മഞ്ചേശ്വരം പുഴ

മഞ്ചേശ്വരം പുഴ (Manjeswaram River in Malayalam)

കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്നത് കാസർഗോഡ് ജില്ലകളിലൂടെയാണ് (12). അതിൽ ഷിറിയ, ഉപ്പള, മഞ്ചേശ്വരം, നീലേശ്വരം, മൊഗ്രാൽ പുഴകളാണ് പ്രധാനപ്പെട്ടവ. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയായ മഞ്ചേശ്വരം പുഴ,  തലപ്പാടിപ്പുഴ എന്നും അറിയപ്പെടുന്നു. കർണാടക - കേരള അതിർത്തിയിലെ 60 മീറ്റർ ഉയരത്തിലുള്ള ബാലെപ്പൂണി കുന്നുകളിൽനിന്ന് ഉദ്ഭവിക്കുന്ന ഈ പുഴ കാസർഗോഡ് ജില്ലയിലെ ഉപ്പള കായലിൽ പതിക്കുന്നു. പിന്നീട്, ഇവ ഒന്നിച്ചൊഴുകി ബാഗ്രയ്ക്കും മഞ്ചേശ്വരത്തിനും ഇടയിലുള്ള മഞ്ചേശ്വരം അഴിമുഖത്ത് വച്ച് അറബിക്കടലുമായും ചേരുന്നു. കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും മഞ്ചേശ്വരം പുഴയ്ക്കാണ്. 16 കിലോമീറ്ററാണ് ഈ പുഴയുടെ നീളം. പാവുറുവാണ് മഞ്ചേശ്വരം പുഴയുടെ പ്രധാന പോഷകനദി. കേരളത്തിൽ കാസർഗോഡ് ജില്ലയിലൂടെ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന ജില്ല - കാസർഗോഡ് 

2. കാസർഗോഡ് ജില്ലയിലൂടെ ഒഴുകുന്ന പുഴകളുടെ എണ്ണം - പന്ത്രണ്ട് 

3. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി - മഞ്ചേശ്വരം പുഴ

4. കേരളത്തിലെ ഏറ്റവും ചെറിയ നദി - മഞ്ചേശ്വരം പുഴ

5. മഞ്ചേശ്വരം പുഴയുടെ നീളം - 16 കിലോമീറ്റർ 

6. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ - ഉപ്പള കായൽ

7. ഉപ്പള കായൽ സ്ഥിതിചെയ്യുന്ന ജില്ല - കാസർഗോഡ് 

8. മഞ്ചേശ്വരം പുഴയുടെ ഉത്ഭവം - ബാലെപ്പൂണി കുന്നുകളിൽനിന്ന്

9. മഞ്ചേശ്വരം പുഴയുടെ മറ്റൊരു പേര് - തലപ്പാടിപ്പുഴ

10. മഞ്ചേശ്വരം പുഴ പതിക്കുന്നത് -  ഉപ്പള കായൽ

11. മഞ്ചേശ്വരം പുഴയുടെ പ്രധാന പോഷകനദി - പാവുറു

Post a Comment

Previous Post Next Post