സി.വി. കുഞ്ഞിരാമന്‍

സി.വി. കുഞ്ഞിരാമന്‍ (C.V. Kunhiraman in Malayalam)

ജനനം: 1871 ഫെബ്രുവരി 6

മരണം: 1949

ഡോ പൽപ്പുവിന്റെ സുഹൃത്തും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായ സി.വി. കുഞ്ഞുരാമൻ പത്രാധിപർ, സാഹിത്യകാരൻ, സാമൂഹ്യചിന്തകൻ, സമുദായപരിഷ്കർത്താവ് എന്നീ നിലകളിലും മികവു തെളിയിച്ച വ്യക്തിയാണ്. 'കേരളകൗമുദി'യുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. 1871 ൽ കൊല്ലം താലൂക്കിലെ മയ്യനാട്ടാണ് സി.വിയുടെ ജനനം. സ്വസമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം വൈക്കം സത്യാഗ്രഹത്തിന് ഒത്താശകൾ ചെയ്തുകൊടുത്തിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഏറെ പ്രബന്ധങ്ങളും സാഹിത്യകൃതികളും രചിച്ച സി.വി 1949ൽ അന്തരിച്ചു.

പ്രധാന കൃതികൾ

■ സ്വാമി ചൈതന്യം (കവിത)

■ കാര്‍ത്തികോദയം (കവിത)

■ ഒരു സന്ദേശം (കവിത)

■ ഈഴവ നിവേദനം (കവിത)

■ നരലോകം (കവിത)

■ സ്വാഗത ഗാനം (കവിത)

■ ശ്രീ പത്മനാഭസന്നിധിയില്‍ (കവിത)

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സി.വി. കുഞ്ഞിരാമന്റെ ജന്മസ്ഥലം - മയ്യനാട്, കൊല്ലം 

2. സി.വി. കുഞ്ഞിരാമന്റെ തൂലികാനാമങ്ങൾ - ഭാഷാഭിമാനി, സിംഹളൻ, തിയ്യൻ

3. തിയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യലേഖനങ്ങൾ എഴുതിയിരുന്നത് - സി.വി. കുഞ്ഞുരാമൻ

4. കേരള കൗമുദി പത്രം സ്ഥാപിച്ചത് - സി.വി. കുഞ്ഞിരാമൻ 

5. 1911ല്‍ കൊല്ലം ജില്ലയിലെ മയ്യനാട്‌ നിന്നും വാരികയായി പ്രസിദ്ധീകരണം ആരംഭിച്ച പത്രം - കേരള കൗമുദി 

6. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ച പത്രം - കേരള കൗമുദി

7. 1932ല്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയവരിൽ ഒരാൾ - സി.വി. കുഞ്ഞിരാമന്‍

8. ഈഴവ കൗമുദി പത്രത്തിന്റെ സ്ഥാപകന്‍ - സി.വി. കുഞ്ഞുരാമൻ

9. സി.വി. കുഞ്ഞുരാമൻ പത്രാധിപരായിരുന്ന പത്രങ്ങൾ - കേരള കൗമുദി, മലയാളരാജ്യം, നവജീവൻ, കഥമാളിക, യുക്തിവാദി, നവശക്തി, വിവേകോദയം, ഭാഷാപോഷിണി, മലയാള മനോരമ

10. "Opinion is not an iron pestle" എന്നത്‌ ആരുടെ വാക്കുകൾ - .സി.വി. കുഞ്ഞുരാമൻ

11. 'തിയ്യർക്ക് നല്ലത് ബുദ്ധമതം തന്നെ' എന്ന ലേഖനം എഴുതിയത് - സി.വി. കുഞ്ഞിരാമന്‍

12. സി.വി. കുഞ്ഞിരാമന്റെ ആത്മകഥ - ഞാൻ 

13. സി.വി. കുഞ്ഞുരാമൻ രചിച്ച നാടകം - മാലതീകേശവം

14. 1904 ൽ പരവൂരിൽ നടന്ന സമുദായ പരിഷ്കാരസഭയുടെ സംഘാടകൻ - സി.വി. കുഞ്ഞിരാമൻ 

15. സി.വി. കുഞ്ഞിരാമൻ മതപരിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ചത് എന്ന്? - 1936 ൽ 

16. എന്റെ ശ്രീകോവിൽ ആരുടെ കൃതിയാണ് - സി.വി. കുഞ്ഞിരാമൻ

17. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ

Post a Comment

Previous Post Next Post