തമിഴ് ഭാഷ

തമിഴ് ഭാഷ (Tamil Language)

ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ശ്രേഷ്ഠഭാഷകളിൽ ഒന്നാണ് തമിഴ്. തമിഴ് പോലെ തുടർച്ചയായ ശ്രേഷ്ഠ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു ഭാഷയും ഇന്ത്യയിലില്ല എന്നു പറയാറുണ്ട്. ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കമുള്ള സാഹിത്യം തമിഴിന്റേതാണ്. ഏകദേശം 2300 വർഷത്തെ പഴക്കമുണ്ട് തമിഴിലെ ആദ്യകാല സാഹിത്യമായ സംഘസാഹിത്യത്തിന്. ബി.സി. മൂന്നാം നൂറ്റാണ്ടിലെ ശിലാലിഖിതങ്ങളും ശ്രീലങ്ക, തായ്‌ലൻഡ്, ഈജിപ്ത് എന്നിവിടങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള പുരാതന രേഖകളും തമിഴിന്റെ പ്രൗഢമായ പാരമ്പര്യത്തിന്റെ തെളിവാണ്. 

ദ്രാവിഡ ഭാഷാകുടുംബത്തിലെ പ്രധാന ഭാഷയാണ് തമിഴ്. തമിഴ്‌നാടിന്റെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെയും ഔദ്യോഗിക ഭാഷയാണിത്. എന്നാൽ, ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല തമിഴിന്റെ പ്രാധാന്യം. ശ്രീലങ്കയുടെയും സിംഗപ്പൂരിന്റെയും ഔദ്യോഗികഭാഷകളിൽ ഒന്നാണ് തമിഴ്! ഒപ്പം, മലേഷ്യ, മൗറീഷ്യസ്, ഫിജി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്നവർ ധാരാളമുണ്ട്. 2004 ൽ തമിഴിനെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു. വ്യാകരണത്തിലും വാക്കുകളിലും ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തമിഴിന്റെ ചരിത്രത്തെ മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം. പ്രാചീന തമിഴ് (ബി.സി 450 - എ.ഡി 700), മധ്യകാല തമിഴ് (എ.ഡി 700 - എ.ഡി 1600), ആധുനിക തമിഴ് (എ.ഡി 1600 മുതൽ). ബ്രഹ്മി ലിപിയിൽനിന്നാണ് തമിഴിലെ അക്ഷരങ്ങളുടെ വരവ്. പതിനാറാം നൂറ്റാണ്ടിൽ അച്ചടി വരുന്നതുവരെ തമിഴ് അക്ഷരങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു. സംസാരഭാഷയിലും മാറ്റമുണ്ടായി. തമിഴ്‌നാട്ടിൽ തന്നെ ഓരോ പ്രദേശത്തും ഓരോ തരം തമിഴാണുള്ളത്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. തമിഴ്‌ ഭാഷയുടെ കാലഘട്ടം ഏതാണ്‌? - ഏകദേശം ബി.സി. 3000

2. ഇൻഡോ-ആര്യന്‍ ഭാഷകളില്‍ നിന്ന്‌ തമിഴിനുള്ള വൈശിഷ്ട്യം എന്താണ്‌? - തമിഴ്‌ അതിന്റെ മൗലികത്വം കൊണ്ട്‌ സ്വയം നിലനില്‍ക്കുന്നു

3. ഇന്‍ഡ്യന്‍ ഭാഷകളില്‍ ഏറ്റവും പഴക്കം ചെന്നതേത് ഭാഷ - തമിഴ്

4. തമിഴ്‌ ഭാഷയുടെ രേഖപ്പെടുത്തിയിട്ടുള്ള കാലഘട്ടം ഏതാണ് - ബി.സി. 500-ലെ വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയതിന്റെ കാലഘട്ടം

5. തമിഴിലെ ഏറ്റവും പഴയ സാഹിത്യ കാലഘട്ടമായ ഒന്നാംഘട്ട സംഘകാലം ഏതായിരുന്നു? - ബി.സി. 400 മുതൽ 200 വരെ

