ഡോ വി.വി. വേലുക്കുട്ടി അരയൻ

ഡോ വി.വി. വേലുക്കുട്ടി അരയൻ (Dr V.V Velukkutty Arayan)

ജനനം: 1894 മാർച്ച് 11

മരണം: 1969 മെയ് 31

1894 മാർച്ച് 11ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്ത് ആലപ്പാട് എന്ന കടലോരഗ്രാമത്തിൽ വേലുക്കുട്ടി അരയൻ ജനിച്ചു. നവോത്ഥാന നായകൻ, കവി, സാഹിത്യകാരൻ, ഡോക്ടർ, വിമർശകൻ, ശാസ്ത്രജ്ഞൻ, ചരിത്രക്കാരൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധി നേടിയ ഒരു ബഹുമുഖപ്രതിഭയായിരുന്നു ഡോ. വി.വി. വേലുക്കുട്ടി അരയൻ. ധർമ പോഷിണി വാരിക, സമാധാനം മാസിക, തീരദേശം വാരിക, കലാകേരളം മാസിക, ചിരിമാസിക തുടങ്ങിയവ ഡോ. വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ ആരംഭിച്ച മറ്റ്  പ്രസിദ്ധീകരണങ്ങളാണ്. രസലക്ഷണ സമുച്ചയം, വാസവദത്താ നിർവ്വാണം (ആട്ടക്കഥ), കുറുക്കൻ കഥകൾ (ബാലസാഹിത്യം) തുടങ്ങിയവ വേലുക്കുട്ടി അരയന്റെ പ്രധാന കൃതികളാണ്. ത്രിവിക്രമൻ, വജ്ര സൂചി, ആലപ്പാടൻ, ചക്ഷുശ്രവണൻ, ആലപ്പാട്ടു ബാലൻ, കുംഭാണ്ഡൻ, ചെമ്മാന്ത്രം, മണി തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികാനാമങ്ങളാണ്. അരയവംശ പരിപാലന യോഗം, അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ വർക്കേഴ്‌സ് യൂണിയൻ എന്നിവയാണ് വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. 'അരയൻ' എന്ന മാസിക സ്ഥാപിച്ചത് - വേലുക്കുട്ടി അരയൻ 

2. 1908 ൽ ചെറിയഴീക്കൽ വിജ്ഞാനസന്ദായനി ഗ്രന്ഥശാല സ്ഥാപിച്ചത് ആരാണ്? - ഡോ വേലുക്കുട്ടി അരയൻ 

3. ചെറിയഴീക്കൽ അരയ വംശപരിപാലന യോഗം സ്ഥാപിച്ചത് ആരാണ്? - വേലുക്കുട്ടി അരയൻ 

4. 1919 ലെ സമസ്ത കേരളീയ അരയ മഹാജന യോഗം സ്ഥാപിച്ചത് ആരാണ്? - ഡോ വേലുക്കുട്ടി അരയൻ 

5. അരയൻ (1917) പത്രം ആരുടെ നേതൃത്വത്തിലാണ് ആരംഭിച്ചത് - വേലുക്കുട്ടി അരയന്റെ 

6. 1924 ൽ സംഘടിക്കപ്പെട്ട തിരുവിതാംകൂർ അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറി ആരായിരുന്നു? - വേലുക്കുട്ടി അരയൻ 

7. ഡോ വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ അഖില നാവികത്തൊഴിലാളി സംഘം പ്രവർത്തനം ആരംഭിച്ചത് എന്നാണ്? - 1931 ൽ 

8. ഏതു വർഷമാണ് അരയൻ പത്രം നിരോധിച്ചത്? - 1938 ൽ 

9. മത്സ്യബന്ധന മേഖലയിലെ ശാസ്ത്രീയ പുരോഗതിക്കായി ഡോ. വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ 1948 ൽ ആരംഭിച്ച മാസിക: - ഫിഷറീസ് മാഗസീൻ 

10. ഉൾനാടൻ മത്സ്യകൃഷി വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ തയ്യാറാക്കിയ പദ്ധതി - ഇൻലാൻഡ് ഫിഷറീസ് സ്കീം 

11. കുംഭാണ്ഡൻ എന്ന തൂലികാ നാമത്തിലറിയപ്പെടുന്നത് ആരാണ് - ഡോ. വേലുക്കുട്ടി അരയൻ 

12. ഡോ. വേലുക്കുട്ടി അരയൻ അന്തരിച്ചത് എന്നാണ്? - 1969 ൽ

13. വേലുക്കുട്ടി അരയൻ സ്ഥാപിച്ച പ്രസ്ഥാനം - അരയവംശ പരിപാലന യോഗം 

14. അരയവംശ പരിപാലന യോഗം സ്ഥാപിച്ച വർഷം - 1916 

15. വേലുക്കുട്ടി അരയൻ 1919 ൽ ആരംഭിച്ച പ്രസ്ഥാനം - സമസ്‌ത കേരളീയ അരയ മഹാജന യോഗം (1919)

16. വേലുക്കുട്ടി അരയൻ രൂപം നൽകിയ രാഷ്ട്രീയ സംഘടന - തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ 

17. അഖില തിരുവിതാംകൂർ നാവികത്തൊഴിലാളി സംഘത്തിന് രൂപം നൽകിയത് ആര്? - വേലുക്കുട്ടി അരയൻ

18. 1949 ൽ ആദ്യമായി സംഘടിപ്പിച്ച ഫിഷറീസ് കോൺഫറൻസിന്റെ സൂത്രധാരൻ ആരായിരുന്നു - വേലുക്കുട്ടി അരയൻ

19. വേലുക്കുട്ടി അരയൻ എഴുതിയ ആട്ടക്കഥ - വാസവദത്താ നിർവ്വാണം

20. വേലുക്കുട്ടി അരയൻ എഴുതിയ ബാലസാഹിത്യ കൃതി - കുറുക്കൻ കഥകൾ

21. വേലുക്കുട്ടി അരയൻ സ്ഥാപിച്ച സ്കൂൾ - ചെറിയഴീക്കൽ 

22. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവർക്ക് വിദ്യ നൽകാൻ വേലുക്കുട്ടി അരയൻ കണ്ടെത്തിയ മാർഗം - നിശാപാഠശാലകൾ 

23. ഓണം ഡേ എന്ന കൃതി രചിച്ചത് - വേലുക്കുട്ടി അരയൻ

24. അരയൻ മാസിക, അരയ സ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചത്? - ഡോ. വേലുക്കുട്ടി അരയൻ

Post a Comment

Previous Post Next Post