ബാങ്കിംഗ് ഓംബുഡ്സ്മാൻ

ബാങ്കിംഗ് ഓംബുഡ്സ്മാൻ (Banking Ombudsman)

ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ സംവിധാനം. 2006 ൽ നിലവിൽ വന്നു. ഇതിന്റെ പരിധിയിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ഷെഡ്യൂൾഡ് പ്രാഥമിക സഹകരണബാങ്കുകൾ തുടങ്ങിയവ ഉൾപ്പെടും. സംസ്ഥാന തലസ്ഥാനങ്ങളിലായി പതിനഞ്ച് ഓംബുഡ്സ്മാന്മാരെ റിസർവ് ബാങ്ക് നിയമിച്ചിട്ടുണ്ട്. നേരിട്ടോ, ഓൺലൈനായോ ഇ-മെയിൽ വഴിയോ പരാതിനൽകാം. ഇതിനുള്ള ഫോം റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരാതിക്കു വിധേയമായ ബാങ്ക് ഏത് ഓംബുഡ്സ്മാന്റെ അധികാരപരിധിയിലാണോ ആ ഓംബുഡ്സ്മാനാണ് പരാതിനൽകേണ്ടത്. ക്രെഡിറ്റ് കാർഡ്, മറ്റുതരത്തിലുള്ള സേവനങ്ങൾ തുടങ്ങി കേന്ദ്രീകൃത സംവിധാനത്തിൽ പെടുന്നവയെ സംബന്ധിക്കുന്ന പരാതികൾ ഉപഭോക്താവിന്റെ ബില്ലിംഗ് മേൽവിലാസം ഏതു പ്രദേശത്താണോ അവിടം ഉൾക്കൊള്ളുന്ന അധികാരപരിധിയിലുള്ള ഓംബുഡ്സ്മാന് നൽകണം. ഫീസ് ഈടാക്കുന്നതല്ല. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ പ്രദേശങ്ങളിലെ പരാതി നൽകേണ്ടത് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ബാങ്കിംഗ് ഓംബുഡ്സ്മാനാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ സംവിധാനം - ബാങ്കിംഗ് ഓംബുഡ്സ്മാൻ

2. ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്ഥാപിതമായ വർഷം - 1995 

3. ബാങ്കിംഗ് ഓംബുഡ്സ്മാൻ 1995 ൽ സ്ഥാപിതമായത് ഏത് നിയമ പ്രകാരമാണ് - ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949

4. ഇന്ത്യയിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം - 2006

5. നിലവിൽ ഇന്ത്യയിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ പ്രവർത്തിക്കുന്നത് ഏത് സ്കീം പ്രകാരമാണ് - ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 2006 

Post a Comment

Previous Post Next Post