വ്യക്തി സത്യാഗ്രഹം

വ്യക്തി സത്യാഗ്രഹം (Individual Satyagraha)

ബ്രിട്ടൺ അവരുടെ ഇന്ത്യാനയത്തിലൊരു മാറ്റവും വരുത്തില്ലെന്ന് ബോധ്യമായതിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു. ബ്രിട്ടന്റെ യുദ്ധസന്നാഹങ്ങളെ തടസ്സപ്പെടുത്താൻ കോൺഗ്രസിനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സമരം വ്യക്തി സത്യാഗ്രഹമായി പരിമിതപ്പെടുത്തിയത്. 1940 ഒക്ടോബർ 17 ന് ആചാര്യ വിനോബാഭാവെ വ്യക്തി സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു. 1940 നവംബറിനും 1941 ഫെബ്രുവരിക്കുമിടയിൽ അനേകം കോൺഗ്രസ് നേതാക്കന്മാർ സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആഗസ്റ്റ് വാഗ്ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം - വ്യക്തി സത്യാഗ്രഹം 

2. 1940 ലെ വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ വ്യക്തി സത്യാഗ്രഹി - വിനോബാഭാവെ

3. വ്യക്തി സത്യാഗ്രഹം ആരംഭിച്ച സ്ഥലം - പൗനാർ 

4. വ്യക്തി സത്യാഗ്രഹം ആരംഭിച്ച ദിവസം - 1940 ഒക്ടോബർ 17 

5. വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ സത്യാഗ്രഹി - ജവഹർലാൽ നെഹ്‌റു 

6. വ്യക്തി സത്യാഗ്രഹത്തിലെ മൂന്നാമത്തെ സത്യാഗ്രഹി - ബ്രഹ്മദത്ത് 

7. 'ദില്ലിചലോ പ്രസ്ഥാനം' ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു - വ്യക്തി സത്യാഗ്രഹം 

8. കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തി സത്യാഗ്രഹി - കെ.കേളപ്പൻ

Post a Comment

Previous Post Next Post