ചാലക്കുടി പുഴ

ചാലക്കുടി പുഴ (Chalakudy River in Malayalam)

കേരളത്തിലെ അഞ്ചാമത്തെ വലിയ നദി. 145.5 കി.മീറ്ററാണ് നീളം. തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നാണിവയുടെ ഉത്ഭവമെങ്കിലും കേരളത്തിലെ പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കർപ്പാറ, ആനക്കയം എന്നീ പുഴകൾ ചേർന്നാണ് ചാലക്കുടിയാറ് രൂപം കൊള്ളുന്നത്. തമിഴ്‌നാട്ടിലൂടെ ഒഴുകി കേരളത്തിലെത്തുന്ന ചാലക്കുടിപ്പുഴ, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു. തൃശൂർ ജില്ലയിൽ, ചാലക്കുടിയാറ് രൂപം കൊടുക്കുന്ന രണ്ടു വെള്ളച്ചാട്ടങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാൽ എന്നിവ. ഇലന്തിക്കരയിൽ (പുത്തൻവേലിക്കര, എറണാകുളം) വച്ച് ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്നു. പിന്നീട്, ഇവ ഒന്നിച്ചൊഴുകി കൊടുങ്ങല്ലൂർ കായലുമായും അതിനുശേഷം അറബിക്കടലുമായും ചേരുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളത്തിലെ അഞ്ചാമത്തെ വലിയ നദി - ചാലക്കുടി പുഴ (145.5 കി.മീ)

2. ചാലക്കുടിപ്പുഴയുടെ ഉത്ഭവം - തമിഴ്‌നാട്ടിലെ ആനമലയിൽ 

3. ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി - ചാലക്കുടി പുഴ

4. ചാലക്കുടി പുഴ ഏതെല്ലാം പുഴകൾ ചേർന്നാണ് രൂപംകൊള്ളുന്നത് - പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കർപ്പാറ, ആനക്കയം

5. ചാലക്കുടി പുഴ ഒഴുക്കുന്ന കേരളത്തിലെ ജില്ലകൾ - പാലക്കാട്, തൃശൂർ, എറണാകുളം

6. ചാലക്കുടിയാറ് രൂപം കൊടുക്കുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ - അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത് 

7. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം - അതിരപ്പിള്ളി

8. ചാലക്കുടി പുഴ പതിക്കുന്ന കായൽ ഏതാണ് - കൊടുങ്ങല്ലൂർ കായൽ 

9. ചാലക്കുടി പുഴ പതിക്കുന്നത് എവിടെ - പെരിയാർ

10. ഷോളയാർ ജലവൈദ്യുതപദ്ധതി, പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി എന്നിവ സ്ഥാപിച്ചിരിക്കുന്ന നദി - ചാലക്കുടി പുഴ

11. ജലസേചനത്തിനായി ചാലക്കുടി പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഡാം - തുമ്പൂർമൂഴി

Post a Comment

Previous Post Next Post