സി ശങ്കരൻ നായർ

സി ശങ്കരൻ നായർ ജീവചരിത്രം (C Sankaran Nair in Malayalam)

ജനനം: 1857 ജൂലൈ 11

മരണം: 1934 ഏപ്രിൽ 22

ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി. ശങ്കരൻ നായർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് സി. ശങ്കരൻ നായർ. 2001 ജൂലൈ ആറിന് അദ്ദേഹത്തെ ഭാരതം തപാൽ സ്റ്റാമ്പിലൂടെ ആദരിച്ചു. പാലക്കാട് മങ്കരയിൽ തഹസിൽദാരായിരുന്ന രാമുണ്ണി പണിക്കരുടെ മകനായി 1857 ജൂലൈ 11 നാണ് സി. ശങ്കരൻ നായരുടെ ജനനം. 1880 ൽ അദ്ദേഹം അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി. മദ്രാസ് സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ, ഹൈക്കോടതി ജഡ്ജി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എന്നീ പദവികളിലൊക്കെ മഹത്തായ സേവനമാണ് ശങ്കരൻ നായർ കാഴ്ചവച്ചത്. 1887 ലെ കോൺഗ്രസ് സമ്മേളനത്തോടെ അദ്ദേഹം കോൺഗ്രസിലെ സജീവ അംഗമായി. 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ച ശങ്കരൻ നായർ ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാനത്തിനെതിരെ നിരന്തരം എഴുതി. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണമെന്ന് 1926 ൽ ആദ്യമായി അഭിപ്രായപ്പെട്ടത് ശങ്കരൻ നായരായിരുന്നു. 1908 മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നകന്ന അദ്ദേഹം 1934 ഏപ്രിൽ 22 ന് അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് അംഗമായ ആദ്യ മലയാളി - സി. ശങ്കരൻ നായർ

2. സർ പദവി ലഭിച്ച ആദ്യ മലയാളി - സി. ശങ്കരൻ നായർ (1912)

3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായ ഏക മലയാളി (1897) - സി. ശങ്കരൻ നായർ

4. കോണ്‍ഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ (35) പ്രസിഡന്റ് മൗലാന അബൂള്‍ കലാം ആസാദാണ്‌ (1923). എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ (40) കോണ്‍ഗ്രസ്‌ പ്രസിഡന്റ് ആര്‌? - സി. ശങ്കരൻ നായർ

5. സൈമണ്‍ കമ്മിഷനുമായി സഹകരിക്കാനുള്ള ഇന്ത്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ (1928) ആരായിരുന്നു - സി. ശങ്കരൻ നായർ

6. 1904-ല്‍ “കമാന്‍ഡര്‍ ഓഫ്‌ ദ ഇന്ത്യന്‍ എമ്പയര്‍” എന്ന ബഹുമതിക്ക്‌ അര്‍ഹനായ മലയാളി - സി. ശങ്കരൻ നായർ

7. “ഗാന്ധിയും അരാജകത്വവും” എന്ന പുസ്തകം എഴുതിയതാര്‌ - സി. ശങ്കരൻ നായർ

8. കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളനത്തിന്റെ അധ്യക്ഷന്‍ - സി. ശങ്കരൻ നായർ

9. 1919-ലെ ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌ വൈസ്രോയിയുടെ എക്സിക്യുട്ടീവ്‌ കൗണ്‍സിലില്‍നിന്ന്‌ രാജി വച്ചതാര്‌ - സി. ശങ്കരൻ നായർ

10. പഞ്ചാബ്‌ ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറുമായുള്ള നിയമ യുദ്ധത്തിലേര്‍പ്പെട്ട മലയാളി - സി. ശങ്കരൻ നായർ

11. ഇന്ത്യക്കാരനായ ആദ്യ അഡ്വക്കറ്റ് ജനറൽ - സി ശങ്കരൻ നായർ 

12. മദ്രാസ് ഹൈക്കോടതിയിലെ ബാരിസ്റ്ററല്ലാത്ത ആദ്യ ജഡ്ജി - സി ശങ്കരൻ നായർ 

13. വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽ അംഗമായ മൂന്നാമത്തെ ഇന്ത്യക്കാരൻ - സി ശങ്കരൻ നായർ 

14. കേരള ചരിത്രത്തിലെ ആദ്യ തൊഴിലാളി പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വ്യക്തി - സി ശങ്കരൻ നായർ (1894)

Post a Comment

Previous Post Next Post