ചിന്നാർ വന്യജീവി സങ്കേതം

ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം (Chinnar Wildlife Sanctuary)

പശ്ചിമഘട്ടമലനിരകളിലെ മഴനിഴൽ പ്രദേശമാണ് ചിന്നാർ. ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രമാണ് ഇവിടുത്തെ പ്രമുഖ ആകർഷണം. വടക്ക് തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തോടു ചേർന്നും കിഴക്ക് കൊടൈക്കനാൽ വന്യജീവി സങ്കേതത്തോടു ചേർന്നുമാണ് ഇതിന്റെ സ്ഥാനം. 1984ൽ വന്യജീവി സങ്കേതമായ ഇതിന് 90.44 ചതുരശ്രകിലോമീറ്ററാണ് ആകെ വിസ്തീർണം. ചോലവനങ്ങളാൽ സമ്പന്നമായ ഇവിടെ കാട്ടുപോത്ത്, ആന, ചാമ്പൽ മലയണ്ണാൻ തുടങ്ങി ഒട്ടനവധി വന്യജീവികളെ കാണാം. ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ. സഞ്ചാരികൾക്കായി വനംവകുപ്പ് ഇവിടെ ട്രെക്കിങ്ങും സംഘടിപ്പിക്കുന്നുണ്ട്. തൂവാനത്തേക്കും കൂട്ടാറിലേക്കുമാണ് പ്രധാനമായും ട്രെക്കിങ് നടത്തുന്നത്. കേരള - തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചിന്നാർ മേഖലയിലേക്ക് മറയൂരിൽനിന്ന് പതിനഞ്ച് കിലോമീറ്ററാണ് ദൂരം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് - ഇടുക്കി 

2. ചിന്നാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം - 1984

3. ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതങ്ങൾ - ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം, കൊടൈക്കനാൽ വന്യജീവി സങ്കേതം

4. ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ

5. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച നക്ഷത്ര ആമകളുടെ രാജ്യത്തെ ഏക പുനരധിവാസ കേന്ദ്രം - ചിന്നാർ വന്യജീവി സങ്കേതം

6. കേരളത്തിൽ ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന ഏക വന്യജീവി സങ്കേതം - ചിന്നാർ 

7. നക്ഷത്ര ആമയുടെ ശാസ്ത്രനാമം - ജിയോചെലോൺ ഇലെഗൻസ് 

8. ചാമ്പൽ മലയണ്ണാന്റെ ശാസ്ത്രനാമം - റട്ടുഫ മക്രോ റാ

9. വെള്ള കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രം - ചിന്നാർ 

10. ഏറ്റവും കൂടുതൽ മഗ്ഗർ മുതലകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രം - ചിന്നാർ

Post a Comment

Previous Post Next Post