ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (Other Backward Classes Commission)

സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായത്തെ (1992) തുടർന്ന് 1993 - ലാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായിരുന്നു. 2018 ലെ 102-ാം ഭരണഘടന ഭേദഗതിയോടെ ഭരണഘടനാ പദവി ലഭിച്ചു. ഒ.ബി.സി (അദർ ബാക്വേഡ് ക്ലാസസ്) പട്ടികയിൽ സമുദായങ്ങളെ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച് പരിശോധിക്കുകയും സർക്കാറിനെ ഉപദേശിക്കുകയുമാണ് ചുമതല. കമ്മീഷന്റെ ഉപദേശം നടപ്പാക്കാൻ നിയമപ്രകാരം സർക്കാർ ബാധ്യസ്ഥനാണ്. ഒരു ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും മൂന്ന് അംഗങ്ങളുമാണുള്ളത്. ഡോ. ഭഗവാൻ ലാൽ സാഹ്നിയാണ് ഇപ്പോഴത്തെ ചെയർപേഴ്സൺ. ആസ്ഥാനം ന്യൂഡൽഹി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപവത്കരിച്ചത് - 1993 ഓഗസ്റ്റ് 14 

2. ഏത് വിധിയെത്തുടർന്നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ രൂപീകൃതമായത് - സുപ്രീം കോടതിയുടെ മണ്ഡൽ വിധിന്യായം 

3. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനെയും വൈസ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - രാഷ്‌ട്രപതി 

4. ഒ.ബി.സി കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി - 3 വർഷം 

5. ഒ.ബി.സി കമ്മീഷനിലെ അംഗസംഖ്യ - ചെയർമാൻ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ

6. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ - ആർ.എൻ.പ്രസാദ് 

7. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ - ഡോ. ഭഗവാൻ ലാൽ സാഹ്നി

8. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ - ജസ്റ്റിസ് ജി ശശിധരൻ

Post a Comment

Previous Post Next Post