ലോധി വംശം

ലോധി രാജവംശം (Lodi Dynasty (1451-1526))

1451ൽ അവസാനത്തെ സയ്യിദ് രാജാവായ അലാവുദ്ദീൻ ആലംഷായെ പരാജയപ്പെടുത്തി ബഹലൂൽ ലോധി ലോധിവംശം സ്ഥാപിച്ചു. സിക്കന്തർ ലോധിയാണ് ലോധി സുൽത്താന്മാരിൽ സമർഥൻ. ആഗ്രാനഗരം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ലോധിവംശത്തിലെ അവസാന രാജാവായ ഇബ്രാഹിം ലോധിയെ 'പാനിപ്പത്തിൽ' വെച്ചു നടന്ന ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി ബാബർ മുഗൾസാമ്രാജ്യം സ്ഥാപിച്ചതോടെ ഇന്ത്യയിലെ സുൽത്താൻ ഭരണത്തിന് അവസാനമായി. 

PSC ചോദ്യങ്ങൾ 

1. ഡൽഹി ഭരിച്ച അവസാനത്തെ സുൽത്താൻ വംശം - ലോധി വംശം

2. ഇന്ത്യ ഭരിച്ച ആദ്യ അഫ്‌ഗാൻ വംശം - ലോധി വംശം

3. ലോധി വംശം സ്ഥാപിച്ചത് - ബഹലൂൽ ലോധി

4. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാൻ വംശജൻ - ബഹലൂൽ ലോധി

5. ഡൽഹി സുൽത്താനേറ്റിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താൻ - ബഹലൂൽ ലോധി

6. ലോധി വംശത്തിലെ ശക്തനായ ഭരണാധികാരി - സിക്കന്ദർ ലോധി 

7. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയത് - സിക്കന്ദർ ലോധി

8. ആഗ്ര നഗരം സ്ഥാപിച്ചത് - സിക്കന്ദർ ലോധി

9. ഗുൽരുഖ് എന്ന തൂലികാ നാമത്തിൽ കവിതകൾ രചിച്ചിരുന്ന ഡൽഹി സുൽത്താൻ - സിക്കന്ദർ ലോധി

10. ലോധി വംശത്തിലെ അവസാനത്തെ ഭരണാധികാരി - ഇബ്രാഹിം ലോധി 

11. ഡൽഹിയിലെ അവസാനത്തെ സുൽത്താൻ ഭരണാധികാരി - ഇബ്രാഹിം ലോധി

12. 1526ൽ ബാബർ, ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിയ യുദ്ധം - ഒന്നാം പാനിപ്പത്ത് യുദ്ധം 

13. ഡൽഹി സുൽത്താനേറ്റിന്റെ അന്ത്യം കുറിക്കുകയും മുഗൾ സാമ്രാജ്യത്തിന് അടിത്തറയിടുകയും ചെയ്‌ത യുദ്ധം - ഒന്നാം പാനിപ്പത്ത് യുദ്ധം

Post a Comment

Previous Post Next Post