം ചെയ്തത് - ജയറാം രമേശ് (2010)

3. പറമ്പിക്കുളം വന്യജീവി സങ്കേതം ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം - 2010

4. പറമ്പിക്കുളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം - 1973 

5. പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിൽ - പാലക്കാട് 

6. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മുതലമട 

7. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം - തൂണക്കടവ് 

8. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം - പറമ്പിക്കുളം 

9. റെഡ് ഡേറ്റാബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം - പറമ്പിക്കുളം 

10. കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം - പറമ്പിക്കുളം 

11. പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതം - ഇന്ദിരാഗാന്ധി ദേശീയോദ്യാനം

Post a Comment

Previous Post Next Post