ലോക് അദാലത്ത്

ലോക് അദാലത്ത് (Lok Adalat)

അനുരഞ്ജനത്തിലൂടെയും ചർച്ചയിലൂടെയും കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനമാണ് ലോക് അദാലത്ത്. ജനങ്ങളുടെ കോടതി എന്നാണ് ഈ പദത്തിന്റെ അർഥം. 1986 ൽ ചെന്നൈയിലാണ് ആദ്യത്തെ ലോക് അദാലത്ത് നടന്നത്. 1982 മാർച്ചിൽ ഗുജറാത്തിലാണ് ലോക് അദാലത്ത് പരീക്ഷണാർഥം നടത്തിയത്. മൂന്നുപേരടങ്ങുന്ന സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക. ഒരു റിട്ട. ജഡ്ജിയാവും അധ്യക്ഷൻ. സാധാരണമായി ഒരു അഭിഭാഷകനോ സാമൂഹിക പ്രവർത്തകനോ ആവും അദാലത്തിലെ മറ്റു രണ്ടംഗങ്ങൾ. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾ തുടർന്ന് അപ്പീൽ പറ്റില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചു വരുത്തി അനുരഞ്ജനത്തിലൂടെയും ചർച്ചയിലൂടെയും കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനം - ലോക് അദാലത്ത്

2. ജനങ്ങളുടെ കോടതി എന്നറിയപ്പെടുന്നത് - ലോക് അദാലത്ത്

3. ഇന്ത്യയിൽ ആദ്യത്തെ ലോക് അദാലത്ത് നടന്നത് - ചെന്നൈ (1986)

4. ഇന്ത്യയിലാദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം - തമിഴ്നാട്

5. 1982 മാർച്ചിൽ ലോക് അദാലത്ത് പരീക്ഷണാർഥം നടത്തിയ സംസ്ഥാനം - ഗുജറാത്ത് 

6. ഇന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം - രാജസ്ഥാൻ

7. ദക്ഷിണ ഇന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് - തിരുവനന്തപുരം

8. എത്ര അംഗങ്ങളുള്ള സമിതിയാണ് ലോക് അദാലത്തിൽ കേസുകൾ ഒത്തുതീർപ്പാക്കുക - മൂന്ന് 

9. ലോക് അദാലത്തിലെ അംഗങ്ങൾ - ഒരു റിട്ട. ജഡ്‌ജിയും (അധ്യക്ഷൻ), അഭിഭാഷകനോ സാമൂഹിക പ്രവർത്തകനോ ആവും മറ്റ് രണ്ടംഗങ്ങൾ

10. ലോക് അദാലത്തിന്റെ അധ്യക്ഷന്റെ യോഗ്യത - ഒരു റിട്ട. ജഡ്‌ജി

11. കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതലത്തിൽ ഇ- ലോക് അദാലത്ത് നടത്തിയ ഹൈക്കോടതി- ഛത്തീസ്‌ഗഢ്

Post a Comment

Previous Post Next Post