പാനിപ്പത്ത് യുദ്ധം

പാനിപ്പത്ത് യുദ്ധം (Panipat War in Malayalam)

തിമൂര്‍ എന്ന മഹാജേതാവിന്റെ മരണത്തോടെ മംഗോളുകളുടെ നല്ലകാലം അസ്തമിച്ചു. അദ്ദേഹത്തിന്റെ പൗത്രൻ ബാബർ ഉത്തരേന്ത്യയിൽ വിജയകരമായ ആക്രമണത്തോടെ ഇന്ത്യയില്‍ മുഗള്‍വംശം നിലവിൽവന്നു. മദ്ധ്യ ഏഷ്യയില്‍ നിന്നുള്ള കഠിന സവാരിക്കാരായ കുതിരക്കാരെയും ഓട്ടോമൻ ടർക്കുകാരായ കൂലിപ്പട്ടാളക്കാരെയും നയിച്ച് ബാബർ മദ്ധ്യ ഏഷ്യയിൽ നിന്നു ഉത്തരേന്ത്യയിലെത്തി. 1525 ൽ അദ്ദേഹം പഞ്ചാബ് കീഴടക്കി, പിന്നീട് 2000 സൈനികരോടൊപ്പം സിന്ധുനദി കടന്ന് ദില്ലിയ്ക്ക് 53 മൈൽ വടക്കുള്ള പാനിപ്പത്തിൽ എത്തി. അതിനിടെ അദ്ദേഹം സൈന്യത്തെ 15000 ആക്കി വികസിപ്പിച്ചിരുന്നു. 

പിന്നീട്‌ അദ്ദേഹം ഇബ്രാഹിം ലോദിയുടെ നേതൃത്വത്തിലുള്ള 30,000 മുതല്‍ 40,000 വരെ പേരടങ്ങിയ സൈന്യത്തെ നേരിട്ടു. പ്രതിരോധമായിരുന്നു ബാബറിന്റെ തന്ത്രം. സൈന്യത്തിനുവേണ്ട സാധനസാമഗ്രഹികളുമായി പോകുന്ന കുതിരവണ്ടികളുടെ നിരയ്ക്കിടയിലുണ്ടായിരുന്ന വിടവുകളില്‍ അദ്ദേഹം ടര്‍ക്കുകള്‍ കൊണ്ടുവന്ന പീരങ്കികള്‍ അണിനിരത്തി. ബാബർ ശക്തമായൊരു സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലോദിക്കു കാണാൻ കഴിയുമായിരുന്നു. ബാബറിന്റെ പ്രതിരോധങ്ങൾക്കിടയിലൂടെയുള്ള വഴികള്‍ കണ്ടെത്താന്‍ ലോദി ദിവസങ്ങളോളം തന്ത്രപരമായ പല നീക്കങ്ങളും നടത്തി. ഇതില്‍ പാളിചകള്‍ സംഭവിച്ചപ്പോള്‍, 1526 ഏപ്രിൽ 20 ന്‌ അദ്ദേഹം നേരിട്ടുള്ളൊരു ആക്രമണം നടത്തി.

ബാബറിന്റെ സൈന്യനിര ഭേദിക്കുവാൻ അഫ്ഗാനികൾ പല ശ്രമങ്ങളും നടത്തി. പക്ഷേ, ഓരോ പ്രാവശ്യവും തോൽവിയായിരുന്നു ഫലം. ബാബറിന്റെ പ്രതിരോധനിരയുടേയും ആയുധങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം അഫ്ഗാൻകാരെ തീർത്തും അമ്പരിപ്പിച്ചു. ബാബർ പിന്നീട് കടന്നാക്രമണത്തിലേക്കു തിരിഞ്ഞു. തന്റെ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വിജയം നേടി. ഇബ്രാഹിം ലോദി ഉൾപ്പടെ ഏകദേശം 15000 അഫ്ഗാൻകാർ കൊല്ലപ്പെട്ടു. പിന്നീട് ദില്ലിയും ആഗ്രയും കീഴടക്കി ബാബർ വിജയയാത്ര തുടർന്നു. അങ്ങനെ അദ്ദേഹം മുഗൾ രാജവംശം സ്ഥാപിച്ചു. ഈ യുദ്ധത്തെ ഒന്നാം പാനിപ്പത്ത് യുദ്ധം എന്നു വിശേഷിപ്പിക്കുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം - 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം 

2. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1526 

3. ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത് - ഇബ്രാഹിം ലോദി

4. ഏത്‌ യുദ്ധത്തിനു ശേഷമാണ്‌ ബാബര്‍ ഡല്‍ഹിയും ആഗ്രയും കിഴടക്കിയത്‌? - ഒന്നാം പാനിപ്പത്ത് യുദ്ധത്തിനു ശേഷം

5. ഇന്‍ഡ്യയില്‍ മുഗള്‍ സാമാജ്യത്തിന്‌ തുടക്കം കുറിച്ച യുദ്ധം ഏത്‌? - രണ്ടാം പാനിപ്പത്ത് യുദ്ധം

6. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1556

7. ഭാരതത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിന് യഥാർത്ഥത്തിൽ കാരണമായ യുദ്ധം - രണ്ടാം പാനിപ്പത്ത് യുദ്ധം

8. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ മുഗൾ സൈന്യവുമായി ഏറ്റുമുട്ടിയ, മുഹമ്മദ് അദിൽഷായുടെ പടത്തലവൻ - ഹെമു

9. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബർക്കുവേണ്ടി മുഗൾ സൈന്യത്തെ നയിച്ചതാര് - ബൈറാംഖാൻ

10. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം - മൂന്നാം പാനിപ്പത്ത് യുദ്ധം

11. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1761

12. മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു - അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും 

13. മറാത്തികളെ മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ തോൽപിച്ച അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദേശം ചെയ്തത് - ഷാ ആലം രണ്ടാമനെ

Post a Comment

Previous Post Next Post