ലോകായുക്ത

ലോകായുക്ത എന്നാൽ എന്ത് (Lokayukta)

സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഓംബുഡ്‌സ്‌മാന്റെ മാതൃകയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനമാണ് ലോകായുക്ത. മൊറാർജി ദേശായി അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശയായിരുന്നു ലോകായുക്തയുടെ രൂപവത്കരണം. എന്നാൽ ലോകായുക്തയ്ക്ക് ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ഫലപ്രദമായ ഇടപെടൽ നടത്താനും കഴിയുന്നില്ല. ലോകായുക്ത ആദ്യമായി സ്ഥാപിതമായത് മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 1999 ലെ കേരള ലോകായുക്ത നിയമപ്രകാരമാണ് ലോകായുക്തയെ നിയമിച്ചിട്ടുള്ളത്. ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ് ഈ സംവിധാനത്തിലുള്ളത്. അഞ്ചുവർഷമാണ് നിയമന കാലാവധി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചവരായിരിക്കണം ലോകായുക്ത.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ലോകായുക്ത എന്നാൽ എന്താണ് - ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനം 

2. ലോകായുക്ത ചെയർമാന്റെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചവരായിരിക്കണം

3. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ലോകായുക്തയെ നിയമിക്കുന്നത് - ഗവർണർ 

4. ലോകായുക്തയുടെ നിയമന കാലാവധി - അഞ്ചു വർഷം 

5. കേരളത്തിലെ ഇപ്പോഴത്തെ ലോകായുക്ത - ജസ്റ്റിസ് സിറിയക് ജോസഫ് 

6. നിലവിലെ കേരള ഉപലോകായുക്ത - ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ്

7. ലോകായുക്ത നിയമം പാസാക്കിയ ആദ്യ സംസ്ഥാനം - ഒഡിഷ (1970) (നിലവിൽ വന്നത് 1983ൽ)

8. ലോകായുക്തയെ നിയമിച്ച ആദ്യ സംസ്ഥാനം - മഹാരാഷ്ട്ര (1972)

9. ലോകായുക്ത റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക് - ഗവർണർ 

10. കേരള ലോകായുക്ത നിയമം പാസാക്കിയ വർഷം - 1999 

11. കേരളത്തിൽ മുൻകാല പ്രാബല്യത്തോടെ കേരള ലോകായുക്ത നിയമം നിലവിൽ വന്നത് - 1998 നവംബർ 15

Post a Comment

Previous Post Next Post