ആറളം വന്യജീവി സങ്കേതം

ആറളം വന്യജീവി സങ്കേതം (Aralam Wildlife Sanctuary)

പശ്ചിമഘട്ടത്തിന്റെ ചരിവിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി സങ്കേതമാണ് ആറളം. ഇരിട്ടിയിൽനിന്ന് 11 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്കെത്താം. വിവിധ സസ്യജീവജാലങ്ങളുടെ സ്പീഷീസുകളുടെ വിശാലമായ സാന്നിധ്യം ഇവിടെ കാണാം. പലതരം വന്യമൃഗങ്ങൾ ഉണ്ടെങ്കിലും ആന, കലമാൻ, കാട്ടുപോത്ത്, മലയണ്ണാൻ, പന്നി, കുരങ്ങ്, കാട്ടുപ്പൂച്ച എന്നിവയാണ് പ്രധാനപ്പെട്ടവ. മലനിരകളും അരുവികളുമൊക്കെയുള്ള മനോഹരമായ വനപ്രദേശമാണ് ആറളം. 55 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ വനത്തിലെ ഏറ്റവും ഉയരമുള്ള മലയാണ് കാട്ടിബേട്ട. ഈ വനപ്രദേശത്ത് 490 ഹെക്ടറുകളിലായി തേക്കും യൂക്കാലിപ്റ്റസും വളർന്നു നിൽക്കുന്നു. ട്രെക്കിങ്ങാണ് ആറളത്തെ പ്രധാന ആകർഷണം. ചീങ്കണ്ണിപ്പുഴയും ചാവച്ചി വെള്ളച്ചാട്ടവും അമ്പലപ്പാറ മുടിയുമാണ് മറ്റ് പ്രധാന കാഴ്ചകൾ. ആറളം ഫാമും സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം - ആറളം 

2. കർണാടകത്തിലെ കൂർഗ് വനങ്ങളുമായി അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം - ആറളം

3. ആറളം വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം - 55 ചതുരശ്രകിലോമീറ്റർ

4. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പുഴ - ചീങ്കണ്ണിപ്പുഴ

5. ആറളം വന്യജീവി സങ്കേതത്തിലെ വെള്ളച്ചാട്ടം - ചാവച്ചി വെള്ളച്ചാട്ടം

6. സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത് - ആറളം

7. ആറളം വനത്തിലെ ഏറ്റവും ഉയരമുള്ള മല - കാട്ടിബേട്ട

8. പൂമ്പാറ്റകളുടെ ദേശാടനം നിരീക്ഷിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - ആറളം

9. ആറളം വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ പുതിയയിനം ചിത്രശലഭങ്ങൾ - സഹ്യാദ്രി തവിടൻ, നാൽവരയൻ നീലി

10. നൂറിലധികം ശലഭയിനങ്ങളെ കണ്ടെത്തിയ കേരളത്തിലെ വന്യജീവി സങ്കേതം - ആറളം വന്യജീവി സങ്കേതം

Post a Comment

Previous Post Next Post