ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ (Political Parties in India)

■ തിരഞ്ഞെടുപ്പു കമ്മീഷനാണ് ഇന്ത്യയിൽ രാഷ്ട്രീയ കക്ഷികൾക്ക് അംഗീകാരം നൽകുന്നത്.

■ ദ്രാവിഡർ കഴകമാണ് പൂർണമായ അർത്ഥത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ദ്രാവിഡ രാഷ്ട്രീയകക്ഷി. 'പെരിയോർ' എന്നു വിളിക്കപ്പെട്ട ഇ.വി.രാമസ്വാമി നായ്ക്കരാണ് സ്ഥാപകൻ.

■ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സ്ഥാപിച്ചത് സി.എൻ.അണ്ണാദുരൈ. 1972ൽ എം.ജി.രാമചന്ദ്രൻ സ്ഥാപിച്ച പാർട്ടിയാണ് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ). പാട്ടാളിമക്കൾ കക്ഷിയുടെ (പി.എം.കെ) സ്ഥാപകൻ ഡോ.എൻ.രാംദാസ്. തമിഴ് നടൻ വിജയകാന്ത് സ്ഥാപിച്ച പാർട്ടിയാണ് ദേശീയ മുർപോക്കു ദ്രാവിഡർ കഴകം (ഡി.എം.ഡി.കെ).

■ കേരളത്തിൽ, എഴുത്തുകാരി കമലാസുരയ്യ (മാധവിക്കുട്ടി) രൂപം കൊടുത്ത പാർട്ടി 'ലോക്സേവാ പാർട്ടി'. 'കേരള പീപ്പിൾസ് പാർട്ടി' സിനിമാനടൻ ദേവന്റെതാണ്. ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ ഉടലെടുത്ത രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ മഹാസഭ.

■ ഭാരതീയ ജനതാപാർട്ടി (ബി.ജെ.പി) സ്ഥാപിതമായത് 1980 ൽ. 1966, ജൂൺ 19 ന് ബാൽതാക്കറെ രൂപം നൽകിയതാണ് 'ശിവസേന'. തെലുങ്ക് ദേശം പാർട്ടി സ്ഥാപകൻ എം.ടി.രാമറാവു.

■ നേതാജി സുബാഷ് ചന്ദ്രബോസ്, 1939 മെയ് 3 ന് രൂപം കൊടുത്ത കക്ഷിയാണ് 'ഫോർവേഡ് ബ്ലോക്ക്'.

■ ശരത് പവാർ, പി.എ.സാങ്മ, താരിഖ് അൻവർ എന്നിവർ ചേർന്ന് 1999, മെയ് 25 ന് രൂപവത്കരിച്ചതാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി).

■ ലാലു പ്രസാദ് യാദവിന്റെ പാർട്ടിയാണ് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി).

■ 1992 ൽ മുലായം സിങ് യാദവ് രൂപം കൊടുത്തതാണ് സമാജ്‌വാദി പാർട്ടി. ലോക് ജനശക്തി പാർട്ടി (എൽ.ജെ.എസ്.പി) രാം വിലാസ് പാസ്വാന്റെതാണ്.

■ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ പിളർപ്പുണ്ടായത് 1964 ൽ. 1940 ലാണ് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എസ്.പി) രൂപംകൊണ്ടത്.

■ 1964 ഒക്ടോബർ 9 നു രൂപംകൊണ്ട കേരള കോൺഗ്രസിന്റെ സ്ഥാപകൻ കെ.എം.ജോർജ്.

■ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) കെ.ആർ.ഗൗരിയമ്മ നേതൃത്വം നൽകിയ കക്ഷിയാണ്.

■ ദേശീയ പാർട്ടിയായി അംഗീകാരം കിട്ടാൻ പൊതു തിരഞ്ഞെടുപ്പിൽ, കുറഞ്ഞത് നാലു സംസ്ഥാനങ്ങളിൽനിന്നെങ്കിലും ആറ് ശതമാനമോ അതിൽ കൂടുതലോ വോട്ട് ലഭിച്ചിരിക്കണം. കൂടാതെ, കുറഞ്ഞത് നാലു ലോക്സഭാ സീറ്റുകളെങ്കിലും നേടിയിരിക്കണം. മൂന്നു സംസ്ഥാനങ്ങളിൽ നിന്നെങ്കിലുമായി ലോക്സഭാ സീറ്റുകളുടെ രണ്ടു ശതമാനം (11 സീറ്റുകൾ) നേടിയവയ്ക്കും ദേശീയ പാർട്ടി അംഗീകാരം ലഭിക്കും.

■ നിലവിൽ ഇന്ത്യയിൽ 6 ദേശീയ പാർട്ടികളുണ്ട്.

■ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും സംസ്ഥാനത്ത് 6 ശതമാനത്തിൽ കുറയാതെ വോട്ടു നേടിയ കക്ഷിക്ക് 'സ്റ്റേറ്റ് പാർട്ടി' അംഗീകാരം ലഭിക്കും.

