ചന്ദ്രഗ്രഹണം എന്നാൽ എന്ത്

ചന്ദ്ര ഗ്രഹണം എന്നാൽ എന്ത് (Lunar Eclipse)

ഭൂമിയുടെ നിഴൽ ചന്ദ്രതലത്തിൽ പതിക്കുമ്പോൾ ചന്ദ്രൻ ഭാഗികമായോ പൂർണമായോ അദൃശ്യമാകുന്ന അവസ്ഥയാണിത്. പൂർണചന്ദ്രഗ്രഹണ സന്ദർഭങ്ങളിൽപോലും ചന്ദ്രന്റെ രൂപം പാടെ അപ്രത്യക്ഷമാകാറില്ല. ഭൂമിയുടെ അന്തരീക്ഷം അപഭംഗം ചെയ്യുന്ന പ്രകാശത്തിൽനിന്നു വേർതിരിയുന്ന ചുവന്ന രശ്മികൾ തട്ടുന്നത് നിമിത്തം ചന്ദ്രന് ഒരു ചുവന്ന നിറം ഉണ്ടാകും. അങ്ങനെ ചന്ദ്രഗ്രഹണം ഒരു ചുവന്ന ചന്ദ്രദർശനമായിത്തീരാറുണ്ട്. വെളുത്തവാവു ദിവസങ്ങളിൽ മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കാറുള്ളത്. പരമാവധി ദൈർഘ്യം ഒരു മണിക്കൂർ 40 മിനിറ്റ്.

സാറോസ് സൈക്കിൾ 

ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ് സാറോസ് സൈക്കിൾ. 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത് (6585.3 ദിനങ്ങൾ). സാറോസ് സൈക്കിൾ ഉപയോഗിച്ച്, ഗ്രഹണങ്ങൾ പ്രവചിക്കാനാവും. പ്രാചീന ബാബിലോണിയക്കാരാണ് ഈ ഗ്രഹണചക്രം കണ്ടുപിടിച്ചത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ചന്ദ്രന്റെ ഗ്രഹണതോത് അളക്കുന്ന സ്കെയിൽ - ഡാൻജൻ സ്കെയിൽ 

2. ചന്ദ്ര ഗ്രഹണം ഉണ്ടാവുന്ന ദിവസം - വെളുത്തവാവ്/പൗർണ്ണമി 

3. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എപ്പോഴാണ് - സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ 

4. ചന്ദ്രനെക്കുറിച്ചുള്ള പഠനം - സെലിനോളജി 

5. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള പഠന ശാസ്ത്രശാഖ - സെലിനോഗ്രാഫി 

6. എന്താണ് സൂപ്പർ മൂൺ - വർഷത്തിലൊരിക്കൽ ചന്ദ്രനെ സാധാരണ കാണുന്നതിന്റെ പതിനാല് ശതമാനം അധികം വലുപ്പത്തിൽ കാണാനാകും. ഇതാണ് 'സൂപ്പർ മൂൺ'. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് ഇത് കാണാനാവുക.

7. ഭൂമിയിൽ നിന്ന എത്ര അകലെയാണ് ചന്ദ്രൻ? - 3,84,400 കിലോമീറ്റർ 

8. എത്ര ദിവസം കൊണ്ടാണ് ചന്ദ്രൻ ഒരു തവണ ഭൂമിയെ വലംവയ്ക്കുന്നത്? - 27 ദിവസം

9. വളരെ നേർത്തതും ദുർബലവുമായ അന്തരീക്ഷമാണ് ചന്ദ്രന്റേത്. ഇത്തരം അന്തരീക്ഷങ്ങളെ വിളിക്കുന്ന പേരെന്താണ്? - എക്സോസ്ഫിയർ

Post a Comment

Previous Post Next Post