മക്തി തങ്ങൾ

സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ (Sayyid Sanaullah Makti Tangal)

ജനനം: 1847

മരണം: 1912 സെപ്റ്റംബർ 18

പിതാവ്: സെയ്‌ദ് അഹമ്മദ് തങ്ങൾ

മാതാവ്: ഷരീഫ ബീവി

കേരള മുസ്ലിം നവോത്ഥാനത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നു. 1847 ൽ പൊന്നാനി താലൂക്കിലെ വെളിയംകോട് എന്ന സ്ഥലത്ത് സനുല്ല മക്തി തങ്ങൾ ജനിച്ചു. പിതാവിന്റെ ശിക്ഷണത്തിൽ അറബിഭാഷാപഠനം നടത്തി. മതപാഠശാലകളിൽ നിന്ന് മതവിഷയങ്ങളിൽ പാണ്ഡിത്യം നേടി. അറബി, ഹിന്ദി, പേർഷ്യൻ, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹം നേടിയ തങ്ങൾ ഹൈന്ദവ-ക്രൈസ്തവ മതങ്ങൾ സംബന്ധിച്ചും അറിവുനേടി. ശാസ്ത്രം, യുക്തിചിന്ത, തത്വചിന്ത എന്നിവയിലും താത്പര്യം പുലർത്തി. മലബാറിലെ ബ്രിട്ടീഷ് സർക്കാരിന് കീഴിൽ എക്സൈസ് ഇൻസ്പെക്ടറായി ജോലിക്ക് ചേർന്ന അദ്ദേഹം പിന്നീട് ഉദ്യോഗം ഉപേക്ഷിച്ചു. സമുദായത്തിൽ ആധുനിക വിദ്യാഭ്യാസവും പുരോഗമന ആശയങ്ങളും പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങി. ആധുനിക സംസ്കാരത്തിന്റെ നേട്ടങ്ങളും മൂല്യങ്ങളും ഉൾക്കൊള്ളുന്ന പുതിയ മുസ്ലിം സമൂഹത്തിന്റെ സൃഷ്ടിക്കായി അദ്ദേഹം പ്രവർത്തിച്ചു. മുസ്ലിം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് മനസ്സിലാക്കിയ ആദ്യത്തെ മുസ്ലീം പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. 1912 ൽ അന്തരിച്ചു. 

പ്രധാന കൃതികൾ 

■ തഅ്‌ലീമുൽ ഇഖ്‌വാൻ (അറബി-മലയാളം)

■ മുഅല്ലി മുൽ ഇഖ്‌ വാൻ (അറബി-മലയാളം)

■ കഠോരകുഠാരം (മലയാളം)

■ സത്യദർശിനി (മലയാളം)

■ ക്രിസ്തീയ വായടപ്പ് (മലയാളം)

■ നബി നാണയം (മലയാളം)

■ നാരി നരാഭിചാരി (മലയാളം)

■ പാലില്ലാപായസം (മലയാളം)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മുസ്ലിം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് അഭിപ്രായപ്പെട്ടത് - മക്തി തങ്ങൾ

2. കേരള മുസ്ലിം നവോത്ഥാനത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന വ്യക്തി - മക്തി തങ്ങൾ 

3. 'മാതൃഭാഷയുടെ പോരാളി' എന്നറിയപ്പെടുന്നത് - മക്തി തങ്ങൾ 

4. മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലിം - മക്തി തങ്ങൾ 

5. കഠോര കുഠോരം, മുസ്ലിം ജ്ഞാനവും വിദ്യാഭ്യാസവും എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌.- മക്തി തങ്ങൾ

6. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ആദ്യമായി മുൻകൈയെടുത്ത വ്യക്തി - മക്തി തങ്ങൾ

7. നബിനാണയം എന്ന പേരില്‍ മുഹമ്മദ്‌ നബിയുടെ ജീവചരിത്രം എഴുതിയ നവോത്ഥാന നായകൻ - മക്തി തങ്ങൾ

8. മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ - പരോപകാരി, സത്യപ്രകാശം 

9. മുഹമ്മദിയ്യ സൊസൈറ്റി രൂപീകരിച്ചത് - മക്തി തങ്ങൾ

10. മക്തി തങ്ങൾ രചിച്ച യാത്രാവിവരണ ഗ്രന്ഥം - നമ്മുടെ സഞ്ചാരം 

11. 1884 ൽ പുറത്തിറങ്ങിയ മക്തി തങ്ങളുടെ ആദ്യ കൃതി - കഠോര കുഠോരം

12. മലയാളത്തിൽ പുസ്തകം എഴുതുകയും പ്രകാശനം ചെയ്യുകയും ചെയ്ത ആദ്യ മുസ്ലിം എന്നറിയപ്പെടുന്നത് - മക്തി തങ്ങൾ 

13. 1909 ൽ മക്തി തങ്ങൾ ആരംഭിച്ച സായാഹ്ന ദിനപത്രം - തുർക്കി സമാചാരം 

14. മക്തി തങ്ങൾ ആരംഭിച്ച അറബി മലയാളം പത്രം - തുഹ്‌ഫത്തുൾ അഹ്യാർ 

15. മുസ്ലിം സമുദായത്തിൽ നിലനിന്നിരുന്ന നേർച്ച എന്ന മൃഗബലി സമ്പ്രദായത്തെ ശക്തമായി എതിർത്ത നവോത്ഥാന നായകൻ - മക്തി തങ്ങൾ 

16. മക്തി തങ്ങളെ അടക്കം ചെയ്തിരിക്കുന്ന പള്ളി - കാൽവാത്തി ജുമാ മസ്‌ജിത് (കൊച്ചി)

Post a Comment

Previous Post Next Post