ചാലിയാർ പുഴ

ചാലിയാർ നദി (Chaliyar River in Malayalam)

നാലാമത്തെ വലിയ നദിയായ ചാലിയാർ, ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. 169 കി.മീറ്ററാണ് നീളം. തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്ന ചാലിയാർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്നു. ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാർ, കരിമ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ, കരുമ്പൻപുഴ, വാടപ്പുറം പുഴ, ഇരിഞ്ഞിപ്പുഴ, ഇരുനില്ലിപ്പുഴ എന്നിവയാണ് ചാലിയാറിന്റെ പ്രധാന പോഷകനദികൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ നാലാമത്തെ വലിയ നദി - ചാലിയാർ (169 കി.മീ)

2. ചാലിയാർ നദിയുടെ ഉത്ഭവം - തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്ന് 

3. ചാലിയാർ നദിയുടെ മറ്റു പേരുകൾ - കല്ലായിപ്പുഴ, ബേപ്പൂർപ്പുഴ, ചൂലികാനദി

4. ചാലിയാർ പുഴ ഒഴുക്കുന്ന കേരളത്തിലെ ജില്ലകൾ - വയനാട്, മലപ്പുറം, കോഴിക്കോട്

5. ചാലിയാർ പതിക്കുന്നത് - അറബിക്കടലിൽ 

6. ചാലിയാർ അറബിക്കടലിനോട് ചേരുന്ന സ്ഥലം - ബേപ്പൂർ 

7. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം - ചാലിയാർ പുഴ 

8. കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി - ചാലിയാർ

9. കേരളത്തിൽ മലിനീകരണം ഏറ്റവും കൂടിയ നദികൾ - ചാലിയാർ പുഴ, പെരിയാർ നദി 

10. വായു ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം - ചാലിയാർ സമരം 

11. ചാലിയാർ സംരക്ഷണ സമിതിയുടെ സ്ഥാപകൻ - കെ.എ.റഹ്മാൻ 

12. മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാർ പുഴ മലിനമാക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭം - ചാലിയാർ പ്രക്ഷോഭം

13. എസ്.കെ.പൊറ്റക്കാടിന്റെ 'നാടൻ പ്രേമം' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി - ഇരുവഞ്ഞിപ്പുഴ

14. ഫറോക്ക്, ബേപ്പൂർ, നിലമ്പൂർ, മാവൂർ, എടവണ്ണ, അരീക്കോട് എന്നീ നദീതീരപട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീതീരം - ചാലിയാർ 

15. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - ചാലിയാർ

16. ചാലിയാർ നദീതീരപട്ടണങ്ങൾ - ഫറോക്ക്, ബേപ്പൂർ, നിലമ്പൂർ, മാവൂർ, എടവണ്ണ, അരീക്കോട്

Post a Comment

Previous Post Next Post