ഓഗസ്റ്റ് ഓഫർ

ഓഗസ്റ്റ് ഓഫർ (August Offer in Malayalam)

1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ 1940 ൽ സഖ്യകക്ഷികളുടെ സ്ഥിതി പരുങ്ങലിലായിരുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങളെ ജർമ്മനി ആക്രമിച്ചു കീഴടക്കി. ബ്രിട്ടൻ ജർമൻ ആക്രമണത്തിനു വിധേയമായിരുന്നു. ഈ അവസരത്തിൽ തങ്ങൾ ഫാസിസത്തിനും നാസിസത്തിനുമെതിരാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. തുടർന്ന് ഇന്ത്യൻ പിന്തുണ നേടുന്നതിനായി ബ്രിട്ടീഷ് വൈസ്രോയി ലിൻലിത്ഗോ പുറപ്പെടുവിച്ച പ്രസ്താവനയാണ് ആഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്നത്. ഇതിൽ പ്രധാനമായും മൂന്നു വ്യവസ്ഥകളാണുണ്ടായിരുന്നത്. ഇന്ത്യൻ പ്രതിനിധികളെ ഉൾപ്പെടുത്തി വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കും, ബ്രിട്ടീഷുകാരെയും ഇന്ത്യക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു യുദ്ധകാര്യ ഉപദേശകസമിതി രൂപവത്കരിക്കും, ഭാവിയിൽ ഭരണഘടന രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുക. യുദ്ധാനന്തരം ഇന്ത്യക്ക് 'പുത്രികാരാജ്യ' പദവി നൽകുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ. പക്ഷേ, കോൺഗ്രസും മുസ്ലിം ലീഗും ഇത് തള്ളിക്കളഞ്ഞു. ഈ വാഗ്ദാനങ്ങൾ 'ഓഗസ്റ്റ് ഓഫർ' എന്നാണറിയപ്പെടുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. 1939 ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് ഗവൺമെന്റ് നടത്തിയ പ്രഖ്യാപനം - ആഗസ്റ്റ് ഓഫർ 

2. 1940 ഓഗസ്റ്റ് എട്ടാം തീയതി ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ചത് - ലിൻലിത്ഗോ പ്രഭു 

3. ബ്രിട്ടന്റെ ഓഗസ്റ്റ് ഓഫറിലെ വാഗ്ദാനങ്ങൾ - ആഗസ്റ്റ് ഓഫർ അനുസരിച്ച് യുദ്ധാനന്തരം ഇന്ത്യക്ക് 'പുത്രികാരാജ്യ' പദവിയും, ഭാവിയിൽ ഭരണഘടന രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യവും, കൂടുതൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യവും നൽകും എന്ന് പ്രഖ്യാപിച്ചു 

4. ഓഗസ്റ്റ് വാഗ്ദാനത്തെ എതിർത്ത സംഘടനകൾ - കോൺഗ്രസും മുസ്ലിം ലീഗും 

5. ഓഗസ്റ്റ് വാഗ്ദാനം മുന്നോട്ടുവച്ച സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി - വിൻസ്റ്റൺ ചർച്ചിൽ 

Post a Comment

Previous Post Next Post