6. സംഘകാലത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഏതായിരുന്നു - ബി.സി. 200 മുതല്‍ എ.ഡി 100 വരെ (രണ്ടാംഘട്ടം), എ.ഡി 100 മുതല്‍ എ.ഡി 300 വരെ (മൂന്നാംഘട്ടം)

7. ലോകത്തില്‍ തമിഴ്‌ സംസാരിക്കുന്ന എത്ര ലക്ഷം ജനങ്ങൾ ഉണ്ട് - 74 ദശലക്ഷം

8. എന്താണ്‌ പതിറ്റുപ്പത്ത്‌? - പത്തു പദ്യങ്ങള്‍വീതം പത്ത്‌ ചേരരാജാക്കന്മാരെപ്പറ്റിയുള്ള പ്രകീര്‍ത്തനം. ഓരോ പത്തിന്റെയും അവസാനം അത്‌ രചിച്ച കവി, അയാൾക്ക് കിട്ടിയ പാരിതോഷികം, അതില്‍ വര്‍ണ്യനായ രാജാവ്, അദ്ദേഹത്തിന്റെ മാതാപിതാക്കന്മാര്‍ എന്നിവരെപ്പറ്റി പരാമര്‍ശമുണ്ട്‌. ആദ്യത്തേയും അവസാനത്തേയും പത്തുകൾ കണ്ടു കിട്ടിയിട്ടില്ല

9. തമിഴിലെ ഏത്‌ പ്രബന്ധത്തിലാണ്‌ കൃതികളില്‍ ഉപയോഗിക്കേണ്ട സാഹിത്യ കീഴ്വഴക്കങ്ങളെ കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നത്‌ - തൊൽക്കാപ്പിയം

10. ഏതെല്ലാം രാജ്യങ്ങളിലാണ്‌ തമിഴ്‌ സംസാരിക്കുന്നത്‌? - ഇന്‍ഡ്യ, ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ഫിജി, ദക്ഷിണാഫ്രിക്ക, ബ്രിട്ടീഷ്‌ ഗിനിയ, മഡഗാസ്കര്‍, തായ്‌ലൻഡ്

11. ശ്രീലങ്കയിൽ എത്ര ലക്ഷം ജനങ്ങള്‍ തമിഴ്‌ സംസാരിക്കുന്നു? - 20 ലക്ഷം

12. സംഘകാലഘട്ടത്തിലെ ഗദ്യ-പദ്യ സമാഹാരങ്ങളുടെ ഉള്ളടക്കമെന്താണ്‌? - സംഘ കാലഘട്ടത്തിന്‌ 1000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജീവിച്ചിരുന്ന തമിഴരുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തെ ഈ ഗദ്യ-പദ്യ സമാഹാരങ്ങള്‍ ചിത്രീകരിക്കുന്നു

13. തമിഴിലെ ഏറ്റവും വിശിഷ്ട സാഹിത്യ സൃഷ്ടി എന്ന്‌ വാഴ്ത്തപ്പെട്ടിട്ടുള്ളത്‌ ഏതിനെയാണ്‌? - തിരുവള്ളുവര്‍ രചിച്ച തിരുക്കുറള്‍

14. സാഹിത്യപരമായ ശ്രേഷ്ഠതയുടെ കാര്യത്തില്‍ തമിഴ്‌ ഭാഷയുമായി താരതമ്യപ്പെടുത്താവുന്ന മറ്റ്‌ ഭാഷകള്‍ ഏവ? - സംസ്കൃതം, ഗ്രീക്ക്‌, ലാറ്റിന്‍

15. തമിഴ്‌ ഭാഷയിലെ പ്രധാന ഇതിഹാസങ്ങള്‍ ഏവ? - ചിലപ്പതികാരം, മണിമേഖല

16. വാല്മീകി രാമായണവും തമിഴിലെ കമ്പരാമായണവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഏവ? - ഇതിവൃത്ത നിര്‍മ്മാണത്തിലും, കഥാപാത്രങ്ങളുടെ ചിത്രീകരണത്തിലുമുള്ള വ്യത്യാസങ്ങള്‍

17. 13-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടിലും തമിഴിലുണ്ടായ പ്രധാന മാറ്റങ്ങള്‍ ഏവ? - ക്രിസ്ത്യന്‍ സ്വാധീനവും മുസ്ലീം സ്വാധീനവും