■ നിയമസഭയിലെ ആകെ സീറ്റുകളുടെ മൂന്നുശതമാനം, അഥവാ മൂന്നു നിയമസഭാ സീറ്റ് (ഏതാണോ കൂടുതൽ അത്) നേടുന്ന പാർട്ടികൾക്കും സ്റ്റേറ്റ് പാർട്ടി അംഗീകാരം ലഭിക്കും.

■ തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ചിരഞ്ജീവി 2008 ൽ ആന്ധ്രയിൽ രൂപം നൽകിയ കക്ഷിയാണ് പ്രജാ രാജ്യം പാർട്ടി.

■ ലോക്സഭയിൽ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്നിട്ടുള്ള ഏക സംസ്ഥാന കക്ഷിയാണ് തെലുങ്കു ദേശം പാർട്ടി (1984 - 89)

ദേശീയ പാർട്ടികൾ 

1. ആം ആദ്‌മി പാർട്ടി (ചൂൽ)

2. ബി.എസ്.പി (1984, ആന)

3. ബി.ജെ.പി (1980, താമര) 

4. സി.പി.എം (1964, അരിവാൾ ചുറ്റിക നക്ഷത്രം)

5. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1885, കൈപ്പത്തി)

6. നാഷണൽ പീപ്പിൾസ് പാർട്ടി (2013, പുസ്തകം)

പ്രാദേശിക പാർട്ടികളും ചിഹ്നവും

1. ശിവസേന (വില്ല്)

2. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)

3. തെലുങ്ക് ദേശം (സൈക്കിൾ)

4. ദ്രാവിഡ മുന്നേറ്റ കഴകം (ഉദയസൂര്യൻ)

5. സമാജ് വാദി പാർട്ടി (സൈക്കിൾ)

6. ആം ആദ്‌മി പാർട്ടി (ചൂൽ)

7. തെലുങ്കാന രാഷ്ട്രസമിതി (കാർ)

8. ജനതാ ദൾ (സെക്കുലർ) (കറ്റയേന്തിയ കർഷക സ്ത്രീ)

9. ജാർഖണ്ഡ് മുക്തിമോർച്ച (വില്ല്)

10. ജനതാ ദൾ യുണൈറ്റഡ് (അമ്പ്)

11. രാഷ്ട്രീയ ജനതാ ദൾ (റാന്തൽ)

12. എൻ.സി.പി (1999, ക്ലോക്ക്) 

13. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്

14. സി.പി.ഐ

രാഷ്ട്രീയപാർട്ടികൾ സ്ഥാപകർ

1. ഐ.എൻ.സി - എ.ഒ.ഹ്യൂം 

2. ഭാരതീയ ജനത പാർട്ടി - ശ്യാമപ്രസാദ് മുഖർജി 

3. സി.പി.ഐ - എം.എൻ റോയ് 

4. എൻ.സി.പി - ശരത് പവാർ 

5. സ്വരാജ് പാർട്ടി - മോത്തിലാൽ നെഹ്‌റു/സി.ആർ ദാസ് 

6. ശിവസേന - ബാൽതാക്കറെ 

7. ദ്രാവിഡ മുന്നേറ്റ കഴകം - സി.എൻ.അണ്ണാദുരൈ 

8. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം - എം.ജി.രാമചന്ദ്രൻ 

9. ദ്രാവിഡ കഴകം - ഇ.വി.രാമസ്വാമി നായ്ക്കർ 

10. പ്രജാരാജ്യം - ചിരഞ്ജീവി 

11. തെലുങ്ക് ദേശം - എൻ.ടി.രാമറാവു 

12. കേരള കോൺഗ്രസ് - കെ.എം.ജോർജ് 

13. ജനാധിപത്യ സംരക്ഷണ സമിതി - ഗൗരിയമ്മ 

14. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി - എം.വി.രാഘവൻ 

15. എം.ഡി.എം.കെ - വൈക്കോ 

16. ദേശീയ മുർപോക്കു ദ്രാവിഡർ കഴകം - വിജയകാന്ത് 

17. രാഷ്ട്രീയ മഹാ സഭ - സി.കെ.ജാനു 

18. കേരള പീപ്പിൾസ് പാർട്ടി - ദേവൻ 

19. ആം ആദ്‌മി പാർട്ടി - അരവിന്ദ് കെജ്‌രിവാൾ 

20. ആന്റി കറപ്‌ഷൻ ഡൈനാമിക് പാർട്ടി - ജസ്റ്റിസ് സി.എസ്. കർണ്ണൻ

21. പി.ആർ.ജെ.എ - ഇറോം ഷർമ്മിള 

22. മക്കൾ നീതിമയ്യം - കമൽഹാസൻ 

23. അമ്മ മക്കൾ മുന്നേറ്റ കഴകം - ടി.ടി.വി. ദിനകരൻ 

24. ഹമ്റോ സിക്കിം - ബൈജൂങ് ബൂട്ടിയ 

25. ലോക്താന്ത്രിക് ജനതാ ദൾ - ശരദ് യാദവ് 

Post a Comment

Previous Post Next Post