വിജിലൻസ് കമ്മീഷൻ

വിജിലൻസ് കമ്മീഷൻ (Central and State Vigilance Commission)

1964 ഫെബ്രുവരിയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കൃതമായത്. സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത്. 2003-ൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതിനെ തുടർന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു. വിസിൽ ബ്ലോവേഴ്‌സ് നിയമപ്രകാരം ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടിക്കൊണ്ട് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ വിജിലൻസ് കമ്മീഷന് പരാതി നൽകാം. ഒരു ചെയർപേഴ്സണും (സെൻട്രൽ വിജിലൻസ് കമ്മീഷണർ) രണ്ട് അംഗങ്ങളും (വിജിലൻസ് കമ്മീഷണർമാർ) അടങ്ങുന്നതാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ. നാല് വർഷം അഥവാ 65 വയസ്സ് ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി. പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതി തിരഞ്ഞെടുക്കുന്ന സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ന്യൂഡൽഹിയാണ് ആസ്ഥാനം. കേരള സംസ്ഥാനത്തിൽ വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോ ആണ് അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സെൻട്രൽ വിജിലൻസ് കമ്മീഷൻ നിലവിൽ വന്നത് - 1964 ഫെബ്രുവരി

2. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി

3. സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതി - പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി

4. സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി 

5. സെൻട്രൽ വിജിലൻസ് കമ്മീഷണറും രണ്ടിൽ കൂടാത്ത കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് - രാഷ്‌ട്രപതിയ്ക്ക് മുമ്പാകെ

6. സെൻട്രൽ വിജിലൻസ് കമ്മീഷണറും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക് 

7. സുപ്രീംകോടതിയുടെ നിർദേശപ്രകാരം സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി

8. സെൻട്രൽ വിജിലൻസ് കമ്മീഷന്‍ മേധാവികളുടെ കാലാവധി - നാല് വർഷം അല്ലെങ്കിൽ 65 വയസ്സ് 

9. ആദ്യത്തെ സെൻട്രൽ വിജിലൻസ് കമ്മീഷണർ - എൻ. ശ്രീനിവാസ റാവു

10. ഇപ്പോഴത്തെ സെൻട്രൽ വിജിലൻസ് കമ്മീഷന്‍ ചെയർമാൻ - സുരേഷ് എൻ പട്ടേൽ

Post a Comment

Previous Post Next Post