പെരിയാർ നദി

പെരിയാർ നദി (Periyar River) 

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. പെരിയാർ ആരംഭിക്കുന്നിടത്തുള്ള കൃതിമ തടാകമാണ് പെരിയാർ തടാകം. സഹ്യപർവ്വതത്തിലെ ശിവഗിരി മലയാണ് പെരിയാറിന്റെ ഉത്ഭവ സ്ഥാനം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ സമർത്ഥിച്ചിരിക്കുന്നത് പെരിയാറിന്റെ ഉത്ഭവം കേരളത്തിന്റെ ഭാഗമായിട്ടുള്ള ചൊക്കാംപെട്ടിയിൽ നിന്ന് എന്നാണ്. മുല്ലയാർ, മുതിരപ്പുഴ, പെരിഞ്ഞാൻകുട്ടി പുഴ, പെരുതുറയാർ, കട്ടപ്പനയാർ, ചെറുതോണിയാർ, തൊട്ടിയാര്‍ എന്നിവയാണ് പെരിയാറിന്റെ പ്രധാന പോഷകനദികൾ. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം, ലോവർ പെരിയാർ എന്നീ ജലവൈദ്യുതപദ്ധതികൾ നിർമിച്ചിരിക്കുന്നത് പെരിയാർ നദിയിലാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിലെ ഏറ്റവും വലിയ നദി - പെരിയാർ 

2. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാർ 

3. പെരിയാർ നദിയുടെ നീളം - 244 കി.മീ 

4. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി - പെരിയാർ 

5. 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി - പെരിയാർ 

6. ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ നദികൾ - പെരിയാർ, പമ്പ 

7. 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി - പെരിയാർ 

8. കേരളത്തിലെ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി - പെരിയാർ 

9. അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി - പെരിയാർ 

10. മുല്ലയാര്‍ ഏതിന്റെ പോഷകനദിയാണ്‌ - പെരിയാർ 

11. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി സ്ഥാപിച്ച മുതിരപ്പുഴ ഏതിന്റെ പോഷകനദിയാണ്‌ - പെരിയാർ 

12. പെരിയാറിന്റെ പതന സ്ഥാനം - വേമ്പനാട്ട് കായൽ

13. തൊട്ടിയാര്‍ ഏതിന്റെ പോഷകനദിയാണ്‌ - പെരിയാർ 

14. കേരളത്തിലെ ഏത്‌ നദിയാണ്‌ വൈദ്യുതി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്ത്‌ - പെരിയാർ 

15. കേരളത്തിലെ ഏത്‌ നദീവ്യൂഹത്തിലാണ്‌ ഏറ്റവും കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ നിര്‍മിച്ചിരിക്കുന്നത്‌ - പെരിയാർ 

16. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന നദി - പെരിയാർ

17. ശിവരാത്രിയാഘോഷത്തിനു പ്രസിദ്ധമായ ആലുവ മണപ്പുറം ഏത്‌ നദിയുടെ തീരത്താണ്‌ - പെരിയാർ 

18. ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഏത്‌ നദിയുടെ തീരത്താണ്‌ - പെരിയാർ 

19. ശങ്കരാചാര്യർ "പൂർണ" എന്ന് പരാമർശിച്ച നദി - പെരിയാർ 

20. മംഗലപ്പുഴ, മാര്‍ത്താണ്ഡപ്പുഴ എന്നിവ ഏതിന്റെ കൈവഴികളാണ്‌ - പെരിയാർ 

21. ഏത്‌ നദിയുടെ തീരത്താണ്‌ അദ്വൈതാശ്രമം സ്ഥിതി ചെയ്യുന്നത്‌ - പെരിയാർ 

22. തിരുവിതാംകൂറിലേക്കുള്ള ടിപ്പുസുല്‍ത്താന്റെ പടനീക്കം തടസ്സപ്പെട്ടത്‌ ഏത്‌ നദിയിലുണ്ടായ വെള്ളപ്പൊക്കം മൂലമാണ്‌ - പെരിയാർ 

23. ആലുവാപ്പുഴ, കാലടിപ്പുഴ എന്നിങ്ങനെ അറിയപ്പെടുന്ന നദി - പെരിയാർ 

24. ഏത്‌ നദിയിലുണ്ടായ വെള്ളപ്പൊക്കമാണ്‌ 1341-ല്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ നാശത്തിനു കാരണമായത്‌ - പെരിയാർ 

25. പെരിയാറിൽ 1924 ൽ ഉണ്ടായ വെള്ളപ്പൊക്കം അറിയപ്പെടുന്നത് - 99 ലെ വെള്ളപ്പൊക്കം

26. സുന്ദരമലയിലെ ശിവഗിരിയില്‍നിന്ന്‌ ഉത്ഭവിക്കുന്ന നദി - പെരിയാർ 

27. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട്‌ (മുല്ലപ്പെരിയാര്‍) ഏത്‌ നദീവ്യൂഹത്തിലാണ്‌ - പെരിയാർ 

28. പെരിയാറിന്റെയും മുല്ലയാറിന്റെയും സംഗമ പ്രദേശത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ട് - മുല്ലപെരിയാർ അണക്കെട്ട്

29. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിസ്ത്യന്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട മലയാറ്റൂര്‍ ഏത്‌ നദിയുടെ തീരത്താണ്‌ - പെരിയാർ 

30. കേരളത്തിലെ ഏറ്റവും ജലസമൃദ്ധമായ നദി - പെരിയാർ 

31. പെരിയാർ നദി ഒഴുകുന്ന ജില്ലകൾ - ഇടുക്കി, എറണാകുളം 

32. പെരിയാറിന്റെ തീരത്തുള്ള വന്യജീവിസങ്കേതങ്ങൾ - തേക്കടി വന്യജീവിസങ്കേതം, തട്ടേക്കാട് പക്ഷിസങ്കേതം 

33. പെരിയാർ നദീതീരപട്ടണങ്ങൾ - മലയാറ്റൂർ, ആലുവ, കാലടി 

34. കേരളത്തിലെ ആദ്യ മൾട്ടി - ഡിസിപ്ലനറി ഉത്ഖനന പ്രദേശമായ 'പട്ടണം' (എറണാകുളം) എന്ന സ്ഥലം നിലനിന്നിരുന്ന നദീതീരം - പെരിയാർ

35. തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പെരിയാർ

1 Comments

  1. Eeeമുൻ വർഷത്തെ ചോദ്യം വിഷയം തിരിച്ച് എങ്ങനേ ഇടാൻ പറ്റുന്നേ
    മറുപടി നൽകൂ
    എന്റെ നമ്പർ 7994750610 പറയ്യോ

    ReplyDelete
Previous Post Next Post