18. തമിഴ്‌ ഭാഷയ്ക്ക്‌ വിപുലമായ സംഭാവനകള്‍ നല്‍കിയ പാശ്ചാത്യര്‍ ആരൊക്കെയാണ്‌? - ബെസ്ചി, കാള്‍ഡ്വല്‍, വിന്‍സ്ലോ, പോപ്പ്‌ എന്നിവര്‍

19. മിശ്രവിവാഹം, വര്‍ഗ്ഗീയ കലാപം, ജാതി വ്യവസ്ഥാ നിര്‍മ്മാര്‍ജ്ജനം, വിധവാ പുനര്‍വിവാഹം മുതലായ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയ തമിഴ്‌ കൃതി ഏത്‌? - പെരിയപുരാണം

20. തമിഴിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയതാര്‌ - വിരമാ മുനിവര്‍

21. തമിഴില്‍ നിലവിലുണ്ടായിരുന്ന ലിപി മാറ്റി ഇന്നത്തെ ലിപി കൊണ്ടുവന്നതാര്‌? - ഇ.വി. രാമസ്വാമി പെരിയാര്‍

22. സാഹിത്യ വിമര്‍ശനത്തിന്റെയും സാഹിത്യ ഗവേഷണത്തിന്റെയും വഴികാട്ടി എന്നറിയപ്പെടുന്ന സാഹിത്യ വിമര്‍ശകന്‍ ആര്‌? - ഡോ.എം. വരദരാജന്‍

23. ക്രിസ്ത്യന്‍ കമ്പര്‍ എന്നറിയപ്പെടുന്നത്‌ ആര്‌? - കൃഷ്ണ പിള്ളൈ

24. ഏത്‌ വ്യാകരണ ഗ്രന്ഥമാണ്‌ 'ചെറിയ തൊല്‍ക്കാപ്പിയം' എന്നറിയപ്പെടുന്നത്‌? - തെണ്ണൂല്‍ വിലക്കം

25. ബൃഹത്കഥയുടെ തമിഴ്‌ പരിഭാഷ ഏതാണ്‌? - പെരുങ്കതൈ

26. തമിഴിലെ ഗാന്ധിയന്‍ കവി ആരാണ്‌? - രാമലിംഗം പിള്ളൈ

27. ക്രിസ്ത്യന്‍ പ്രമേയമായ ബെത്ലഹേം കുറവഞ്ചി എഴുതിയതാര്‌? - വേദനായകം ശാസ്ത്രി

28. തിരുവാസകം പരിഭാഷ ചെയ്തതാര്‌? - ജി.യു. പോപ്പ്‌

29. ഇരാത്ചന്യ യാതരികം എഴുതിയതാര്‌? - കൃഷ്ണ പിള്ളൈ

30. 'ഏഷ്യയുടെ വെളിച്ചം" എന്ന ബുദ്ധന്റെ കഥ തമിഴിൽ രചിച്ചതാര്‌? - ദേശിക വിനായകം പിള്ളൈ

31. തമിഴ്‌ വ്യാകരണഗ്രന്ഥമായ തൊല്‍ക്കാപ്പിയം എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു? - മൂന്ന് 

32. തമിഴിലെ ആധുനിക ചെറുകഥാരചയിതാക്കളില്‍ അഗ്രഗണ്യൻ ആരാണ്? - പുതുമൈപ്പിൽഹൻ 

33. ഏത് ഇതിഹാസമാണ് അതിന്റെ വിഷയം മൂന്ന് തമിഴ് സാമ്രാജ്യങ്ങളിൽ (ചേര-ചോള-പാണ്ഡ്യ) വിപുലമാക്കിയത് - ചിലപ്പതികാരം 

34. തമിഴ് സാഹിത്യത്തിലെ 'വാട്ടർ സ്കോട്ട്' എന്നറിയപ്പെടുന്നതാര്? - കൽക്കി

35. ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം - തമ്പിരാൻ വണക്കം (1578 ൽ പോർച്ചുഗീസ് ക്രിസ്ത്യൻ മിഷണറികൾ പ്രസിദ്ധീകരിച്ചു)

Post a Comment

Previous Post Next Post