ക്ഷുദ്രഗ്രഹങ്ങൾ

ക്ഷുദ്രഗ്രഹങ്ങൾ (ഛിന്നഗ്രഹങ്ങൾ, Asteroids)

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്ക് നിറഞ്ഞിരിക്കുന്ന ചെറുഗ്രഹങ്ങൾ പോലുള്ള പാറക്കഷ്ണങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ (ആസ്റ്ററോയ്ഡ്). ഇവ കാണപ്പെടുന്ന പ്രദേശത്തെയാണ് ആസ്റ്ററോയ്ഡ് ബെൽറ്റ് എന്ന് പറയുന്നത്. എന്നോ തകർന്നുപോയ ഒരു ഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണിവ എന്നു കരുതപ്പെടുന്നു. അതുകൊണ്ടാണ് ഇവയെ ഛിന്നഗ്രഹങ്ങൾ എന്നും വിളിക്കുന്നത്. സിറസ് ആണ് ഏറ്റവും വലിയ ക്ഷുദ്രഗ്രഹം. സി.വി. രാമൻ, ചന്ദ്ര, ഹനുമാൻ, ഗരുഡ, അരുണ എന്നീ പേരുകളിൽ ക്ഷുദ്രഗ്രഹങ്ങളുണ്ട്. സൈറസ് ഇപ്പോൾ കുള്ളൻ ഗ്രഹങ്ങൾ എന്ന വിഭാഗത്തിൽപെടുത്തിയിരിക്കുന്നു. 1950 ഡി എ ക്ഷുദ്രഗ്രഹം 2880 മാർച്ച് 16 ന് ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഛിന്നഗ്രഹങ്ങളും ഗ്രഹങ്ങളെപ്പോലെ നിശ്ചിത ഭ്രമണപഥത്തിലൂടെ സൂര്യനെ വലം വച്ചുകൊണ്ടിരിക്കുകയാണ്. 2001 ഫെബ്രുവരി 14 നാണ് നിയർ എന്ന ബഹിരാകാശ പേടകം ഇറോസ് എന്ന ഛിന്നഗ്രഹത്തിൽ ഇറങ്ങുന്നത്. ഛിന്നഗ്രഹം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1802 ൽ വില്യം ഹേർഷൽ ആണ്. ഇന്ത്യയിലെ പുതിയ തലമുറയിലെ അക്ഷത്സിംഗ്, അനുപമ കോത്ത, നീരജ് രാമനാഥൻ, പത്മനാഭൻ, ഹരീഷ് ചന്ദ്ര എന്നിവരുടെ പേരിലും ക്ഷുദ്രഗ്രഹങ്ങൾ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ സൈനുദ്ദീൻ പട്ടാഴിയുടെ പേരിൽ ഒരു ക്ഷുദ്രഗ്രഹം നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേര് '5178 പട്ടാഴി' എന്നാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ശിലയും ലോഹപദാർഥങ്ങളും മുഖ്യഘടകങ്ങളായുള്ളവയും ചെറുഗ്രഹങ്ങളേക്കാൾ വലുപ്പം കുറഞ്ഞവയുമായ വസ്തുക്കൾ - ക്ഷുദ്രഗ്രഹം 

2. എന്താണ് ക്ഷുദ്രഗ്രഹങ്ങൾ - ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്ക് സൂര്യനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന പാറക്കഷ്ണങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ

3. ക്ഷുദ്രഗ്രഹങ്ങളെ വിളിക്കപ്പെടുന്നത് - മെയ്ൻ ബെൽറ്റ് ആസ്റ്ററോയ്ഡ്

4. ഭൂമിയുടെ സമീപത്തേക്കു വരാനിടയുള്ള ക്ഷുദ്രഗ്രഹങ്ങളെ വിളിക്കപ്പെടുന്നത് - നിയർ എർത്ത് ആസ്റ്ററോയ്ഡ്

5. ക്ഷുദ്രഗ്രഹങ്ങൾക്ക് ഉദാഹരണം - ഐഡ, ഒൽബേഴ്‌സ്, പല്ലാസ്, വെസ്റ്റ, ഇറോസ്, ഗ്രാസ്‌പ

6. ക്ഷുദ്രഗ്രഹങ്ങളുടെ മറ്റൊരു പേര് - ഛിന്ന ഗ്രഹങ്ങൾ 

7. 2022 ൽ ഭൂമിയുമായി കൂട്ടിയിടിക്കാനായി അടുത്തുകൊണ്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ഛിന്ന ഗ്രഹം - 19 BF 19

8. 2001ൽ ക്ഷുദ്രഗ്രഹമായ ഈറോസിൽ ഇറങ്ങിയ ബഹിരാകാശ പേടകം - നിയർ

9. 2005 ൽ ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ജപ്പാൻ വിക്ഷേപിച്ച ബഹിരാകാശ പേടകം - ഇറ്റോക്കാവ

10. ഏറ്റവും വലുപ്പമുള്ള ഛിന്നഗ്രഹം - സൈറസ് 

11. ആദ്യമായി കണ്ടെത്തപ്പെട്ട ഛിന്ന ഗ്രഹം - സൈറസ് 

12. കുള്ളൻ ഗ്രഹപട്ടികയിൽ ഉൾപ്പെടുത്തിയ ഛിന്ന ഗ്രഹം - സൈറസ് 

13. ഛിന്നഗ്രഹങ്ങളായ സൈറസ്, വെസ്റ്റ എന്നിവയെക്കുറിച്ച് പഠിക്കാനായി വിക്ഷേപിക്കപ്പെട്ട ബഹിരാകാശ ദൗത്യം - ഡോൺ 

14. സൗരയൂഥത്തിൽ ഛിന്നഗ്രഹ ബെൽറ്റിലൂടെ സഞ്ചരിച്ച ആദ്യ ബഹിരാകാശ പേടകം - പയനിയർ 10 

15. ഏത് ഛിന്നഗ്രഹമാണ് ഭൂമിയുടെ സമീപത്തേക്കു വരാനിടയുള്ളതും ഭൂമിയിലേക്ക് പതിച്ച് ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുവാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത് - 1950 ഡി.എ.

16. '1950 ഡി.എ. ഛിന്നഗ്രഹം' ഏത് വർഷമാണ് ഭൂമിയിലേക്ക് പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത് - 2880 മാർച്ച് 16 

17. മലയാളിയായ പരിസ്ഥിതി പ്രവർത്തകൻ സൈനുദ്ദീൻ പട്ടാഴിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ക്ഷുദ്രഗ്രഹം - 5178 പട്ടാഴി

18. 2019 സെപ്റ്റംബറിൽ ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരിലാണ് ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ക്ഷുദ്രഗ്രഹമായ 2006 VP32 നെ നാമകരണം ചെയ്തത് - പണ്ഡിത് ജസ്‌രാജ് (ഈ ബഹുമതിക്ക് അർഹനായ ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞൻ)

Post a Comment

Previous Post Next Post